Saturday, June 26, 2010

Vishu

കണിക്കൊന്നയും വിഷു പഖ്ഷിയും
കണിയും ,വിത്തും കൈക്കോട്ടും എന്നോതി
വേനല്‍ അറുതിയില്‍ വര്‍ഷമായെത്തി
കര്‍ഷകന്നു ആശ്വാസ സങ്കല്പ മോഹമായ്

പുതിയ വിളവിന്‍ പ്രതീക മായി
ചാലും പുജയും എത്തിയല്ലോ
ചക്കയും ,മാങ്ങയും ,വെള്ളരി ,കുമ്പളം
സംമൃട്ടിതന്‍ പൂത്താല മേന്തി വന്നു

വിഷുക്കണി കൈനീട്ടം വിഷു കഞ്ഞിയും
അനുഷ്ടടനമായി അനുബുതിയായ്
ഉരുളിയില്‍ ഗ്രന്ദ്ധകെട്ടും കോടിമുണ്ടും
ഗതകാല സ്വപ്നത്തിന്‍ ചൈതന്ന്യമായി

വിശുഫഹലം കുറിച്ച് ഓലയുമായ്‌
കണ്നിയാനുമെത്തികൈനിട്ടം വാങ്ങി
പുത്തിരി കത്തി ,പടക്കം പൊട്ടി
വിഷുവിന്റെ ഘോഷം മുഴങ്ങി എങ്ങും

എന്നില്‍ ഇതെല്ലാം വെറും സ്വപ്നമായ്
ഗൃഹാതുരത്തും ഉണര്‍ത്തി എത്തി
പുതിയ തലമുരക്കിത് കഥകളില്‍ മാത്രം
ഒരുകുല കൊന്നവിരിഞ്ഞു കൊഴിഞ്ഞെന്‍ ഹൃത്തില്‍ .

എങ്കിലും മറക്കാതെ എന്നുമെന്നും
എന്നില്‍ മായാതെ വിഷു കാലമായി
എന്മകള്‍ ആദ്യമായ് അമ്മെ വിളിചോരാ
ധന്ന്യ നിമിഷവും വിഷുവില്‍ തന്നെ .

No comments:

Post a Comment