Saturday, June 26, 2010

ഒരു സമാഗമം

ഒരു സമാഗമം

ഞാന്‍ ഒരു സമാഗമത്തിന്റെ പ്രതീക്ഷയില്‍ ആയിരുന്നു
പ്രകൃതി എന്നോടൊപ്പം പങ്കു കൊണ്ടു.
പുലരി .............നിനക്ക് സമാഗമ വേദി ഞാന്‍ പൊന്‍ കതിരുകള്‍ നിരത്തി
സജ്ജമാക്കി തരാം .
മണ്‍തരികള്‍ .......... വ്രീള വിവശയായ നിന്റെ പാദ ട്‌ുളികലെട്ടു ഞങ്ങള്‍ കോരിത്തരിക്കും
മഞ്ഞുമലകള്‍ .............നിന്ന്നെ ഞങ്ങള്‍ കുളിരുകൊണ്ട് പുതപ്പിക്കും
പിന്നെ ഒന്നും കാണാന്‍ മറഞ്ഞു നില്‍ക്കാതെ യാത്ര ആരംഭിക്കും.
അരുവി ...........ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകി നിന്നെ പ്രണമിച്ചു പോകും .എനിക്കും നദി യായി മാറി ,കാമുകനായ സാഗര സംഗമത്തിനു പോകണം .മംഗളങ്ങള്‍ .
തെന്നല്‍ ..............നീ ഭയ പ്പെടരുത് .ഈ സമാഗമം ഞങള്‍ ആരോടും പോയി പറയില്ല .വീണ്ടും വരാനിരിക്കുന്ന പുനഃ സമഗാമത്തെ ഓര്‍ത്തു നിദ്ര യില്ലാത്ത നിന്നെ തഴുകി തലോടി ഉറക്കിയിട്ട്‌ പോകാം.
ഇലകള്‍ ...........ആരും കാണാതിരിക്കാന്‍ ഞങ്ങള്‍ നിനക്ക് മറ പിടിക്കും .
കാറ്റിനെ പ്പോലും അകറ്റി നിറുത്തും . ഞങ്ങളുടെ മൃദു സ്പര്‍ശം ഏറ്റു നീ ഒന്നുക്‌ുടി മൃദുല യാകും .നിന്റെ കാമുകന്‍ നിന്നെ ത്‌ുവല്‍ കൊണ്ട് തഴുകും .
പുഷ്പ്പങ്ങള്‍ ..........നിനക്കിനി ഞങ്ങളുടെ സുഗന്ധം വേണ്ട .നിങ്ങളുടെ
പരസ്പ്പര സ്നേഹ സുഗന്ധം ഞങ്ങളെ ക്കു‌ടി നിഷ പ്രഭമാക്കും.
ആകാശം ...............പ്‌ുനിലാവിനെയും നക്ഷത്രങ്ങളെയും ഞങ്ങള്‍ നിന്റെ സമാഗമം കാണാന്‍ അനുവദിക്കില്ല. മഴക്കാറ്‌ കൊണ്ടു മു‌ടി ഞാന്‍ അവയെ അകറ്റി നിര്‍ത്തും .നിനക്ക് മംഗളങ്ങള്‍.
കിളികള്‍ ............. ഞങ്ങളും ഇണകളെ തേടി കുടി കാഴ്ചക്ക് പോകുന്നു .സ്നേഹ ഗീതം നിന്റെ പ്രിയതമന്‍ ചെവിയില്‍ മു‌ളുംബോള്‍ ഞങ്ങള്‍ക്കും കാതോര്‍ക്കണം എന്നുണ്ട്. .പക്ഷെ ഞങ്ങള്‍ നിന്റെ സ്വകാര്യതയെ അലോസരപ്പെടുത്തുന്നില്ല

No comments:

Post a Comment