Saturday, June 26, 2010

പൂക്കള്‍

rugmini

പൂക്കള്‍

പൂക്കള്‍

ഒരു തുംബ്ബപൂവിന്റെ വെണ്മ സുഖ്ഷിച്ചിരുന്ന
എന്‍റെ മനസ്സ് എന്നാണു കൈമോശം വന്നത്
അതില്‍ ഒരു പനിനീര്‍ മലരുമായി ആരാണ് എത്തിയത്
എപ്പോഴാണ് പാരിജാതത്തിന്‍ ഗന്തം ചുറ്റി നിന്നത്

രക്ത വര്‍ണംകവിളില്‍ ചാര്‍ത്തി ചെമ്പരത്തി പോയോ
മുടിയില്‍ ഒരുപാടു മുല്ലപൂ ചൂദിയല്ലൊ
ശംഖു പുഷ്പം കണ്ണിനെ ഉറ്റുനോക്കുന്നു
തെചിപൂ സിണ്ടുരം വേണ്ടേ എന്നല്ലേ ചോതിച്ചത്

ജമന്തി ചോദിച്ചു വരണ മാല്യം കൊര്‍ക്കട്ടെ
മനസ്സില്‍ ഇപ്പോഴേ ചെന്താമര വിരിഞ്ഞു
മന്താരം മന്ത്രിച്ചു എനിക്കും ഇടം വേണം
വിശുദ്ധി യോടെത്തി തുളസിക്കതിര്‍

ഞാന്‍ ഈ നിര്‍വൃതി എല്ലാം അനിര്‍വചനീയം
എന്ന് ഓര്‍ത്തു ഓര്‍ത്തു പുളകം ച്ചുടിയത്
നീ ഒരു തണലായി മോഹമായി ലയമായി
എന്‍റെ ഹൃദയം നിന്നിലേക്ക്‌ സമര്‍പ്പിച്ചപ്പോള്‍

No comments:

Post a Comment