Saturday, June 26, 2010

കുട്ടുകാരി

കുട്ടുകാരി

കുട്ടുകാരി

എന്‍റെ സ്വപ്നമായിരുന്ന നീ എന്നെ തനിച്ചാക്കി.
വരന ചിറകുമായ് ദുരെ പറന്നുപോയി
അയവിരക്കാനായി തന്നുപോയില്ലേ
കിളി കൊഞ്ചലും ,താരാട്ടിന്‍ ഈണവും

വേഗത്തില്‍ വളര്‍ന്നുവോ പിരിയാനായകലേക്ക്
കൊഴിഞ്ഞ വര്‍ഷങ്ങള്‍ നഷ്ടങ്ങള്‍ എനിക്കല്ലേ .
ദീപ്തമാം നിന്‍ മുഖ കിരണങ്ങളില്‍ മറന്നുവോ
അറിയാതെ അകന്നോര യോവ്വനം പോലും എന്നില്‍ .

പിന്നെ ഈ നാളുകള്‍ സൌഹൃടംപോലെ നമ്മില്‍
പങ്കിട്ടു രഹസ്യങ്ങള്‍ ജീവന്റെ തുടര്‍ച്ചകള്‍ .
എന്ത് മധുര്യമെന്നോ എങ്ങിനെ ചൊല്ലേണ്ടു ഞാന്‍
പങ്കിട്ടാല്‍ മുഉല്യ മേറും സ്നേഹത്തിന്‍ നിമിഷങ്ങള്‍ .

ദുരെ കുടു വച്ച് ഇനകിളിയുമായ് ചേര്‍ന്ന് നീ
വാസരം തുടങ്ങി കര്തവ്യ നിരതയായ്
കുട്ടില്‍ നിന്നുയര്‍ന്നു സ്നേഹ സങ്കീര്‍ത്തനം
നേര്‍ന്നു നന്മകള്‍ ഒരായിരം നിനക്കായ്‌

ഇന്നെന്നെ തേടിയെത്തും മടുരമാം മൊഴികള്‍ നിത്യം
ഓര്‍മ്മകള്‍ കുടെയെത്തി ജീവനില്‍ താളമായ്
വിരഹം പതങ്ങലായ് ചേര്‍ത്ത് വച്ചിന്നും
മിനുക്കി എടുതെന്‍ ഹൃത്തില്‍ ഞാന്‍ ഒളിപ്പിച്ചു

ഇനിയും തരുമോ സയുജ്ജ്യ മയി വീണ്ടും
നിന്നില്‍ പകര്‍ന്നോര മുല്യങ്ങള്‍ ഇരട്ടിയായ്
പകര്‍ന്നു തലമുറയിലേക്കു അരുവിപോല്‍
സ്നേഹ സാഗരമായി അര്തലക്കട്ടെ എന്നും

No comments:

Post a Comment