Sunday, June 27, 2010

ഒരു ജവാന്റെ ശപഥം

ഒരു ജവാന്റെ ശപഥം

അതിര്‍ത്തിയില്‍ ഈ മാമലകള്‍ അരികില്‍
കുളിരും മഞ്ഞും നല്‍കുമീ ശയ്ത്യം .

ഒരു സുര്യ കിരണം പതിച്ചിട്ടു നാളുകളായി
അസ്വാതന്ത്ര്യം തോന്നിക്കുന്ന വേഷ വിധാനങ്ങള്‍
ഏതെങ്കിലും കോണില‌ുടെ ശത്രുക്കള്‍ ആക്രമിക്കുമോ എന്ന ഭീതി
അനുസരിക്കാന്‍ മാത്രം കടമയുള്ള ജീവിതം

അങ്ങകലെ പച്ച പുതച്ച എന്റെ നാട്
കാറ്റില്‍ നൃത്ത മാടുന്ന കേര വൃക്ഷങ്ങള്‍
എങ്ങും മുഴങ്ങുന്ന പൂവിളികള്‍
എന്റെ കൊച്ചു വീട്ടിന്‍ അങ്കണത്തില്‍ വിടരുന്ന പൂക്കളം
എന്റെ പ്രതീക്ഷയില്‍ പൊഴിയുന്ന നിന്റെ ദിനങ്ങള്‍
നിന്നെ ഓര്‍ത്ത്‌ ഞാന്‍ എത്രയോ ദു‌രെ
നിന്റെ സാമിപ്യം കൊതിക്കുന്ന എന്റെ യുവ ഹൃദയം
വര്‍ണങ്ങള്‍ ചാര്‍ത്തി നിന്റെ മൈലാഞ്ചി ക്കൈകള്‍
നിന്‍ കവിളില്‍ മുത്തം അര്‍പ്പിക്കാന്‍ കൊതിക്കുന്ന വികാരങ്ങള്‍
ഈ അകല്‍ച്ച ശ്രുഷ്ട്ടിച്ച നഷ്ട്ടബോധം
സ്വപ്നങ്ങളില്‍ പ്രത്യക്ഷ പ്പെടുന്ന നിന്‍ പൂ മുഖം
ലജ്ജയില്‍ കുതിര്‍ന്ന നിന്റെ മൃദു സ്മേരം
എന്റെ കടമകള്‍ ഞാന്‍ ഭാരത ഭു‌വിനു നല്‍കും
അന്ത്യം വരെ ശത്രുക്കളോടു പൊരുതും
എന്റെ ജീവിതം നിന്നോടൊത്തു മാത്രം
ഈ മലകളെ ,ഈ സകല ചരാ ചരങ്ങളെ സാക്ഷിയാക്കി ഇതാ ശപഥം ചെയ്യുന്നു .

No comments:

Post a Comment