Tuesday, June 22, 2010


ഒരു ചുംബനം

ഉദയം പൊന്നിന്‍ കിരണങ്ങളുമായി എത്തി .
കിരണങ്ങള്‍ പ്രകൃതി യുടെ കവിളിലും ചുണ്ടിലും ഉമ്മവെച്ചു
പ്രകൃതി ലജ്ജ കൊണ്ട് തുടുത്തു
മോഹങ്ങള്‍ തുംബികളായ് പറന്നു
പ്രകൃതി തുബികളോട് പറഞ്ഞു
നിങ്ങള്‍ ചെന്ന് കിരനങ്ങളോട് പറയണം
എനിക്ക് നിങ്ങള്‍ ഒരുപാടു മധുരമായ
വേദന സമ്മാനിച്ചു
എന്നാലും തീരെ പരാതി ഇല്ല എന്ന്
ഈ മധുരമായ വേദന ഞാന്‍ എന്നും മനസ്സിന്റെ
അടിത്തട്ടില്‍ ഒരു ചെപ്പില്‍ സുഷിച്ച്ചു വയ്ക്കുമെന്ന്
മനോഹരമായ മണിച്ചെപ്പില്‍ മുത്തുകള്‍ സു‌ക്ഷിക്കും പോലെ.
തുമ്പികള്‍ ഇതുകേട്ട് ചിരിച്ചുപറഞ്ഞു
ഈ സന്ദേസം ഞങ്ങള്‍ കിരണങ്ങളെ അറിയിക്കാം
സന്ദേശം കേട്ട് കിരണങ്ങള്‍ കൊര്‍മയിര്‍ കൊണ്ടു
അവ പ്രകൃതിയെ സ്നേഹം കൊണ്ട് മു‌ടി
സ്നേഹ പരിലാളന ലഭിച്ച പ്രകൃതി ഒന്നുകുടി മനോഹരിയായി
ഈ ലോകം വര്‍ണനാതീതം മനോഹരമായി .


ഒരു സമാഗമം

ഞാന്‍ ഒരു സമാഗമത്തിന്റെ പ്രതീക്ഷയില്‍ ആയിരുന്നു
പ്രകൃതി എന്നോടൊപ്പം പങ്കു കൊണ്ടു.
പുലരി .............നിനക്ക് സമാഗമ വേദി ഞാന്‍ പൊന്‍ കതിരുകള്‍ നിരത്തി
സജ്ജമാക്കി തരാം .
മണ്‍തരികള്‍ .......... വ്രീള വിവശയായ നിന്റെ പാദ ട്‌ുളികലെട്ടു ഞങ്ങള്‍ കോരിത്തരിക്കും
മഞ്ഞുമലകള്‍ .............നിന്ന്നെ ഞങ്ങള്‍ കുളിരുകൊണ്ട് പുതപ്പിക്കും
പിന്നെ ഒന്നും കാണാന്‍ മറഞ്ഞു നില്‍ക്കാതെ യാത്ര ആരംഭിക്കും.
അരുവി ...........ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകി നിന്നെ പ്രണമിച്ചു പോകും .എനിക്കും നദി യായി മാറി ,കാമുകനായ സാഗര സംഗമത്തിനു പോകണം .മംഗളങ്ങള്‍ .
തെന്നല്‍ ..............നീ ഭയ പ്പെടരുത് .ഈ സമാഗമം ഞങള്‍ ആരോടും പോയി പറയില്ല .വീണ്ടും വരാനിരിക്കുന്ന പുനഃ സമഗാമത്തെ ഓര്‍ത്തു നിദ്ര യില്ലാത്ത നിന്നെ തഴുകി തലോടി ഉറക്കിയിട്ട്‌ പോകാം.
ഇലകള്‍ ...........ആരും കാണാതിരിക്കാന്‍ ഞങ്ങള്‍ നിനക്ക് മറ പിടിക്കും .
കാറ്റിനെ പ്പോലും അകറ്റി നിറുത്തും . ഞങ്ങളുടെ മൃദു സ്പര്‍ശം ഏറ്റു നീ ഒന്നുക്‌ുടി മൃദുല യാകും .നിന്റെ കാമുകന്‍ നിന്നെ ത്‌ുവല്‍ കൊണ്ട് തഴുകും .
പുഷ്പ്പങ്ങള്‍ ..........നിനക്കിനി ഞങ്ങളുടെ സുഗന്ധം വേണ്ട .നിങ്ങളുടെ
പരസ്പ്പര സ്നേഹ സുഗന്ധം ഞങ്ങളെ ക്കു‌ടി നിഷ പ്രഭമാക്കും.
ആകാശം ...............പ്‌ുനിലാവിനെയും നക്ഷത്രങ്ങളെയും ഞങ്ങള്‍ നിന്റെ സമാഗമം കാണാന്‍ അനുവദിക്കില്ല. മഴക്കാറ്‌ കൊണ്ടു മു‌ടി ഞാന്‍ അവയെ അകറ്റി നിര്‍ത്തും .നിനക്ക് മംഗളങ്ങള്‍.
കിളികള്‍ ............. ഞങ്ങളും ഇണകളെ തേടി കുടി കാഴ്ചക്ക് പോകുന്നു .സ്നേഹ ഗീതം നിന്റെ പ്രിയതമന്‍ ചെവിയില്‍ മു‌ളുംബോള്‍ ഞങ്ങള്‍ക്കും കാതോര്‍ക്കണം എന്നുണ്ട്. .പക്ഷെ ഞങ്ങള്‍ നിന്റെ സ്വകാര്യതയെ അലോസരപ്പെടുത്തുന്നില്ല.

മഴത്തുള്ളികള്‍ ...........ഞങ്ങള്‍ നിന്റെ പട്ടു പുടവ അണിഞ്ഞ മേനി നനയ്ക്കും . . നനഞ്ഞ പുടവയില്‍ നീ, ഭാവനാ സമ്പന്നന്‍ ആയ ഒരു ശില്‍പ്പിയുടെ മനോഹരമായ ശില്പ മായി മാറും .കാമുകന്റെ കണ്മുന എല്ക്കനാകാതെ
നീ ലജ്ജ കൊണ്ട് നിന്നെ പുതക്കാന്‍ ശ്രമിക്കും .നിനക്ക്
രക്ഷയില്ല .ഞങ്ങള്‍ പോകുന്നു .കുറച്ചു കഴിഞ്ഞു കാറ്റിനെ ക്കുട്ടി വരാം.
ഞങ്ങള്‍ ഭു‌മിക്കെകുന്ന സന്ഗീതാല്മക മായ താളം നിറുത്തി ,കാറ്റിനെ കൊണ്ട് നിന്നെ തുവര്‍ത്തി ഉണക്കി പോകാം .കാറ്റ് നിന്റെ മേനി തൊട്ടാല്‍
നിന്റെ കാമുകന്‍ പിണങ്ങാന്‍ ഇടയുണ്ട് .
സന്ധ്യ .......... അരുണാഭ കൊണ്ടും വര്‍ണങ്ങളെ കൊണ്ടും ,നിന്നെ ഒരുക്കി
നിന്റെ നെറ്റിയില്‍ തിലകും ചാര്‍ത്തി ഞങ്ങള്‍ പോകുന്നു .കുറച്ചു കഴിഞ്ഞു
വരുമ്പോള്‍ ഈ തിലകും നിനക്ക് നഷ്ട മാകും .പിന്നെയും നിനക്ക് ചാലിച്ചു തരാം ഞങ്ങള്‍. മംഗളം നേരുന്നു .നിന്റെ കണ്ണിലെ തിളക്കം
കണ്ടാലറിയാം നിന്റെ പ്രിയതമന്‍ വരുന്നുണ്ടെന്ന് .





സ്വപ്നമഴ

പ്രണയമഴ തേന്മഴ
സ്വപ്നമഴ വര്‍ണങ്ങളുടെ മഴ.
ഇലകളില്‍ മുത്തായി തിളങ്ങുന്ന മഴ .
നിലാവായി പെയ്തിറങ്ങുന്ന മഴ .
രാഗം മീട്ടുന്ന മഴ ,കുളിര്‍ മഴ .
വേദന അലിയിച്ച തുള്ളി മഴ
കാറ്റിന്റെ കയ്യാല്‍ പനിനീര്‍ തളിച്ച മഴ
നിശബ്ദമായ കണ്ണീര്‍ മഴ
പ്രതീഷയില്‍ പ്‌ുത്തു വിരിഞ്ഞ മഴ
വിരഹത്തിന്റെ മഴ
ഇയ്യാം പാറ്റകള്‍ക്ക് നിമിഷ ജന്മം നല്‍കിയ മഴ
രാഗം താനം പല്ലവി പാടുന്ന്ന സംഗീത മഴ
സംഹാര രൂപിനി യായ മഴ
സാഗരങ്ങളെ പ്രശോഭിപ്പിക്കുന്ന മഴ
മുക്കുവന് സ്വപ്നവും ,പട്ടിണിയും പങ്കു വയ്ക്കുന്ന മഴ
വേനല്‍ ഒരു പദ നിസ്വന ത്തിനു കാതോര്‍ക്കുന്ന മഴ
ദാഹാര്‍ത്തരുടെ മനസ്സില്‍ അമൃതായി ചൊരിയുന്ന മഴ
കാമുകി യുടെ മനസ്സിലെ പ്രണയ മഴ.
കാമുകന്റെ മനസ്സിലെ മോഹ മഴ.
മാമലകളെ പുല്‍കി കല്ലോലിനി യാകുന്ന മഴ
വേഴാംബലുകളെ സന്തുഷ്ട്ടരാക്കുന്ന മഴ
നിന്നിലും എന്നിലും എന്നും പെയ്യുന്ന മോഹ മഴ




ഓര്‍മയില്‍ ഒരു ബാല്യം

ഒരു ചാഞ്ചാടി ആടുന്ന കുഞ്ഞി തൊട്ടില്‍ കണ്മുന്നില്‍
അതില്‍ വിരിയാന്‍ വെമ്പുന്ന റോസാ പൂവായി നീ
മുകുളങ്ങള്‍ പോലെ പേലവമായ നിന്റെ കുഞ്ഞി കാലുകളും കയ്കളും
നിന്റെ ലോകം തൊട്ടിലില്‍ മാത്രമെന്ന് , ധരിച്ചു പുഞ്ചിരി ത്‌ുകി നീ
തൊട്ടിലില്‍ നിന്നും പുറത്തേക്കു കുതിക്കാന്‍ ലോകം വിശ്രുത മാകാന്‍
നീ അവലംഭിച്ച മാര്‍ഗം നിറുത്താതെ യുള്ള കരച്ചില്‍
എന്റെ നെഞ്ചില്‍ ചായുമ്പോള്‍ നിന്നില്‍ ഉളവാകുന്ന മൌനം
അച്ഛന്റെ നീട്ടിയ കൈകളിലേക്ക് കുതിക്കാനുള്ള നിന്റെ വെമ്പല്‍
നീയടങ്ങുന്ന ലോകം ,നിന്നെ മാത്രം വലം വെക്കാന്‍
മനോഹര മാക്കുന്ന നിന്റെ ബാല്യ ചെയ്തികള്‍
ഒരു വിരല്‍ തുംബില‌ുടെ ലോകത്തിന്റെ മുഴുവന്‍
സുരക്ഷിതത്വവും ഏറ്റുവാങ്ങാന്‍ കൊതിച്ചു അരികില്‍ ‍ നീ
ഈ ഭുമി , ആകാശം എല്ലാം നക്ഷത്ര കണ്ണിലുടെ കുതൂഹലമുണര്‍ത്തി നീ
കുഞ്ഞി ക്കാലടികള്‍ പതിപ്പിച്ചു യാത്ര തുടങ്ങാന്‍ ബധ്തപ്പെടവേ
അടി തെറ്റുന്ന നിന്റെ ദീന ഭാവം , പൊടി അണിഞ്ഞു ഉള്ള കിടപ്പ്
നിന്റെ കൊഞ്ചലില്‍ ആകൃഷ്ടരാകുന്ന കുഞ്ഞാറ്റ കിളികള്‍
ഒരു താരാട്ടില്‍ സ്വപ്ന ലോകം പൂകുന്ന നിന്റെ കള്ള ഉറക്കം.
നീ ഓര്‍ക്കുന്നു വോ നിന്റെ ബാല്യം ,കളങ്കമില്ലാത്ത സുവര്‍ണകാലം
എങ്ങിനി വരാത്ത വണ്ണം കൈ വിട്ടു പോയ മനോഹരമായ നാളുകള്‍


സ്വപ്നങ്ങളുടെ മടക്കയാത്ര

ആകാശത്ത് നിന്നും സ്വപ്‌നങ്ങള്‍ ചിറകുകള്‍ വിടര്‍ത്തി ഭുമിയില്‍ എത്തി
സര്‍ഗ ചേതന കളെ വിരല്‍ തൊട്ടുണര്‍ത്തി .
അവ തുംബികളായി അലഞ്ഞു .
മനസ്സുകളില്‍ നിന്നും മഴവില്ലുകള്‍ ഉദിച്ചു
രാഗമുണര്‍ന്നു ദേശങ്ങള്‍ അലിഞ്ഞു പോയി.
എനിക്ക് നീയും നിനക്ക് ഞാനും എന്ന
പാവനമായ കെട്ടുറപ്പില്‍ ജീവിതം തുടര്‍ന്നു.
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അല്ലാതായി
ജീവിതും നീര്ചോല യായി ഒഴുകി

സ്വപ്നവും സന്തോഷയും
കൈകോര്‍ത്തു നൃത്തം ചെയ്തു
അലതല്ലുന്ന മനസ്സിലെ സന്തോഷം
പദങ്ങളായി ഈണങ്ങളായി ഒഴുകി
നാദമായ്‌ താളമായി സ്വരമായ് ലയമായ്
വര്‍ണ്ണമായ്‌ അനവരതം ഒഴുകി എത്തി
അവ കല്ലോലിനിയായ് സാഗരത്തില്‍ എത്തി.
തിരമാലകള്‍ ആര്‍ത്തലച്ചു രസിച്ചു
തിരമാലകള്‍ അമ്പരത്തെ ചുംബിക്കാന്‍ കൊതിച്ചു
അങ്ങിനെ സ്വപ്നങ്ങള്‍ക്ക് മടക്ക യാത്ര യായി

No comments:

Post a Comment