Saturday, June 26, 2010

മഹാബലി

mahaabhali

മഹാബലി
പുഷ്പാര്‍ചിതമായ ഒരു തുശനില
ഒരുകിണ്ടി ,ഒരു നിലവിളക്ക്

പട്ടുകുടച്ചു‌ടി മൃദുലമായ കാലൊച്ചയോടെ

ആരോ പടികടന്ന്നു വന്നു
കണ്ണുകളില്‍ നിറഞ്ഞ വാല്‍സല്യം

സ്വീകരണം ലഭിച്ച സംതൃപ്തി
അടുക്കല്‍ ആയി ഇരുന്നു സദ്യയുണ്ട്
പായസവും പഴം നുറുക്കും കഴിച്ചു
ആലസ്യത്തോടെ ഇരുന്നു ഉ‌ന്ഞാല്‍ ആടി
ഓണക്കോടി കിട്ടിയില്ലേ എന്ന് അന്നെഷണം
സമ്പല്‍ സമൃദ്ധിയുടെ ആശംസകള്‍

കുട്ടികളോട് മഹാബലിയെ കുറിച്ചു ഒരു കഥ
വാമനന്‍ വരുന്നോ എന്ന് ഇടയ്ക്ക് ഒരു നോട്ടം
ഭുമിയില്‍ ഇനിയും താമസിക്കാന്‍ മോഹം
ഇനിയും പൂ വിളിക്ക്‌ എന്ന് കല്പന
ഈ സമാനതയും സംതൃപ്തിയും എന്ന്നില്‍ നിറഞ്ഞു
ഓരോ ചിന്തയിലും പ്രവൃത്തിയിലും ഓര്‍ക്കുക
അടുത്ത വര്ഷം എണ്ണി ഞാന്‍ കാത്തിരിക്കും
നിങ്ങള്‍ക്ക് നന്മയും സമൃദ്ധിയുംആയി വരും
മനസ്സില്ലാമനസ്സോടെ യാത്രാ മൊഴി
ആരായിരുന്നു വിരുന്ന്നു വന്നത് ?

No comments:

Post a Comment