Tuesday, June 22, 2010

ചിത

ചിത

വെറും ആറടി മണ്ണില്‍ പടുത്തുയര്‍ത്ത പ്പെടും
നിര്‍ജ്ജീവ മാമെന്റെ മഹാനത എത്രയോ .
പഞ്ജ ഭുതങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവര്‍
അന്ത്യത്തില്‍ എന്ജന്മം വേര് ഒരുപിടി ചാരം

ന്ര്ജീവ മായെന്റെ മുന്നില്‍ അനയാവേ
സ്വാന്തനമായ് ഞാന്‍ മാറോടു ചേര്‍ക്കവേ
പരിഭവമില്ല പരാതികളില്ല മര്‍ത്യന്
ലോകം വെടിഞ്ഞെന്ന നഷ്ടബോധവുമില്ല

ഈ തുറസ്സായ സംഗമം സഖ്ഷിയായ് നിങ്ങളും
ചന്ദനലെപനം ,ജലര്‍പ്പിതം അഞ്ജലി
വേര്‍പ്പെട്ട ദേഹിക്കു അന്ത്യ ഉപചാരമായ്
അര്‍പ്പിക്കും അശ്രുക്കള്‍ നീരും മനസ്സും

ദേഹിയും ദേഹവും എന്നില്‍ ലയിക്കവേ
പൊട്ടി തെറികളും ,ജ്വാലയായ് നൃത്തവും
ആകാശ മാകുന്നു അന്തിമ ലഖ്ശ്യം
എന്തിനി യുണ്ട് നമുക്ക് പങ്കിടാന്‍ മാത്രവും .

ദേഹംചാരംമായ് അസ്ഥിയായ് വെറും മണ്ണില്‍
ഈ ലയനം എനിക്കെകുമോ പവിത്രത
എന്തിനു പേരിട്ടു മോഹത്തിന്‍ ചിത എന്ന്
മര്‍ത്യന് ഞാനൊരു പേടിയായി തുടരവേ

No comments:

Post a Comment