Tuesday, June 22, 2010

swapnakkudu

സ്വപ്നക്കുട്
എന്‍റെ ജീവിതം മണല്‍ത്തരി പോലെ ചവിട്ടിയരച്ചു

പ്രതികരിക്കാന്‍ പോലും കഴിയാതെ പോയി
എനിക്ക് നഷ്ടമായത് മനോഹരമായ സ്വപ്നക്കുടായിരുന്നു
എന്‍റെ സ്നേഹംകൊണ്ടു പടുത്തുയര്‍ത്തിയ കുടീരം

നിന്‍റെ മോഹങ്ങള്‍ കൊണ്ട് അടിത്തറ
നീയ്യേകുന്ന സുരക്ഷ അതിനു ചുമരുകള്‍
നിന്‍റെ കാരുണ്യം കൊണ്ടു തറകള്‍ മിനുക്കി .

രാഗദ്രതകൊണ്ട് വര്‍ണങ്ങള്‍ പകര്‍ന്നു

ഞാന്‍ ഒരുക്കുമായിരുന്ന കുടിള്‍ സ്വപ്നംപോലെ ഒരു ജീവിതം
നിന്‍റെ ചിറകില്‍ ഒതുങ്ങി , ചുടില്‍ പൊതിഞ്ഞു
നിന്‍റെ കണ്ണാല്‍ നിര്‍മിച്ച കിളിവാതിലില്‍ കു‌ടി
ഈ സുന്ദരമായ ലോകം വീക്ഷിച്ചങ്ങനെ

നീ എന്നില്‍ ഒന്നും ദര്ശിച്ചില്ലെങ്കിലും
നിന്‍റെ നിഴലിനെപ്പോലും ഞാന്‍ മോഹിച്ചിരുന്നു
എനിക്ക് മോഹിക്കാന്‍ മറ്റെന്താണ് ഉണ്ടായിരുന്നത്
അതിരുകള്‍ ഇല്ലാത്ത നീലാകാശം പോലെ

ആമ്പലും പനിനീരും , മുല്ലയും ,പിച്ചിയും സുഗന്തമായത്
നിന്നില്‍ പ്രണയം കൊരുത്ത നിമിഷം
എന്നില്‍ നിലാവായ് ,മഞ്ഞായ്‌ ,മഴയായ് നീ പെയ്തിറങ്ങാന്‍
വെറുതെ വെറുതെ മോഹിച്ചുപോയ്‌

No comments:

Post a Comment