Tuesday, June 29, 2010

പ്രണയം

പ്രണയം


ഒരുമഞ്ഞുതുള്ളി ,ഒരു പൂവിതള്‍
മഴവില്ല് പ്രതിഫലിപ്പിക്കും മഞ്ഞിന്‍ കണം
പ്രതീസ്ഖ്ഷകള്‍ പൂത്തുലയും മലര്‍ വാടി
കോഴിയും എന്നോര്‍ക്കാതെ മനസ്സില്‍ വിടരും പനിനീര്‍പൂ .
ഓരോ നിമിഷത്തിനും വര്‍ണ്ണം പകരും സ്വപ്നം .
ഒരു നോക്കും ,ഒരു വാക്കും ,ഒരു സ്പര്‍ശനവും നല്‍കും അനുഭുതി
ചുറ്റുപാടിനെ മറന്നു ഒന്നാകാനുള്ള മനസ്സിന്റെ തിടുക്കം
നിന്നിലും എന്നിലും ,ഈ ലോകം മുഴുവന്‍ നന്മകള്‍ കാണും നാളുകള്‍
നീ എന്റെതും ,ഞാന്‍ നിന്റെതും എന്ന ഉറച്ച വിസ്സുഅസം
വിരഹത്തില്‍ ഒഴുക്കും അശ്രുബിന്ദുക്കള്‍
പ്രണയം നിന്‍റെ എത്ര വര്‍ണങ്ങള്‍ .

Monday, June 28, 2010

ലാപ്ടോപ്

എന്‍റെ കുഞ്ഞുപെട്ടി മനോഹരം മോഹിതം
ഒരു പേഴ്സ് തുറക്കും ലാഗവം ശോഭനം
ഒരു ജലതരംഗ നാദം ഉണര്‍ത്തി മെല്ലവേ
വര്‍ണങ്ങള്‍ വിതറി പ്രകാശമായി ഉണരാവേ

പതുക്കെ അന്ഗ്ഗുലി ലാളനം കൊതിച്ചു
മനസ്സിലെ മുഴുവന്‍ കവരാന്‍ മൊഹിചൂ
മോഹം പോലെ സൌഹൃദങ്ങളെ മങ്ങാതെ
അകലത്തില്‍ അരികിലാക്കി സുഖ്ഷിച്ചു നീ

അത്ന്ന്യത ബന്ധനം സ്നേഹ ചരടിനാല്‍ ബന്തിച്ചു
ജിന്ന്യാസയാല്‍ തരളമാം എന്‍ മനം കവര്‍ന്നു
പൂക്കളാല്‍ സുഗന്ദം നിരചെന്റെ താളുകള്‍
വര്നമാല്യംകൊര്‍ത്തു ചെതോഹരമാക്കി നീ



.


അല്ഭുതമീ ലോകം കാട്ടിയെന്‍ മാനസം
അറിവിറെ മുത്തുകള്‍ നല്കീലയോ അത്രയും
മത്സരമായി ,കളിയാക്കലായി ,പിണക്കങ്ങള്‍ ഏകി
പിന്നെയും എന്തെന്തു നല്കീല ഈ തൊഴിക്കു നീ

പിരിയാന്‍ വിടാത്ത കളിത്തോഴി കാമുകി
പിണങ്ങിയാലോ എത്ര ധുക്കത്തില്‍ അഴ്ത്തിനീ
ബാല്യകൌതുകം പ്രയമോര്തീടാതെ നല്‍കിയാല്‍
രസികം ഈ ജീവന്റെ നിമിഷങ്ങള്‍ മറക്കുമോ .

ഈ യുഗം നിന്നില്‍ അലിഞ്ഞു ചെര്‍ന്നില്ലയോ
സന്ജ്ജാരിയായി നീ പിരിയാതെ കുടിയോ
തെറ്റുകള്‍ തിരുത്തി ,കര്‍ത്തവ്യും തുടരവേ
എന്നിലെ ഭാരം സ്വയം ചുമന്നില്ലയോ .

എന്‍റെ ഹൃദയം നിനക്കായി ഏകി ഞാന്‍
ഏകാന്തതയെ വിസ്മ്രുതമാക്കി എന്‍
സ്വപങ്ങള്‍ക്ക് ചിറകുകള്‍ മുളപ്പിച്ചു
സര്തകാമാക്കിയോ ശേഷമി നാള്‍കളെ

Sunday, June 27, 2010

മോഹരാഗം

മോഹരാഗം

നിന്‍ മോഹരാഗ മാലിക ചുടി ഞാന്‍
നീയാകും സ്വപ്നത്തെരില്‍ ഗമിച്ചു ഞാന്‍
നിന്റെയീ നീര്‍മിഴി കോണില്‍ അലിഞ്ഞു ഞാന്‍
നീയില്ല എങ്കില്‍ ഈ ജന്മം നിഷ്പലം

ഒരു ജവാന്റെ ശപഥം

ഒരു ജവാന്റെ ശപഥം

അതിര്‍ത്തിയില്‍ ഈ മാമലകള്‍ അരികില്‍
കുളിരും മഞ്ഞും നല്‍കുമീ ശയ്ത്യം .

ഒരു സുര്യ കിരണം പതിച്ചിട്ടു നാളുകളായി
അസ്വാതന്ത്ര്യം തോന്നിക്കുന്ന വേഷ വിധാനങ്ങള്‍
ഏതെങ്കിലും കോണില‌ുടെ ശത്രുക്കള്‍ ആക്രമിക്കുമോ എന്ന ഭീതി
അനുസരിക്കാന്‍ മാത്രം കടമയുള്ള ജീവിതം

അങ്ങകലെ പച്ച പുതച്ച എന്റെ നാട്
കാറ്റില്‍ നൃത്ത മാടുന്ന കേര വൃക്ഷങ്ങള്‍
എങ്ങും മുഴങ്ങുന്ന പൂവിളികള്‍
എന്റെ കൊച്ചു വീട്ടിന്‍ അങ്കണത്തില്‍ വിടരുന്ന പൂക്കളം
എന്റെ പ്രതീക്ഷയില്‍ പൊഴിയുന്ന നിന്റെ ദിനങ്ങള്‍
നിന്നെ ഓര്‍ത്ത്‌ ഞാന്‍ എത്രയോ ദു‌രെ
നിന്റെ സാമിപ്യം കൊതിക്കുന്ന എന്റെ യുവ ഹൃദയം
വര്‍ണങ്ങള്‍ ചാര്‍ത്തി നിന്റെ മൈലാഞ്ചി ക്കൈകള്‍
നിന്‍ കവിളില്‍ മുത്തം അര്‍പ്പിക്കാന്‍ കൊതിക്കുന്ന വികാരങ്ങള്‍
ഈ അകല്‍ച്ച ശ്രുഷ്ട്ടിച്ച നഷ്ട്ടബോധം
സ്വപ്നങ്ങളില്‍ പ്രത്യക്ഷ പ്പെടുന്ന നിന്‍ പൂ മുഖം
ലജ്ജയില്‍ കുതിര്‍ന്ന നിന്റെ മൃദു സ്മേരം
എന്റെ കടമകള്‍ ഞാന്‍ ഭാരത ഭു‌വിനു നല്‍കും
അന്ത്യം വരെ ശത്രുക്കളോടു പൊരുതും
എന്റെ ജീവിതം നിന്നോടൊത്തു മാത്രം
ഈ മലകളെ ,ഈ സകല ചരാ ചരങ്ങളെ സാക്ഷിയാക്കി ഇതാ ശപഥം ചെയ്യുന്നു .

പ്രവാഹം

പ്രവാഹം


നിന്റെയീ സ്നേഹ പ്രവാഹത്തിലെത്രയോ
ജന്മങ്ങള്‍ ഒഴുകി നടക്കാന്‍ കൊതിച്ചു ഞാന്‍
ഈ പ്രവാഹത്തെ കാത്തു വെറും മണ്ണില്‍ എത്രയോ
വര്‍ഷങ്ങള്‍ തോറും അടിഞ്ഞു കിടന്നു ഞാന്‍
പിന്നെയും കാത്തു ഞാനീ പ്രവാഹത്തിനായ്
വെറുമൊരു ശിലയായ് മാറിക്കഴിഞ്ഞു ഞാന്‍
യുഗങ്ങള്‍ പിന്നിട്ടതും ശില്പ്പമായ് തീര്‍ന്നതും
ഒന്നുമറിയാതെ ഈ ശയനം തുടര്‍ന്നു ഞാന്‍

ഡയറി കുറിപ്പുകള്‍

ഇതെന്റെ ഡയറി കുറിപ്പുകള്‍ .എന്റെ ഭാവനകള്‍ .
എന്റെ സ്വപ്‌നങ്ങള്‍ എന്റെ വ്യഥിത മനസ്സിന്റെ തേങ്ങലുകള്‍.
എന്റെ നെടുവീര്‍പ്പുകള്‍ .എന്റെ നഷ്ടബോധങ്ങള്‍ .
എന്നില്‍ ചിറകടിക്കുന്ന അഭിലാഷങ്ങള്‍.
നിന്നില്‍ ചേര്‍ന്ന് അലിയാന്‍ കൊതിച്ച എന്റെ ജീവിതം .നിന്റെ സഹയാത്രക്കായി ഞാന്‍
കണ്ടുവച്ച്ചിരുന്ന പാതകള്‍. എന്നെ വെറും പാതി വഴിയില്‍ ഉപേക്ഷിച്ച നിന്റെ നിര്‍ദയത്തം
.സ്വപ്നക്കുട് തകര്‍ന്ന ശബ്ദങ്ങള്‍
എന്നില്‍ ശ്രുഷ്ടിച്ച മാറ്റൊലികള്‍ .
നിന്റെ കാത്തിരിപ്പില്‍ ഞാന്‍ അനുഭവിച്ച നിരാശ ബോധം .
ഇതെല്ലാം എന്റേത് മാത്രം.
നിനക്കറിയില്ല കാരണം നീ എന്നെ സ്നേഹിച്ചിട്ടില്ല.
പ്ലടോനിക് ലവ് നിന്റെ ഭാവനകള്‍ക്ക് അതീതമാണ്
ഞാന്‍ നിസ്സഹായ അവസ്ഥയില്‍ പൊഴിച്ച കണ്ണുനീര്‍ നിന്നോട് പരിഭവിചില്ലല്ലോ?

ലക്ഷ്മി നിനക്ക് സുഖമോ


ലക്ഷ്മി നിനക്ക് സുഖമോ

ലക്ഷ്മി ഞങ്ങളുടെ ഹൌസിംഗ് complex ത്‌ുപ്പ്കാരി. .രണ്ടു കുട്ടികളുടെ അമ്മ .
നാല്പതന്ജു വയസ്സോളം പ്രായം. .ഭര്‍ത്താവിനു അസുഖ മായി കിടപ്പ്. മക്കള്‍ വിവാഹം കഴിഞ്ഞു വേറെ താമസം.ലക്ഷ്മി യുടെ ഈ ചെറിയ വരുമാനമായിരുന്നു വൃദ്ധ ദമ്പതികളുടെ ആശ്രയം . ലക്ഷ്മി എപ്പോളും ദുഖിത ആയി കാണപ്പെട്ടു. കാരണം കള്ളുകുടിയനും ദുര്‍വൃത്തനും അയ രണ്ടാമത്തെ മകന്‍. എല്ലാ മാസവും അവരുടെ ശമ്പളത്തില്‍
നിന്നും പങ്കു പറ്റാന്‍ അവന്‍ വരും. .നിസ്സഹായയായ ആ സ്ത്രീ ജീവിക്കാന്‍ ബുദ്ധിമുട്ടി.
പട്ടിണിയെ പേടിച്ചു അവര്‍ ,മകന്റെ ഈ സ്വഭാവത്തിനെതിരെ ചെറുക്കന്‍ ശ്രമിച്ചു .മകന്‍ ദേഹോപദ്രവം ആയുധമാക്കി..ലക്ഷ്മി ആകെ തളര്‍ന്നു.അവര്‍ അപ്രത്യക്ഷയായി.
നാളുകള്‍ക്കുശേഷം , വീണ്ടും പട്ടിണി സഹിക്കാനാകാതെ ,ജോലിക്ക് വന്നു തുടങ്ങി ദു‌രെ ഒരു കുടില്‍ വാടകക്ക് എടുത്തു താമസം തുടങ്ങി .അവരുടെ നിസ്സഹായാവസ്ഥ അറിഞ്ഞു , അവര്‍ തിരിച്ചു എത്തിയപ്പോള്‍ ജോലി നല്‍കി.
അവരുടെ ഈ തിരിച്ചു വരവ് മകന്‍ അറിഞ്ഞു .പിന്നെയും തനിയാവര്‍ത്തനം .
പോലീസില്‍ പരാതിപ്പെടാന്‍ എല്ലാവരും ഉപദേശിച്ചു .അവരുടെ മാതൃ ഹൃദയം അനുവദിച്ചില്ല.
വിഷമങ്ങള്‍ പറഞ്ഞു എപ്പോളും കരയും. മകനെ ഭയന്ന് മറ്റു മക്കളും മൌനം പാലിച്ചു. വാര്‍ധക്യത്തില്‍ സംരക്ഷണം ലഭിക്കേണ്ട അവര്‍ , പകരം ലഭിക്കുന്ന പീഡനം ഓര്‍ത്തു കേണു .
കുറച്ചു നാള്‍ അവര്‍ എന്തോ എല്ലാറ്റില്‍ നിന്നും അതീത ആയ പോലെ തോന്നിച്ചു.

ഒരു ദിവസം ആ വാര്‍ത്ത കേട്ടു. അവര്‍ വാഹനം തട്ടി മരിച്ചു എന്ന്. . ഇനിയും ഈ പീഡനം അവര്‍ അര്‍ഹിക്കുന്നില്ലെന്നാവാം .മരണം കള്ള് കുടിയനായ മകന്റെ കയ്കൊണ്ട്‌ ആകരുതെന്നാവാം .

ഇനിയും ഒരു സാധാരണ ജീവിതം അവര്‍ക്ക് ബാക്കിയില്ലെന്നാകാം .

ഇടയ്ക്കു അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാറുണ്ടായിരുന്നു ഞാന്‍. എന്നാലും --

" ലക്ഷ്മി നിനക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാന്‍ ആയില്ല" എന്ന് ഇടയ്ക്കിടെ ഓര്‍ക്കും ഞാന്‍. ഇന്നും അവര്‍ എന്ന്റെ മനസ്സില്‍ ജീവിക്കുന്നു.
ലക്ഷ്മി,നിന്റെ ആത്മാവ് ഇപ്പോഴും കുടും ബത്തെ ഒര്ര്‍ത്തു കേഴുന്നുണ്ടാകാം. നിന്റെ മാതൃ ഹൃദയം മകന് മാപ്പ് കൊടുത്തിരിക്കാം .നിന്റെ നന്മകള്‍ക്ക് മുന്‍പില്‍ പ്രണാമം .

Saturday, June 26, 2010

പൂക്കള്‍

rugmini

പൂക്കള്‍

പൂക്കള്‍

ഒരു തുംബ്ബപൂവിന്റെ വെണ്മ സുഖ്ഷിച്ചിരുന്ന
എന്‍റെ മനസ്സ് എന്നാണു കൈമോശം വന്നത്
അതില്‍ ഒരു പനിനീര്‍ മലരുമായി ആരാണ് എത്തിയത്
എപ്പോഴാണ് പാരിജാതത്തിന്‍ ഗന്തം ചുറ്റി നിന്നത്

രക്ത വര്‍ണംകവിളില്‍ ചാര്‍ത്തി ചെമ്പരത്തി പോയോ
മുടിയില്‍ ഒരുപാടു മുല്ലപൂ ചൂദിയല്ലൊ
ശംഖു പുഷ്പം കണ്ണിനെ ഉറ്റുനോക്കുന്നു
തെചിപൂ സിണ്ടുരം വേണ്ടേ എന്നല്ലേ ചോതിച്ചത്

ജമന്തി ചോദിച്ചു വരണ മാല്യം കൊര്‍ക്കട്ടെ
മനസ്സില്‍ ഇപ്പോഴേ ചെന്താമര വിരിഞ്ഞു
മന്താരം മന്ത്രിച്ചു എനിക്കും ഇടം വേണം
വിശുദ്ധി യോടെത്തി തുളസിക്കതിര്‍

ഞാന്‍ ഈ നിര്‍വൃതി എല്ലാം അനിര്‍വചനീയം
എന്ന് ഓര്‍ത്തു ഓര്‍ത്തു പുളകം ച്ചുടിയത്
നീ ഒരു തണലായി മോഹമായി ലയമായി
എന്‍റെ ഹൃദയം നിന്നിലേക്ക്‌ സമര്‍പ്പിച്ചപ്പോള്‍

Azhchakal

Azhchakal

തിങ്കള്‍ നല്ല നാള്‍ നോമ്പ് നോട്ടു നിനക്കായ്‌
ചൊവ്വാഴ്ച എത്തി ഗണപതി പൂജക്കായി
ബുധനാള്‍ നോക്കി നീലാകാശം
വ്യാഴം അര്‍ത്ഥം സമ്പല്‍ സമൃതി
വെള്ളി വന്നപ്പോള്‍ ഞാന്‍ ദേവിയെ പൂജിച്ചു
ശനിയോട് ഞാന്‍ കെഞ്ചി ഇങ്ങു വരല്ലേ നീ
ഞായര്‍ പറഞ്ഞു നിനക്കെന്‍ സ്വാന്തനം

ഈ ഏഴു നാളുകള്‍ ,മാസങ്ങള്‍ ,വര്‍ഷങ്ങളായ്
എന്‍റെ വളര്‍ച്ചക്ക് സഖ്ഷിയായ് ,മൌനമായ്
കൈപിടിചെന്‍ ജീവിത യാത്രയില്‍ പങ്കിട്ടു
മുടിയില്‍ വെള്ളിയും ,ചൊടിയില്‍ മന്ത്രവും
എനിക്കേകി തനിയെ മറഞ്ഞ്ജു പോയി

ഇടവഴിയില്‍

ഇടവഴിയില്‍

ഇടവഴിയില്‍

നഗരത്തിലെ ഈ കുട്ടില്‍ ഇരുന്നു ഞാന്‍
ഓര്‍മ്മകള്‍ മേയുന്ന ഇടവഴിയില്‍
തുമ്പയും മുക്കുറ്റിയും വേലി പരത്തിയും
ബാല്യത്തിലേക്ക് എന്നെ കൈനടത്തി

കുഞ്ഞികിളികളും ,തുമ്പിയും ,ശലഭവും
പാറി നടന്നു മനസ്സില്‍ മോഹമായി
തിരിച്ചു തന്നെന്കിലീ പൊയ്പോയ നാളുകള്‍
ചിറകുകള്‍ ഏകി വിഹായസ്സിലെക്ക്കായി

ഇന്നി ഇടവഴി നഷ്ടങ്ങള്‍ നല്‍കുന്നു
മതിലായി മാറിപ്പോയി ഹരിത ഭംഗി
നിസ്സര്‍ഗതകള്‍ പറിചെടുത്തോക്കെയും
മതിലില്‍ പ്രതീഷ്ടിച്ചു ചട്ടിയിലായ് .

ഗ്രാമം നഗരത്തിന്‍ മുഖ്ച്ച്ഹായ യാകുന്നു
കാല പ്രവാഹത്തിന്‍ ഭാഗമായി
ഈ ഇടവഴിയില്‍ നഷ്ടമായി പോയൊരാ
ജീവന്‍ തുടിപ്പുകള്‍ തിരിച്ചെകുമോ

Parivarthanam

Parivarthanam

നിര്‍വൃതിയില്ല ആകര്‍ഷണവുമില്ല
മറ്റൊരു രൂപമായ് നീ മുന്നില്‍ നില്‍ക്കെ
എന്തെന്‍ ഹൃദയം കൊതിച്ചില്ല വീണ്ടും
നിന്നില്‍ അലിയുമാ ധന്യ നിമിഷങ്ങളെ

മാറ്റങ്ങള്‍ എന്ത് വിവക്ഷയേകിയാലും
പങ്കിട്ട നാള്‍കള്‍തന്‍ നിര്‍മ്മലവേളകള്‍
എന്തുപേരിട്ടു വിളിക്ക് മേന്നോതുമോ
നിന്നിലാ നിമിഷങ്ങള്‍ മാഞ്ഞു കഴിഞ്ഞുവോ .

നിന്‍ പദനിസ്വനം കതോര്‍ത്തെന്‍ നാളുകള്‍
നിന്റെയാ സ്പര്‍ശനം നയനത്തിന്‍ സ്വാന്തനം
കാതരയായെന്‍ മിഴികള്‍ തിരിചേകിയ
മൌന സന്ദേശങ്ങള്‍ ഒക്കെ നീ മറന്നതും

ബന്ധങ്ങള്‍ക്കില്ലെന്നോ അര്‍ത്ഥങ്ങള്‍ ?
വെറും മോഹങ്ങള്‍ മാത്രമോ ചൊല്ലുനീ
എങ്ങിനെ വിസ്മൃതമാക്കി നീ ഇന്നലെ
നമ്മളില്‍ മാത്രം ഒതുങ്ങിയ മാത്രകള്‍

ജീവന്‍ വെറും കാപട്യ മെന്നതോ
നാടകത്തിന്‍ രംഗങ്ങള്‍ ആടിയോ
ഹൃദയം കളിപ്പാട്ടമാക്കിയെന്നകിലും
ചിതറിയ നൊമ്പരം കാണാതെ പോകയോ .

നിര്‍വ്വികാരത്തിന്‍ മുകപടം അണിഞ്ഞു നീ
ഇന്നെന്‍ മുന്നില്‍ വരാതിരുന്നെങ്കിലോ
ഓര്‍മ്മയിലെങ്കിലും നിന്നെ കിനാക്കണ്ട്
ബാക്കിയെന്‍ നാളകള്‍ ജീവിചിരുന്നേനെ


സ്വപ്നങ്ങളെ ഇനിയും ഉണരാതെ നീ
മനസ്സില്‍ മയങ്ങി നിര്‍വൃതി തേടു നീ
കണ്ണുനീര്‍ കൊണ്ട് കഴുകി എന്‍ വ്യഥകള്‍
കാത്തിടാം മറ്റൊരു പുണ്യ ജന്മത്തിനായ്

ആര് നീ കണ്ണാ

ആര് നീ കണ്ണാ

ആര് നീ കണ്ണാ

ദേവകി തന്നില്‍ പിറവി എടുത്തു നീ
പാലൂട്ടി താരാട്ടി വളര്‍ത്താന്‍ കഴിയാതെ
കലതുരുംകില്‍ കണ്ണീരോടെ ജന്മം നീക്കവേ
നിന്നെ സ്മരിച്ചു ദുക്കിച്ചവല്‍ ദേവകി

നിന്നെ ലാളിച്ചു സ്നേഹിച്ചു സ്വയം മറന്നമ്മയായ്
നിന്‍റെ ചെയ്തികള്‍ കണ്ടുള്ളം കുളിര്‍ത്തു
അത്ഭുത സ്ഥബ്ദയായ് ഓരോ നിമിഷവും
വലംവച്ച് യാത്രയില്‍ നയിച്ചവല്‍ യശോദാ

നിന്നെ മോഹിച്ചു പ്രതീഖ്ഷിച്ചു എന്നെന്നും
പ്രണയാദ്രയായ് വിരഹിതയായ് കണ്ണാ
വേണുനാദം കേട്ടു കോള്‍മയിര്‍ കൊണ്ടിടും
നിത്യ കാമുകിയായ് വന്നവള്‍ രാധ

നിന്നെ ആരാധിച്ചു സ്വയം നിന്നില്‍ അര്‍പ്പിച്ചു
തപസ്വിനിയായ് നിന്‍ രുഉപം അഎപ്പോഴും
ഹൃത്തില്‍ പ്രതീഷ്ടിച്ചു പുജിച്ചു കാതരയായ്
യുഗങ്ങളായ്‌ കാത്തിരിക്കും നിന്‍റെ മീര


ആടകള്‍ വാരിയും ആലിന്‍ മുകളെരിയും
പാല്കുടം പൊട്ടിച്ചും ,വെണ്ണ കവര്‍ന്നും നിന്‍
ചെയ്തികള്‍ യശോധയോട് ചൊല്ലിയും പിണങ്ങിയും
വൃന്ദാവനം സ്വര്‍ഗമാക്കിയ ഗോപികളും നിന്റെയല്ലയോ .

അപ്പോള്‍ പിന്നെനീ അനിക്ക് ആരാകുന്നു
മഞ്ജുള യോ നിനക്കുഞാന്‍ വെറും ദാസിയോ
നിന്മുരളിയിലെ നാദമോ നുപുര ദ്വാനിയോ
എന്ത് ഞാന്‍ ആകെണ്ട് ചൊല്ല് നീ എന്‍ കണ്ണാ

വര്‍ഷ മേഘമേ

rugmini

varsha meghame

വര്‍ഷ മേഘമേ


തെന്നലില്‍ അമ്മാനമാടി വന്നെത്തി നീ
ഒളിമിന്നി ,ഗര്‍ജ്ജിച്ചു ,താണ്ടവം ആടി
ഭുമിക്കു താപം കെടുത്തി കുളിരേകി
പുത്തന്‍ ഉണര്‍വേകി ,നവ ചൈതന്ന്യത്താല്‍

ദലങ്ങളില്‍ ബിന്ദുക്കള്‍ ചാരുത ചാര്‍ത്തി
പ്രഗൃതിക്കെകിയോ മോഹിതും മധുരം
ചാന്ജ്ജടി യാടി ചില്ലകള്‍ ലാസ്യംമായ്
നിന്നെ വരവേല്‍ക്കാന്‍ കൊതിച്ചു നിന്നു


മെല്ലെ മെല്ലെ കണങ്ങളായി ചോരിഞ്ഞെന്നില്‍
മോഹ മുനര്‍ത്തി ആദ്രയാകിയെന്‍ മനം
ദാഹമായി ജീവന്റെ താളമായ്
വന്നെത്തി എന്നെ നീ ധന്ന്യയാക്കി .


നോവുകള്‍ അശ്രുക്കലായ് നിന്നില്‍ അലിയിച്ചു
ഒന്നുമറിയാതെ സാഗരം പൂകി നീ
മാനവ നോമ്ബ്ബരം ആഴിതന്‍ അഗാതമാം
ചുഴിയില്‍ ഒളിപ്പിച്ചു മുഖ്തിയേകി

ഇനിയും മറ്റൊരു യാത്ര പോകുന്നുവോ .
ഞാനും വരട്ടെയോ കുഉട്ടുമോ തോഴിയായ്
ആകാശ നീലിമയില്‍ അലിഞ്ഞു അലിഞ്ഞു അങ്ങനെ
തുടരാം നമുക്കി അനന്തമാം യാത്രകള്‍

യാത്ര

യാത്ര

ജീവിതത്തിലേക്ക് മൃദു പാദ വിന്ന്യസമോടെ വരൂ
മധു പകരാന്‍ ,മഴവില്ലുപോലെ വര്‍നാജിതമാക്കാന്‍
അര്‍ത്ഥ പുരണ മാക്കാന്‍
വഴിത്താരകള്‍ നമ്മുടെ പാദ സ്പര്‍ശത്താല്‍ കുളിര്‍ ചുടാന്‍

നമ്മുടെ സന്തോഷം പങ്കിടുന്ന എല്ലാറ്റിനോടും
കിന്നാരം ചൊല്ലി യാത്ര തുടരാം .
ദാഹം തോന്നിയാല്‍ മഴയോട് കൈകുബ്ബില്‍ നീട്ടാം
കൃത്‌ക്കളോട്പറയാം മനസ്സിന് മാറ്റങ്ങള്‍ നല്‍കു

സുഗന്തത്തിനു പുക്കളെ കുടെവിളിക്കാം
പച്ച പട്ടു നല്കാന്‍ പ്രകൃതിയുണ്ടല്ലോ .
ഇരുട്ടില്‍ നമുക്ക് നിലാവിനെ കൂടെ വിളിക്കാം
ആകാശം നമുക്ക് തണലായ്‌ കുട നിവര്‍ത്തും

പറവകളെ ഞങ്ങള്‍ക്ക് കുടി ധാന്യങ്ങള്‍ കൊത്തി കൊണ്ട് വരൂ
ജിവന്റെ ചിത്രം വരക്കാന്‍ നമുക്ക് നിറങ്ങള്‍
പുലരി,പൊന്‍വെയില്‍ ,നീലാകാശം ,സായന്തനം ഇവയേകും
ഈ പ്രപന്ജ്ജം ക്യാന്വാസ് തരില്ലേ

നഖ്ഷത്രം കാവലായിരിക്കും നമുക്കായി
തിരകള്‍ തഴുകിയുറക്കും നമ്മള്‍ പോള് മറിയാതെ .
കടല്‍ താരാട്ട് പാടി നമ്മളെ ബാല്യം തിരിചേകും
ഭുമി സഹാനീയയായ നീ താങ്ങായി സ്വീകരിക്കു

Vishu

കണിക്കൊന്നയും വിഷു പഖ്ഷിയും
കണിയും ,വിത്തും കൈക്കോട്ടും എന്നോതി
വേനല്‍ അറുതിയില്‍ വര്‍ഷമായെത്തി
കര്‍ഷകന്നു ആശ്വാസ സങ്കല്പ മോഹമായ്

പുതിയ വിളവിന്‍ പ്രതീക മായി
ചാലും പുജയും എത്തിയല്ലോ
ചക്കയും ,മാങ്ങയും ,വെള്ളരി ,കുമ്പളം
സംമൃട്ടിതന്‍ പൂത്താല മേന്തി വന്നു

വിഷുക്കണി കൈനീട്ടം വിഷു കഞ്ഞിയും
അനുഷ്ടടനമായി അനുബുതിയായ്
ഉരുളിയില്‍ ഗ്രന്ദ്ധകെട്ടും കോടിമുണ്ടും
ഗതകാല സ്വപ്നത്തിന്‍ ചൈതന്ന്യമായി

വിശുഫഹലം കുറിച്ച് ഓലയുമായ്‌
കണ്നിയാനുമെത്തികൈനിട്ടം വാങ്ങി
പുത്തിരി കത്തി ,പടക്കം പൊട്ടി
വിഷുവിന്റെ ഘോഷം മുഴങ്ങി എങ്ങും

എന്നില്‍ ഇതെല്ലാം വെറും സ്വപ്നമായ്
ഗൃഹാതുരത്തും ഉണര്‍ത്തി എത്തി
പുതിയ തലമുരക്കിത് കഥകളില്‍ മാത്രം
ഒരുകുല കൊന്നവിരിഞ്ഞു കൊഴിഞ്ഞെന്‍ ഹൃത്തില്‍ .

എങ്കിലും മറക്കാതെ എന്നുമെന്നും
എന്നില്‍ മായാതെ വിഷു കാലമായി
എന്മകള്‍ ആദ്യമായ് അമ്മെ വിളിചോരാ
ധന്ന്യ നിമിഷവും വിഷുവില്‍ തന്നെ .

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌

ശിശിരം അകന്നു തളിരിടും മനസ്സേ
വസന്തം കാത്തു വര്‍ണങ്ങള്‍ നിറയും
മോഹത്തിന്‍ ചാമരം വീശിയെത്തി തെന്നല്‍
നീലാകാശം പോല്‍ വിശ്രുതം ഈ മനം

വിടരും ദലത്തിന്‍ സുഗന്തം നുകരാന്‍
ഹൃദയം ഹൃദയത്തിന്‍ മന്ത്രണം ചൊല്ലാന്‍
നിന്‍ മോഹടാരയില്‍ നീന്തി തുടിക്കാന്‍
ഈ ജന്മം തികയാതെ വരുമോ മനസ്സേ

ഓരോ പുലരിയും ഓരോ ത്രുസന്ധ്യയും
നിന്നെ വരവേല്‍ക്കാന്‍ കൊതിച്ചിരിക്കെ
മോഹ ഭംഗ്ഗത്തിന്‍ നോവെറ്റുനീരുന്നു
മിഴിയോരമെന്തേ തുളുമ്പുന്നു നീര്‍ക്കണം

കാലമേ നീയെന്മാനസ്സു കാണാതെ പോകയോ
കാത്തിരിപ്പിന്‍ വ്യഥ നീ അറിഞ്ഞില്ലയോ
ഇനിയും എത്ര ജന്മങ്ങള്‍ നിനക്കായ് ഹോമിച്ചു
തുടരെണമീ ജീവ യാത്ര എന്നോതുമോ

വേനല്‍

വേനല്‍

വേനല്‍

താപത്തിന്‍ കെടുതിയില്‍ എത്തി നീ വെനലെ
ആലസ്യമാണ്ട് തനുവും മനസ്സും .വ്യാകുലം
കര്‍ണ്ണി കാരവും ,വാകപൂവും കുളിരായ്
കണ്ണിനു അമ്രുതെകി കൈകുഉപ്പ്പി നിന്നു .

താഴ്വരകള്‍ ,മാമലകള്‍ മാടിവിളിക്കും കാലം .
വര്‍ഷത്തെ കാത്തു ഭുമി ആതുരയാകും കാലം
വേഴാമ്പലുകള്‍ കേഴും ദയനീയമാം കാലം .
തെന്നലിന്‍ താരാട്ട് മോഹിക്കും കാലം .

വിഷു പഖ്ശ്ഹികള്‍ നവവര്‍ഷം എന്നോതി
കുയിലുകള്‍ പാടിയെത്തി പ്രണയഗാനം .
അരുവികള്‍ ,പുഴകള്‍ താരുന്ണ്യം കൊതിക്കെ
നീലവാനില്‍ കാര്‍മേഘം ഒളിച്ചുകളിയില്‍

ക്ഹൃതക്കളില്‍ ഒന്നായ്‌ നീയെത്തി ഭുവില്‍ .
വേനല്‍ അറുതി എന്ന് നിന്നെ ചൊല്ലുന്നു .
എങ്കിലും വെനലെ നിന്നെ മോഹിപ്പു ഞാന്‍
കൊന്നയും ,വാകപ്പുവും നീയെകിയില്ലേ .

അനാഥന്‍

അനാഥന്‍

അനാഥന്‍

ആരുടെ പ്രതീഖ്ഷയില്‍ നീളുന്നു നിന്‍ മിഴി
സ്വതന്ത്രതന്‍ വാന്ജയോ ,നിഷിദ്ധമീ ലോകമോ
ദീനതയോടെ കെന്ജ്ജുന്നൂ മൌനമായ്
എന്നെയും ചേര്‍ക്കുമോ നിങ്ങളില്‍ ഒന്നായ്‌

എന്‍റെ ബാല്യം കരിപുരണ്ടിന്ഗ്ഗിനെ നിത്യം
വ്യര്തമായ് ശുന്യം പാഴായ് പോകയോ
സ്വപ്‌നങ്ങള്‍ എന്നിലും നിഷ്ഹിപ്തമല്ലയോ
പങ്കിടാനായ് തെരുവുമാത്രമാല്ലയോ

ലോകത്തിനോടില്ല പരിഭാവമോട്ടുമേ
അനാഥ നാക്കിയ ജന്മം നല്കിയവരോടില്ല
ഒരുസ്നേഹ സ്വാന്തനം കൊതിചെന്കിലെന്തേ
അതുപോലും എന്നിലെ അവിവേകമാകുമോ .

പുതിയലോകം

പുതിയലോകം

പുതിയലോകം


കാത്തിരിക്കുന്നു ഞാന്‍ പുതിയലോകം
എന്‍റെ സഖ്ഷരത യുടെ പുതു ദിനത്തെ
എന്‍റെ സാരഥി എന്തിനിയും വന്നില്ല
ഈ കാത്തിരിപ്പും അസഹാനിയമാത്രേ

അമ്മയുടെ സരിതുംബിന്‍ വാത്സല്യം
അച്ഛന്റെ മടിയിലെ സുരഖ്ഷ വിട്ട്‌
കുഉട്ടുകാരുടെ പുതിയലോകം സ്വന്തമാക്കാന്‍
അറിവിന്റെ മുത്തുകള്‍ കോര്തിനക്കാന്‍

പേടിച്ചരണ്ട ,വേദനയുടെ മുഖം നോക്കി
എന്നെകുടി കരയിക്കും ,കരയും മുഖങ്ങള്‍
എല്ലാം പുതുമകള്‍ ,ഇന്നി നിമിഷങ്ങള്‍
ഭാവിക്കായ്‌ അടിത്തറയുടെ ആദ്യ നാള്‍ .

തിരിച്ചെത്തി അമ്മതന്‍ ഉമ്മകള്‍ നേടുമ്പോള്‍
അച്ചന്റ കൈകളില്‍ ആശ്വാസം തേടുമ്പോള്‍
നാളെയെ ഭയക്കാതെ വിദ്യ തന്‍ ആദ്യ നാള്‍
അമ്രുതമായ് ഒര്തിനി നുകര്‍ന്നിരിക്കട്ടെ ഞാന്‍

കുട്ടുകാരി

കുട്ടുകാരി

കുട്ടുകാരി

എന്‍റെ സ്വപ്നമായിരുന്ന നീ എന്നെ തനിച്ചാക്കി.
വരന ചിറകുമായ് ദുരെ പറന്നുപോയി
അയവിരക്കാനായി തന്നുപോയില്ലേ
കിളി കൊഞ്ചലും ,താരാട്ടിന്‍ ഈണവും

വേഗത്തില്‍ വളര്‍ന്നുവോ പിരിയാനായകലേക്ക്
കൊഴിഞ്ഞ വര്‍ഷങ്ങള്‍ നഷ്ടങ്ങള്‍ എനിക്കല്ലേ .
ദീപ്തമാം നിന്‍ മുഖ കിരണങ്ങളില്‍ മറന്നുവോ
അറിയാതെ അകന്നോര യോവ്വനം പോലും എന്നില്‍ .

പിന്നെ ഈ നാളുകള്‍ സൌഹൃടംപോലെ നമ്മില്‍
പങ്കിട്ടു രഹസ്യങ്ങള്‍ ജീവന്റെ തുടര്‍ച്ചകള്‍ .
എന്ത് മധുര്യമെന്നോ എങ്ങിനെ ചൊല്ലേണ്ടു ഞാന്‍
പങ്കിട്ടാല്‍ മുഉല്യ മേറും സ്നേഹത്തിന്‍ നിമിഷങ്ങള്‍ .

ദുരെ കുടു വച്ച് ഇനകിളിയുമായ് ചേര്‍ന്ന് നീ
വാസരം തുടങ്ങി കര്തവ്യ നിരതയായ്
കുട്ടില്‍ നിന്നുയര്‍ന്നു സ്നേഹ സങ്കീര്‍ത്തനം
നേര്‍ന്നു നന്മകള്‍ ഒരായിരം നിനക്കായ്‌

ഇന്നെന്നെ തേടിയെത്തും മടുരമാം മൊഴികള്‍ നിത്യം
ഓര്‍മ്മകള്‍ കുടെയെത്തി ജീവനില്‍ താളമായ്
വിരഹം പതങ്ങലായ് ചേര്‍ത്ത് വച്ചിന്നും
മിനുക്കി എടുതെന്‍ ഹൃത്തില്‍ ഞാന്‍ ഒളിപ്പിച്ചു

ഇനിയും തരുമോ സയുജ്ജ്യ മയി വീണ്ടും
നിന്നില്‍ പകര്‍ന്നോര മുല്യങ്ങള്‍ ഇരട്ടിയായ്
പകര്‍ന്നു തലമുറയിലേക്കു അരുവിപോല്‍
സ്നേഹ സാഗരമായി അര്തലക്കട്ടെ എന്നും

Diary Kurippu

ഞാന്‍ നിന്നിളുടെ ഒരു ജീവിത ആകര്‍ഷണത്തില്‍ ജീവിതും കൊതിചൂ .ആ പ്രതെയ്ക കാലഘട്ടത്തില്‍ എന്നെത്തന്നെ മറന്നു ..വസന്തത്തില്‍ വിടരാന്‍ കഴിയാതെ ശിശിരത്തില്‍ പരിലസിക്കാന്‍ മോഹിച്ചുവോ .
എന്ന്റെ മനസ്സിനെയും ,സരിരത്തെയും ശിശിരം ബാടിച്ച്ഹിരുന്നില്ലല്ലോ .വര്‍ഷങ്ങള്‍ മാതരും എന്നിലൂദെ നടന്നകന്നു .. ഒരു പാട് നഷ്ടങ്ങള്‍ സമ്മാനിചൂ .കാലം കടന്നുപോകുമ്പോള്‍ എന്നില്‍ നിറഞ്ഞ അല്ത്മ നൊമ്പരം ശ്രധിക്കപെടാതെ പോയി .അരുവിയെപ്പോലെ ഒഴുകി ഈ ജന്മം .ഇപ്പോള്‍ ഒന്നുകൂദി ഗൌരവത്തോടെ വീശ്ഹിക്കാന്‍ കഴിഞ്ഞേനെ ജീവിതത്തെ ..അപ്പോഴേക്കും കാലം എന്നെ പരിഹസിച്ച്ഹു കടന്നുപോയിരുന്നു .

ജന്മം

ജന്മം

ജന്മം
നിന്നെ ചുറ്റി പറ്റി നിന്‍റെ സ്വപ്നങ്ങളില്‍
നിന്‍റെ ദുകത്തില്‍ അശ്രുകളായി
നിന്‍റെ മോഹങ്ങളില്‍ രാഗങ്ങളില്‍
കവിതകളില്‍ ശില്പങ്ങളില്‍

നീ നയിക്കും ജീവന്റെ കണികകളില്‍
നിന്നില്‍ ഇറ്റു വീഴും മഞ്ഞിന്‍ കണമായി
നിന്ന്നില്‍ പെയ്തൊഴിയും വര്‍ഷ ബിന്ദുക്കളായി
നിന്‍ വഴിത്താരയില്‍ വിരിയും കുസുമാങ്ങളായി

നയനത്തിന്‍ നഷ്ഹത്രങ്ങളായി ചൊടിയില്‍ ഗാനമായി
മടിയില്‍ വീണയായി ലയമായി ശ്രുതി യായി
നിന്‍ നിഴലായ് കയ്തിരി നാളമായി
തരില്ലേ എനിക്കി ജന്മം മുഴുവനും

ഇല്ലെങ്കില്‍ കരിന്തിരിയായി കരിയിലയായി
കാല്‍ ചുവട്ടിലെ മണ്‍ തരിയായി
അമാവാസിയായി ശിശിര മായി
മോഹങ്ങള്‍ അടങ്ങാത്ത തിരകളായി

വെറും മണ്ണില്‍ അലിയും
പരിഭവമില്ല പരാതികളില്ല
അര്‍ഥം കണ്ടെത്താനാകാതെ
വെറു മൊരൂ സാദാരണ ജന്മം

Diary Kurippu

ഞാന്‍ ഒരു പുതിയ ലോകത്തിലാണ് .ഇപ്പോള്‍ എന്നില്‍ ഗ്രുഹതുരത്യുഅമില്ല .നിര്‍മ്മല മായ ഈ നീലാകാശം എന്‍റെ മനസ്സ് .വേദനകള്‍ ,പാരടട്ര്യും ഒന്നുമില്ല.ഈപരിതസ്ഥിതിയില്‍ സന്തോഷം നുരയിടുന്ന ഒരു ഒഴുക്കില്‍ ഇങ്ങനെ നീന്തി ..ഇതു ശാശ്വതമല്ല .പിന്നെയും ഒരു തിരിച്ചു പോക്കുണ്ടാകും .എന്നാലും .ഈ അനുഭുതികള്‍ എനിക്ക് നഷ്ടമാക്കാന്‍ വയ്യ.ജീവിതം ഇത്രയൊക്കെയേ നല്‍കു എന്നോര്‍ത്ത് ..ഈ മണല്തരികളുടെ വെണ്മ ,പുല്കൊടിയിലെ മൃദുല ഭുംഗി ,കാറ്റിലാടുന്ന വയലെലയുടെ മര്‍മ്മരം ,കുളക്കരയിലെ ,ഇരകള്‍ തേടിയുള്ള കുഞ്ഞു പശ്ഖിയുടെ കാത്തിരിപ്പു ,മതിലില്‍ വന്നിരുന്നു ചന്ജാടി കുശലം ചോതിക്കുന്ന മയിലിന്റെ സൌഹൃതം ,.എല്ലാം എല്ലാം എന്നെ എവിടെക്കോ മടക്കി കൊണ്ട് പോകുന്നു .നന്മകള്‍ എല്ലാം ഒരു കുളിരായ് പടര്‍ന്നു ,ഇന്നില്‍ മാതരും ജീവിക്കാന്‍ കൊതിച്ച്ഹു ഞാന്‍ ,ഇന്നലെകലെയോ,,വരാനിരിക്കുന്ന നാളെ കലെയോ ചിന്തിക്കുന്നില്ല

മഹാബലി

mahaabhali

മഹാബലി
പുഷ്പാര്‍ചിതമായ ഒരു തുശനില
ഒരുകിണ്ടി ,ഒരു നിലവിളക്ക്

പട്ടുകുടച്ചു‌ടി മൃദുലമായ കാലൊച്ചയോടെ

ആരോ പടികടന്ന്നു വന്നു
കണ്ണുകളില്‍ നിറഞ്ഞ വാല്‍സല്യം

സ്വീകരണം ലഭിച്ച സംതൃപ്തി
അടുക്കല്‍ ആയി ഇരുന്നു സദ്യയുണ്ട്
പായസവും പഴം നുറുക്കും കഴിച്ചു
ആലസ്യത്തോടെ ഇരുന്നു ഉ‌ന്ഞാല്‍ ആടി
ഓണക്കോടി കിട്ടിയില്ലേ എന്ന് അന്നെഷണം
സമ്പല്‍ സമൃദ്ധിയുടെ ആശംസകള്‍

കുട്ടികളോട് മഹാബലിയെ കുറിച്ചു ഒരു കഥ
വാമനന്‍ വരുന്നോ എന്ന് ഇടയ്ക്ക് ഒരു നോട്ടം
ഭുമിയില്‍ ഇനിയും താമസിക്കാന്‍ മോഹം
ഇനിയും പൂ വിളിക്ക്‌ എന്ന് കല്പന
ഈ സമാനതയും സംതൃപ്തിയും എന്ന്നില്‍ നിറഞ്ഞു
ഓരോ ചിന്തയിലും പ്രവൃത്തിയിലും ഓര്‍ക്കുക
അടുത്ത വര്ഷം എണ്ണി ഞാന്‍ കാത്തിരിക്കും
നിങ്ങള്‍ക്ക് നന്മയും സമൃദ്ധിയുംആയി വരും
മനസ്സില്ലാമനസ്സോടെ യാത്രാ മൊഴി
ആരായിരുന്നു വിരുന്ന്നു വന്നത് ?

വെറുതെ ഒരു സ്വപ്നം ദിന ചിന്തയിലെ വരികള്‍

വെറുതെ ഒരു സ്വപ്നം ദിന ചിന്തയിലെ വരികള്‍

വെറുതെ ഒരു മോഹ മായ്‌ സ്വപ്നമായ്‌ മിഴിയിലെ
ജ്ഞ്‌ാലയായ് രാഗദ്ര ബിന്ദുവായ്‌ ശിതിലമാം ഏതോ
ചിത്രമായ്‌ നിലാവിന്‍ വെളിച്ചമായ്‌ മന്ത്രമായ്
തളിരിളം തന്‍ ന്ന്ടായ്‌ വസന്തമായ്‌ ശിശിര മായ്‌
മധുരമാം ഏതോ ലയമായ് ആശിക്കാതെന്‍
മിഴികളില്‍ അശ്രു ബിന്ദു വായ്‌ പൊഴിയും

മഖരന്തമായ്‌ മാതലപ്പൂവായ്‌ മധു നുകരും വണ്ടിന്‍

അനാഥ

അനാഥ
എന്തിനായ്‌ എനിക്ക് നീ ജന്മമേകി
ദുഖത്തിന്‍ പധു കുഴി യിലെക്കായ്‌
നിന്നോട് ഞാന്‍ ഒന്നുമേ പിഴച്ചതില്ല
എന്തിനു ചുമന്നു നീയി പാപ ഭാരം

ലോകം ഹസിക്കും ,പഴിക്കും നിന്നെ
എങ്കിലും നമുക്കി സ്നേഹം അമു‌ല്യ മല്ലെ
നിന്നില്‍ അങ്കുരിച്ച മുകുളം ഞാന്‍
എന്തിനു നീ എന്നെ തിരസ്കരിച്ചു

ലോകം എന്നെ സനാഥ യാക്കും
മറ്റൊരു കൈ കളില്‍ ഞാന്‍ വളരും
എന്‍ മനമെന്നും തിരയും നിന്നെ
വേദന ഒളിപ്പിച്ചു പുഞ്ചിരിക്കും

ജീവിത അന്ത്യം വരെ ഞാന്‍ തിരയും
എന്‍റെ വേരുകള്‍ എന്ങാനുമുണ്ടോ
എന്നെ വന്നൊന്നു തലോടി എങ്കില്‍
എന്നുള്ളില്‍ ഈ സാഗരം ശാന്ത മാകും

ഈ വെറും മോഹത്തെ പാലിച്ചു ഞാന്‍
ജീവന്റെ നൌക തുഴഞ്ഞു പോകും
എങ്കിലും ആരിലും ഒരു ചോദ്യമായി
കൊഴിയാന്‍ വിധിച്ചൊരു പാഴ്ച്ചെടി ഞാന്‍

രാത്രി

രാത്രി
ഇരുള്‍ -- ഇരുളിന്റെ തനതായ ലോകം
ഭീകരതയുടെ നിരത്തില്‍ അലിഞ്ഞു
ചന്ദ്ര താരകങ്ങളുടെ സാന്നിധ്യത്തില്‍
നിലാവിന്റെ വെണ്മയില്‍ പുഞ്ചിരിച്ചു

വ്യാകുലതകള്‍ സമ്മാനിക്കും നിമിഷങ്ങള്‍
രാത്രി ജീവിതത്തെ അലോസരപ്പെടുത്തും
രാത്രി നിശാ കേന്ദ്രങ്ങള്‍ സജീവമാകുന്നു
മാസ്മര ഭാവങ്ങളുടെ വിളനിലം ആകുന്നു

രാത്രിയുടെ അധരങ്ങള്‍ക്ക് എന്തോ പറയാനുണ്ട്
രാത്രിക്ക് ആഹ്ലാദവും ഗല് ഗദങ്ങളും ഉണ്ട്
സ്നേഹ സ്വാന്തനങ്ങള്‍ക്കായി രാത്രിയെ കൊതിക്കുന്നു
മനസ്സുകള്‍ക്ക് അത്താണിയാണ് രാത്രി

സ്വപ്നങ്ങളെ താലോലിക്കാന്‍ രാത്രിവേണം
രാത്രി , ദാഹാര്തരുടെ പറുദീസ യാകുന്നു
രാഗദ്ര യുടെ മനസ്സില്‍ മഞ്ഞും മഴയുമായി
വിരഹിതയുദെ കണ്ണിരില്‍ കുതിര്‍ന്നു രാത്രി

നിശാഗന്ധി രാത്രിയെ പരിമളത്തില്‍ മുക്കുന്നു
രാപ്പാടികള്‍ രാത്രിയെ താള നിബന്ടമാക്കുന്നു
രാത്രി എന്നും പുലരിയെ സ്വപ്നം കാണുന്നു
ത്‌ുവല്‍ കൊണ്ട് തഴുകി നിദ്രക്കു താരാട്ട് പാടുന്നു

വില്‍പ്പനക്ക്

വില്‍പ്പനക്ക്

സന്ധ്യ ഒരുങ്ങുന്നു
പൂ...ചു‌ടുന്നു
ഇരുള്‍ പടരുന്നു
സന്ധ്യ മറയുന്നു...
പ്രദര്‍ശനം നടക്കുന്നു ,
വില പേശുന്നു
കഴുകന്‍ കണ്ണുകള്‍
മാംസത്തെ
കീറി മുറിക്കുന്നു
ആനയിക്കുന്നു
വാതായനങ്ങള്‍
അടയ്ക്ക...പ്പെടുന്നു
ബലിയാടുകള്‍
കരയാന്‍ പോലും ആകാതെ
പിടയുന്നു...
മാന്‍പേടകള്‍
സിംഹത്തിന്റെ മുന്നില്‍
ദയക്കിരക്കുന്നു
മനസ്സ് കേഴുന്നു
ഈ പാഴ് ജന്മങ്ങളെ ഓര്‍ത്ത്.

ആത്മാവ്

Athmaav

ആത്മാവ്
ഒരു സ്വപ്നത്തില‌ുടെ എന്നില്‍ എത്തി
കവിതയായ്‌ എന്നില്‍ അലിഞ്ഞു
ലയമായ് ഒഴുകി കൊണ്ടിരുന്നു
ഇളം തെന്നലായ്‌ ചുറ്റി നിന്നു.

സുഗന്ധമായ്‌ എന്നെ പൊതിഞ്ഞു
ആത്മാവിനെ കുളിരണിയിച്ചു
ഒരു അരുവിയായ്‌ അലകള്‍ ഇളക്കി
ചൈതന്ന്യമായ്‌ എന്നില്‍ നിറഞ്ഞു

ഒരു നാദം ,ദര്‍ശനം ഇവക്കായ്‌കൊതിച്ചു
അപ്രാപ്യമായ ദിശകളില്‍ കയെത്താ ദു‌രത്തു
ഈഭുമിയും ആകാശവും നിന്നെ പ്രകീര്‍ത്തിച്ചു
ദിഗന്തങ്ങള്‍ നിന്‍റെ മാറ്റൊലിയാല്‍ മുകരിതമായി

കാലം നിനക്കായ്‌ വീണ മീട്ടി .
നിന്‍റെ കാത്തിരിപ്പ്‌ അതെന്റെ ദിനങ്ങളെ നയിച്ചു
എന്‍റെ മനം സദാ നിന്‍റെ സങ്കീര്‍ത്തനം തുടര്‍ന്നു.
നിന്‍റെ നിശ്വാസം എന്‍റെ ആത്മാവായി .

ലയനം

ലയനം

ജീവിതം ഒരു നദിപോലെ
പരിണാമങ്ങള്‍ കൈവഴികള്‍
വികാരങ്ങള്‍ തട്ടിമുട്ടി ഒഴുകുന്ന വൈതരണികള്‍
സാഗരമാണ് ലക്‌ഷ്യം
അന്ത്യം അവിടെ കുറിക്ക പ്പെടുന്നു
എന്നും താഴേക്കു മാത്രം പ്രവാഹം
പിന്തിരിയല്‍ അസംഭവ്യ്യം
പിന്നെ നദിക്കു തന്നെ തിരയാനാവില്ല
സാഗരം അതിനെ പൊതിയുന്നു
സാഗരത്തിന്റെ പരിരംബനത്തില്‍
നദി സ്വയും വിസ്മരിക്ക പ്പെടുന്നു
ഈ ലയന മാവാം സാഗരത്തെ ഇത്ര മാത്രം ആര്തുല്ലസിപ്പിക്കുന്നത്

നീ എന്‍റെ ആരുമല്ല

Nee Ente Arumalla

നീ എന്‍റെ ആരുമല്ല
എന്നാലും ഞാന്‍ നിന്നെ ഒര്ര്‍ക്കും
നിന്‍റെ സാമിപ്യം കൊതിക്കും
ശബ്ദത്തിന് കാതോര്‍ക്കും, പ്രതീഷിക്കും

നിന്മുന്പേ നിന്‍റെ സുഗന്ധം കടന്നുവരും
എന്നില്‍ മോഹങ്ങള്‍ നുരയിടും
നിന്‍റെ കു‌ടെ ജീവിതം സ്വപ്നം കാണും
നിന്‍റെ തണലില്‍ ജീവിക്കാന്‍ കൊതിക്കും

നിന്നെ ഉറക്കി ഞാന്‍ ഉറങ്ങാതിരിക്കും
നിനക്ക് ചാമരം വീശും
എന്‍റെ ലോകം നിന്നില‌ുടെ വിസ്സൃത മാകും
നിന്‍റെ സ്പര്‍ശം എന്നെ കോരിത്തരിപ്പിക്കും

നീ എന്നെ പുല്‍കുമ്പോള്‍ ഈ ലോകം നമ്മളില്‍ ഒതുങ്ങും
ജന്മങ്ങള്‍ നിന്നെ വലംവച്ച് തുടരും
നീ കണ്ണനും ഞാന്‍ രാഗലോലയായ രാധയും
നിന്നെ ഞാന്‍ ഉമ്മ വച്ച് ഉണര്‍ത്തും

നീയോത്തുള്ള എന്‍റെ ജീവിതം ഒരു മോഹിത മധുരം

സൗഹൃദം

സൗഹൃദം
അതിലോലം , അര്‍ത്ഥമുള്ളത്
കാറ്റും സുഗന്ധവുംപോലെ
മഞ്ഞും കുളിരും പോലെ
നിഴലും വെളിച്ചവും പോലെ
സ്വപ്നവും നിദ്രയും പോലെ .
വിനിമയത്തില‌ുടെ പൂവണിയുന്നു
പങ്കു വയ്ക്കുമ്പോള്‍ മനോഹരം
ഇതിനു നിറങ്ങള്‍ ഇല്ല
മനസ്സില്‍ ഒരു അനുഭു‌തിയാകുന്നു
ഇരുട്ടില്‍ ഒരു കൈത്തിരി നാളം

ഇതില്‍ നിബന്ധനകളില്ല
സ്വതന്ത്രതയില്‍ വിലങ്ങു ആകുന്നില്ല
അധികാരത്തിന്റെ സമ്മര്‍ദ്ദമില്ല
ഉച്ച നീച വിള്ളലുകള്‍ സൃഷ്ടിക്കില്ല
പൊന്‍ നുല്‍ കൊണ്ട് ബന്ധിതം
എനിക്ക് സൌഹൃദം നിധിയാണ്‌ .
ജീവിത യാത്രയില്‍ സഹചാരി
ഈ അനുഭുതിക്ക് നിര്‍വചനമില്ല
എന്‍റെ എല്ലമാണീ സൗഹൃദം

Desaadanam

Desaadanam

ഒരു ദേശാടനം
പുലരി ഇപ്പോള്‍ പൊന്നിന്‍ രഥമേറി യാത്ര ആരംഭിക്കും

പൂത്താലമേന്തി പ്രകൃതി വരവേല്‍ക്കും
ദിഗന്ദന്ഗളില്‍ നിന്നും ശംഖു നാദം മുഴങ്ങും
ചരാ ചരങ്ങള്‍ അര്‍ക്യം നല്‍കി പ്രണമിക്കും.

കിളികള്‍ പുതിയ ഉണര്‍വില്‍ കു‌ടുവിട്ടു പറക്കും

മനു നീയും വരണം, നമുക്കും യാത്ര തുടങ്ങാം
സോപാനം എവിടെ എന്നറിയാതെ.
വഴിത്താരകളില്‍ പൂവോ മുള്ളോ എന്നറിയാതെ
ബന്ധങ്ങള്‍ ഇല്ലാതെ , പ്രതീക്ഷകള്‍ ഇല്ലാതെ.

കാലടികള്‍ കുഴഞ്ഞു തളര്‍ന്നു വീഴുമോ എന്നറിയാതെ
ദാഹജലം ലഭിക്കുമോ എന്നറിയാതെ
സമുദായം കല്ലെറിയുമോ എന്നറിയാതെ
നമ്മള്‍ പരസ്പ്പരം തണല്‍ ആകുമോ എന്ന് ചിന്തിക്കാതെ

നീയും ഞാനും സാധാരണ മനുഷ്യരാണെന്ന് മറക്കാതെ
നാളെയെപ്പറ്റി മനോഹരമായ സ്വപ്‌നങ്ങള്‍ ഒന്നുമില്ലാതെ
നിനക്കെന്നെ ഉള്‍ക്കൊള്ളാന്‍ ആകുമോ എന്ന് ഓര്‍ക്കാതെ
കേവല മോഹവലയത്തില്‍ നിന്നും പരസ്പ്പരം
തിരിച്ച്ചരിയുമ്പോള്‍ ,നീയെന്നെ പാതി വഴിയില്‍ തനിച്ചാക്കിയേക്കാം

എനിക്ക് നിന്നെ പിന്തുടരാന്‍ കഴിയുമോ എന്നറിയാതെ
മനു നീ എന്റെ ഒപ്പം വരൂ, ഈ വിശാല മായ ലോകത്തേക്ക്.
ചക്രവാളം നമ്മെ വിളിക്കുന്നു ,നമുക്ക് യാത്ര തുടങ്ങാം

നിമിഷങ്ങള്‍

നിമിഷങ്ങള്‍

പ്രതീക്ഷിക്കാതെ പെട്ടെന്ന് കടന്നു വന്നത്
എന്റെ കണ്ണില് മോഹങ്ങള് പു വിരിഞ്ഞത്
ഞാന് ലജ്ജാവതി ആയതു
ഞാന് കാതരയായത്
ഈ പ്രകൃതി മുഴുവന് എനിക്ക്
വര്നാതീതമായ് മനോഹരമായത്
ഞാന് സ്വയം അലിഞ്ഞത്
എന്റെ ഹൃദയം ഉറക്കെ spandichathu
ഞാന്‍ എന്നെ തന്നെ marannathu
എന്റെ മൌനം വാചാലമായത്
നഷ്ട്ടപെട്ട കൌമാരം
എന്നിലെക്കൊരു തിരിച്ചു വരവ് നടത്തിയത്
ഈ നിമിഷങ്ങള്‍ ഒരിക്കലും കൊഴിയരുതെ
എന്ന് മനസ്സ് മന്ത്രണം ചെയ്തത്
എന്റെ വിഹ്വലതകള്‍ മറയ്ക്കാന്‍ ശ്രമിച്ചത്
എല്ലാമെല്ലാം ഏതു നിമിഷത്തില്‍ ആയിരുന്നു?
നീ മുന്നിലെത്തിയ ധന്യ നിമിഷത്തിലോ?

ഒരു സമാഗമം

ഒരു സമാഗമം

ഞാന്‍ ഒരു സമാഗമത്തിന്റെ പ്രതീക്ഷയില്‍ ആയിരുന്നു
പ്രകൃതി എന്നോടൊപ്പം പങ്കു കൊണ്ടു.
പുലരി .............നിനക്ക് സമാഗമ വേദി ഞാന്‍ പൊന്‍ കതിരുകള്‍ നിരത്തി
സജ്ജമാക്കി തരാം .
മണ്‍തരികള്‍ .......... വ്രീള വിവശയായ നിന്റെ പാദ ട്‌ുളികലെട്ടു ഞങ്ങള്‍ കോരിത്തരിക്കും
മഞ്ഞുമലകള്‍ .............നിന്ന്നെ ഞങ്ങള്‍ കുളിരുകൊണ്ട് പുതപ്പിക്കും
പിന്നെ ഒന്നും കാണാന്‍ മറഞ്ഞു നില്‍ക്കാതെ യാത്ര ആരംഭിക്കും.
അരുവി ...........ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകി നിന്നെ പ്രണമിച്ചു പോകും .എനിക്കും നദി യായി മാറി ,കാമുകനായ സാഗര സംഗമത്തിനു പോകണം .മംഗളങ്ങള്‍ .
തെന്നല്‍ ..............നീ ഭയ പ്പെടരുത് .ഈ സമാഗമം ഞങള്‍ ആരോടും പോയി പറയില്ല .വീണ്ടും വരാനിരിക്കുന്ന പുനഃ സമഗാമത്തെ ഓര്‍ത്തു നിദ്ര യില്ലാത്ത നിന്നെ തഴുകി തലോടി ഉറക്കിയിട്ട്‌ പോകാം.
ഇലകള്‍ ...........ആരും കാണാതിരിക്കാന്‍ ഞങ്ങള്‍ നിനക്ക് മറ പിടിക്കും .
കാറ്റിനെ പ്പോലും അകറ്റി നിറുത്തും . ഞങ്ങളുടെ മൃദു സ്പര്‍ശം ഏറ്റു നീ ഒന്നുക്‌ുടി മൃദുല യാകും .നിന്റെ കാമുകന്‍ നിന്നെ ത്‌ുവല്‍ കൊണ്ട് തഴുകും .
പുഷ്പ്പങ്ങള്‍ ..........നിനക്കിനി ഞങ്ങളുടെ സുഗന്ധം വേണ്ട .നിങ്ങളുടെ
പരസ്പ്പര സ്നേഹ സുഗന്ധം ഞങ്ങളെ ക്കു‌ടി നിഷ പ്രഭമാക്കും.
ആകാശം ...............പ്‌ുനിലാവിനെയും നക്ഷത്രങ്ങളെയും ഞങ്ങള്‍ നിന്റെ സമാഗമം കാണാന്‍ അനുവദിക്കില്ല. മഴക്കാറ്‌ കൊണ്ടു മു‌ടി ഞാന്‍ അവയെ അകറ്റി നിര്‍ത്തും .നിനക്ക് മംഗളങ്ങള്‍.
കിളികള്‍ ............. ഞങ്ങളും ഇണകളെ തേടി കുടി കാഴ്ചക്ക് പോകുന്നു .സ്നേഹ ഗീതം നിന്റെ പ്രിയതമന്‍ ചെവിയില്‍ മു‌ളുംബോള്‍ ഞങ്ങള്‍ക്കും കാതോര്‍ക്കണം എന്നുണ്ട്. .പക്ഷെ ഞങ്ങള്‍ നിന്റെ സ്വകാര്യതയെ അലോസരപ്പെടുത്തുന്നില്ല

Tuesday, June 22, 2010

endekavithkal: ചിത ചിത വെറും ആറടി മണ്ണില്‍ പടുത്തുയര്‍ത്ത പ്പെട...

endekavithkal: ചിത ചിത

വെറും ആറടി മണ്ണില്‍ പടുത്തുയര്‍ത്ത പ്പെട...
: "ചിത ചിത വെറും ആറടി മണ്ണില്‍ പടുത്തുയര്‍ത്ത പ്പെടും നിര്‍ജ്ജീവ മാമെന്റെ മഹാനത എത്രയോ . പഞ്ജ ഭുതങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവര്‍ അന്ത്യത്തില്..."


ഒരു ചുംബനം

ഉദയം പൊന്നിന്‍ കിരണങ്ങളുമായി എത്തി .
കിരണങ്ങള്‍ പ്രകൃതി യുടെ കവിളിലും ചുണ്ടിലും ഉമ്മവെച്ചു
പ്രകൃതി ലജ്ജ കൊണ്ട് തുടുത്തു
മോഹങ്ങള്‍ തുംബികളായ് പറന്നു
പ്രകൃതി തുബികളോട് പറഞ്ഞു
നിങ്ങള്‍ ചെന്ന് കിരനങ്ങളോട് പറയണം
എനിക്ക് നിങ്ങള്‍ ഒരുപാടു മധുരമായ
വേദന സമ്മാനിച്ചു
എന്നാലും തീരെ പരാതി ഇല്ല എന്ന്
ഈ മധുരമായ വേദന ഞാന്‍ എന്നും മനസ്സിന്റെ
അടിത്തട്ടില്‍ ഒരു ചെപ്പില്‍ സുഷിച്ച്ചു വയ്ക്കുമെന്ന്
മനോഹരമായ മണിച്ചെപ്പില്‍ മുത്തുകള്‍ സു‌ക്ഷിക്കും പോലെ.
തുമ്പികള്‍ ഇതുകേട്ട് ചിരിച്ചുപറഞ്ഞു
ഈ സന്ദേസം ഞങ്ങള്‍ കിരണങ്ങളെ അറിയിക്കാം
സന്ദേശം കേട്ട് കിരണങ്ങള്‍ കൊര്‍മയിര്‍ കൊണ്ടു
അവ പ്രകൃതിയെ സ്നേഹം കൊണ്ട് മു‌ടി
സ്നേഹ പരിലാളന ലഭിച്ച പ്രകൃതി ഒന്നുകുടി മനോഹരിയായി
ഈ ലോകം വര്‍ണനാതീതം മനോഹരമായി .


ഒരു സമാഗമം

ഞാന്‍ ഒരു സമാഗമത്തിന്റെ പ്രതീക്ഷയില്‍ ആയിരുന്നു
പ്രകൃതി എന്നോടൊപ്പം പങ്കു കൊണ്ടു.
പുലരി .............നിനക്ക് സമാഗമ വേദി ഞാന്‍ പൊന്‍ കതിരുകള്‍ നിരത്തി
സജ്ജമാക്കി തരാം .
മണ്‍തരികള്‍ .......... വ്രീള വിവശയായ നിന്റെ പാദ ട്‌ുളികലെട്ടു ഞങ്ങള്‍ കോരിത്തരിക്കും
മഞ്ഞുമലകള്‍ .............നിന്ന്നെ ഞങ്ങള്‍ കുളിരുകൊണ്ട് പുതപ്പിക്കും
പിന്നെ ഒന്നും കാണാന്‍ മറഞ്ഞു നില്‍ക്കാതെ യാത്ര ആരംഭിക്കും.
അരുവി ...........ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകി നിന്നെ പ്രണമിച്ചു പോകും .എനിക്കും നദി യായി മാറി ,കാമുകനായ സാഗര സംഗമത്തിനു പോകണം .മംഗളങ്ങള്‍ .
തെന്നല്‍ ..............നീ ഭയ പ്പെടരുത് .ഈ സമാഗമം ഞങള്‍ ആരോടും പോയി പറയില്ല .വീണ്ടും വരാനിരിക്കുന്ന പുനഃ സമഗാമത്തെ ഓര്‍ത്തു നിദ്ര യില്ലാത്ത നിന്നെ തഴുകി തലോടി ഉറക്കിയിട്ട്‌ പോകാം.
ഇലകള്‍ ...........ആരും കാണാതിരിക്കാന്‍ ഞങ്ങള്‍ നിനക്ക് മറ പിടിക്കും .
കാറ്റിനെ പ്പോലും അകറ്റി നിറുത്തും . ഞങ്ങളുടെ മൃദു സ്പര്‍ശം ഏറ്റു നീ ഒന്നുക്‌ുടി മൃദുല യാകും .നിന്റെ കാമുകന്‍ നിന്നെ ത്‌ുവല്‍ കൊണ്ട് തഴുകും .
പുഷ്പ്പങ്ങള്‍ ..........നിനക്കിനി ഞങ്ങളുടെ സുഗന്ധം വേണ്ട .നിങ്ങളുടെ
പരസ്പ്പര സ്നേഹ സുഗന്ധം ഞങ്ങളെ ക്കു‌ടി നിഷ പ്രഭമാക്കും.
ആകാശം ...............പ്‌ുനിലാവിനെയും നക്ഷത്രങ്ങളെയും ഞങ്ങള്‍ നിന്റെ സമാഗമം കാണാന്‍ അനുവദിക്കില്ല. മഴക്കാറ്‌ കൊണ്ടു മു‌ടി ഞാന്‍ അവയെ അകറ്റി നിര്‍ത്തും .നിനക്ക് മംഗളങ്ങള്‍.
കിളികള്‍ ............. ഞങ്ങളും ഇണകളെ തേടി കുടി കാഴ്ചക്ക് പോകുന്നു .സ്നേഹ ഗീതം നിന്റെ പ്രിയതമന്‍ ചെവിയില്‍ മു‌ളുംബോള്‍ ഞങ്ങള്‍ക്കും കാതോര്‍ക്കണം എന്നുണ്ട്. .പക്ഷെ ഞങ്ങള്‍ നിന്റെ സ്വകാര്യതയെ അലോസരപ്പെടുത്തുന്നില്ല.

മഴത്തുള്ളികള്‍ ...........ഞങ്ങള്‍ നിന്റെ പട്ടു പുടവ അണിഞ്ഞ മേനി നനയ്ക്കും . . നനഞ്ഞ പുടവയില്‍ നീ, ഭാവനാ സമ്പന്നന്‍ ആയ ഒരു ശില്‍പ്പിയുടെ മനോഹരമായ ശില്പ മായി മാറും .കാമുകന്റെ കണ്മുന എല്ക്കനാകാതെ
നീ ലജ്ജ കൊണ്ട് നിന്നെ പുതക്കാന്‍ ശ്രമിക്കും .നിനക്ക്
രക്ഷയില്ല .ഞങ്ങള്‍ പോകുന്നു .കുറച്ചു കഴിഞ്ഞു കാറ്റിനെ ക്കുട്ടി വരാം.
ഞങ്ങള്‍ ഭു‌മിക്കെകുന്ന സന്ഗീതാല്മക മായ താളം നിറുത്തി ,കാറ്റിനെ കൊണ്ട് നിന്നെ തുവര്‍ത്തി ഉണക്കി പോകാം .കാറ്റ് നിന്റെ മേനി തൊട്ടാല്‍
നിന്റെ കാമുകന്‍ പിണങ്ങാന്‍ ഇടയുണ്ട് .
സന്ധ്യ .......... അരുണാഭ കൊണ്ടും വര്‍ണങ്ങളെ കൊണ്ടും ,നിന്നെ ഒരുക്കി
നിന്റെ നെറ്റിയില്‍ തിലകും ചാര്‍ത്തി ഞങ്ങള്‍ പോകുന്നു .കുറച്ചു കഴിഞ്ഞു
വരുമ്പോള്‍ ഈ തിലകും നിനക്ക് നഷ്ട മാകും .പിന്നെയും നിനക്ക് ചാലിച്ചു തരാം ഞങ്ങള്‍. മംഗളം നേരുന്നു .നിന്റെ കണ്ണിലെ തിളക്കം
കണ്ടാലറിയാം നിന്റെ പ്രിയതമന്‍ വരുന്നുണ്ടെന്ന് .





സ്വപ്നമഴ

പ്രണയമഴ തേന്മഴ
സ്വപ്നമഴ വര്‍ണങ്ങളുടെ മഴ.
ഇലകളില്‍ മുത്തായി തിളങ്ങുന്ന മഴ .
നിലാവായി പെയ്തിറങ്ങുന്ന മഴ .
രാഗം മീട്ടുന്ന മഴ ,കുളിര്‍ മഴ .
വേദന അലിയിച്ച തുള്ളി മഴ
കാറ്റിന്റെ കയ്യാല്‍ പനിനീര്‍ തളിച്ച മഴ
നിശബ്ദമായ കണ്ണീര്‍ മഴ
പ്രതീഷയില്‍ പ്‌ുത്തു വിരിഞ്ഞ മഴ
വിരഹത്തിന്റെ മഴ
ഇയ്യാം പാറ്റകള്‍ക്ക് നിമിഷ ജന്മം നല്‍കിയ മഴ
രാഗം താനം പല്ലവി പാടുന്ന്ന സംഗീത മഴ
സംഹാര രൂപിനി യായ മഴ
സാഗരങ്ങളെ പ്രശോഭിപ്പിക്കുന്ന മഴ
മുക്കുവന് സ്വപ്നവും ,പട്ടിണിയും പങ്കു വയ്ക്കുന്ന മഴ
വേനല്‍ ഒരു പദ നിസ്വന ത്തിനു കാതോര്‍ക്കുന്ന മഴ
ദാഹാര്‍ത്തരുടെ മനസ്സില്‍ അമൃതായി ചൊരിയുന്ന മഴ
കാമുകി യുടെ മനസ്സിലെ പ്രണയ മഴ.
കാമുകന്റെ മനസ്സിലെ മോഹ മഴ.
മാമലകളെ പുല്‍കി കല്ലോലിനി യാകുന്ന മഴ
വേഴാംബലുകളെ സന്തുഷ്ട്ടരാക്കുന്ന മഴ
നിന്നിലും എന്നിലും എന്നും പെയ്യുന്ന മോഹ മഴ




ഓര്‍മയില്‍ ഒരു ബാല്യം

ഒരു ചാഞ്ചാടി ആടുന്ന കുഞ്ഞി തൊട്ടില്‍ കണ്മുന്നില്‍
അതില്‍ വിരിയാന്‍ വെമ്പുന്ന റോസാ പൂവായി നീ
മുകുളങ്ങള്‍ പോലെ പേലവമായ നിന്റെ കുഞ്ഞി കാലുകളും കയ്കളും
നിന്റെ ലോകം തൊട്ടിലില്‍ മാത്രമെന്ന് , ധരിച്ചു പുഞ്ചിരി ത്‌ുകി നീ
തൊട്ടിലില്‍ നിന്നും പുറത്തേക്കു കുതിക്കാന്‍ ലോകം വിശ്രുത മാകാന്‍
നീ അവലംഭിച്ച മാര്‍ഗം നിറുത്താതെ യുള്ള കരച്ചില്‍
എന്റെ നെഞ്ചില്‍ ചായുമ്പോള്‍ നിന്നില്‍ ഉളവാകുന്ന മൌനം
അച്ഛന്റെ നീട്ടിയ കൈകളിലേക്ക് കുതിക്കാനുള്ള നിന്റെ വെമ്പല്‍
നീയടങ്ങുന്ന ലോകം ,നിന്നെ മാത്രം വലം വെക്കാന്‍
മനോഹര മാക്കുന്ന നിന്റെ ബാല്യ ചെയ്തികള്‍
ഒരു വിരല്‍ തുംബില‌ുടെ ലോകത്തിന്റെ മുഴുവന്‍
സുരക്ഷിതത്വവും ഏറ്റുവാങ്ങാന്‍ കൊതിച്ചു അരികില്‍ ‍ നീ
ഈ ഭുമി , ആകാശം എല്ലാം നക്ഷത്ര കണ്ണിലുടെ കുതൂഹലമുണര്‍ത്തി നീ
കുഞ്ഞി ക്കാലടികള്‍ പതിപ്പിച്ചു യാത്ര തുടങ്ങാന്‍ ബധ്തപ്പെടവേ
അടി തെറ്റുന്ന നിന്റെ ദീന ഭാവം , പൊടി അണിഞ്ഞു ഉള്ള കിടപ്പ്
നിന്റെ കൊഞ്ചലില്‍ ആകൃഷ്ടരാകുന്ന കുഞ്ഞാറ്റ കിളികള്‍
ഒരു താരാട്ടില്‍ സ്വപ്ന ലോകം പൂകുന്ന നിന്റെ കള്ള ഉറക്കം.
നീ ഓര്‍ക്കുന്നു വോ നിന്റെ ബാല്യം ,കളങ്കമില്ലാത്ത സുവര്‍ണകാലം
എങ്ങിനി വരാത്ത വണ്ണം കൈ വിട്ടു പോയ മനോഹരമായ നാളുകള്‍


സ്വപ്നങ്ങളുടെ മടക്കയാത്ര

ആകാശത്ത് നിന്നും സ്വപ്‌നങ്ങള്‍ ചിറകുകള്‍ വിടര്‍ത്തി ഭുമിയില്‍ എത്തി
സര്‍ഗ ചേതന കളെ വിരല്‍ തൊട്ടുണര്‍ത്തി .
അവ തുംബികളായി അലഞ്ഞു .
മനസ്സുകളില്‍ നിന്നും മഴവില്ലുകള്‍ ഉദിച്ചു
രാഗമുണര്‍ന്നു ദേശങ്ങള്‍ അലിഞ്ഞു പോയി.
എനിക്ക് നീയും നിനക്ക് ഞാനും എന്ന
പാവനമായ കെട്ടുറപ്പില്‍ ജീവിതം തുടര്‍ന്നു.
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അല്ലാതായി
ജീവിതും നീര്ചോല യായി ഒഴുകി

സ്വപ്നവും സന്തോഷയും
കൈകോര്‍ത്തു നൃത്തം ചെയ്തു
അലതല്ലുന്ന മനസ്സിലെ സന്തോഷം
പദങ്ങളായി ഈണങ്ങളായി ഒഴുകി
നാദമായ്‌ താളമായി സ്വരമായ് ലയമായ്
വര്‍ണ്ണമായ്‌ അനവരതം ഒഴുകി എത്തി
അവ കല്ലോലിനിയായ് സാഗരത്തില്‍ എത്തി.
തിരമാലകള്‍ ആര്‍ത്തലച്ചു രസിച്ചു
തിരമാലകള്‍ അമ്പരത്തെ ചുംബിക്കാന്‍ കൊതിച്ചു
അങ്ങിനെ സ്വപ്നങ്ങള്‍ക്ക് മടക്ക യാത്ര യായി

ജന്മദിനം

ജന്മദിനം
ഇന്ന് നിന്‍ ജന്മനാള്‍, പൊന്നില്‍ കുളിച്ച നാള്‍
എത്ര വസന്തങ്ങള്‍ നിന്നെ തഴുകി കടന്നു പോയി .
ഇന്ന് ഓര്‍ക്കുന്നു ഞാന്‍, നിന്‍ പിഞ്ഞ്ജിലം കയ്കളും
നിന്‍ കിളി കൊഞ്ഞലും ,നീ എനിക്കേകിയ ജന്മ സാഫല്യവും.
പുഞ്ഞ്ജിരിയാലെകിയ ധന്യ നിമിഷങ്ങളും
സൌരയു‌ധം പോലെ നിന്നെ വലം വെച്ചു
ഞാന്‍ എന്നിലെ എന്നെ മറന്നതും.
ഇന്ന് നിന്‍ ലോകം നീല വിഹായസ്സായ്‌ വിസ്തൃതം
നിന്‍ കണ്ണിലോരായിരം സ്വപ്നങ്ങള്‍ കണ്ടു ഞാന്‍ .

ശക്തമായ് ഏതോ കരങ്ങള്‍ ഗ്രഹിച്ചു നീ,
നു‌തന പാന്താവുകള്‍ ചവിട്ടി കയറി നീ.
ഉദയങ്ങള്‍ പൊന്‍ കണിയായി നിന്നെ തേടി.
അസ്തമയങ്ങളിലേക്ക് ഉറ്റു നോക്കുന്നു ഞാന്‍.

sunrise

I was standing on the shore.It was sunset .My heart was full of sorrows .I thought that my life is also like sunset and felt that there is no meaning for life .

Someone slowly came behind me and watched me for some moments . He gently touched my hands .Holding my hands he told --- I belongs to you . Happiness of sunrise, is waiting for you.sharing of thoughts..sharing of each moments.sharing of love.

Tears filled in my eyes because of joy . My mind whisperd--- I was waiting for you in my whole life.

Hoping for the sunrise, I followed him . I thought after the sunset, there is a beautiful sunrise .


ചിത

ചിത

വെറും ആറടി മണ്ണില്‍ പടുത്തുയര്‍ത്ത പ്പെടും
നിര്‍ജ്ജീവ മാമെന്റെ മഹാനത എത്രയോ .
പഞ്ജ ഭുതങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവര്‍
അന്ത്യത്തില്‍ എന്ജന്മം വേര് ഒരുപിടി ചാരം

ന്ര്ജീവ മായെന്റെ മുന്നില്‍ അനയാവേ
സ്വാന്തനമായ് ഞാന്‍ മാറോടു ചേര്‍ക്കവേ
പരിഭവമില്ല പരാതികളില്ല മര്‍ത്യന്
ലോകം വെടിഞ്ഞെന്ന നഷ്ടബോധവുമില്ല

ഈ തുറസ്സായ സംഗമം സഖ്ഷിയായ് നിങ്ങളും
ചന്ദനലെപനം ,ജലര്‍പ്പിതം അഞ്ജലി
വേര്‍പ്പെട്ട ദേഹിക്കു അന്ത്യ ഉപചാരമായ്
അര്‍പ്പിക്കും അശ്രുക്കള്‍ നീരും മനസ്സും

ദേഹിയും ദേഹവും എന്നില്‍ ലയിക്കവേ
പൊട്ടി തെറികളും ,ജ്വാലയായ് നൃത്തവും
ആകാശ മാകുന്നു അന്തിമ ലഖ്ശ്യം
എന്തിനി യുണ്ട് നമുക്ക് പങ്കിടാന്‍ മാത്രവും .

ദേഹംചാരംമായ് അസ്ഥിയായ് വെറും മണ്ണില്‍
ഈ ലയനം എനിക്കെകുമോ പവിത്രത
എന്തിനു പേരിട്ടു മോഹത്തിന്‍ ചിത എന്ന്
മര്‍ത്യന് ഞാനൊരു പേടിയായി തുടരവേ

Kakka

കാക്ക

നിന്‍ നാമം ഉച്ചരിക്കുമ്പോള്‍ തന്നെ
അന്തകാരത്തിന്‍ ദൃശ്യം മുന്നില്‍
സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായ്
എങ്കിലും മര്‍ത്യ ജന്മത്തില്‍ നിഴലായ്

മറ്റാരും മൃത്യു നല്കീടാതെ മൃത്യു നിനക്കില്ലെന്നു
കാലനില്‍ നിന്നും വരവും വാങ്ങി നീയും
മര്ത്യനെപ്പോലെ രോഗപീടകള്‍ വരാതെയും
ജന്മങ്ങള്‍ തുടര്‍ന്നു നീ ഭുവിലും നിരന്തരം


പുലരിക്കുമുന്പേ എത്തി നിന്‍ നാദം നിദ്രയില്‍
ഉണര്‍ത്തു പാട്ടായ് വന്നൂ ചെവിയില്‍ മുഴങ്ങയായ്
പുതു ദിനത്തിന്‍ ചലനം കണ്ടു സന്തുഷ്ടയായ്
വിരുന്നു കാരെത്തുമെന്നു മൊഴിഞ്ഞു മെല്ലെ വീണ്ടും

മുറ്റത്തെ തേന്മാവില്‍ ചില്ലയില്‍ ഇരുന്ന നിന്നെ
മുത്തശ്ശി ചൂണ്ടി ചൊല്ലി ചെറു കിടാവിനോടെവം
കാക്കേ കാക്കേ വിളിക്കു കളിക്കാനായ്
കുഞ്ഞിളം കൈകള്‍ നീണ്ടു കുതുഹലാല്‍

തത്തി തത്തി ഓരോ ചില്ലകള്‍ തോറും
നൃത്ത ചുവടാല്‍ നീയും മെല്ലെ മെല്ലെ
പൈതലിനേകി നല്ല ദൃശ്യ സൌക്യം മോദാല്‍
കുഞ്ഞിലും കണ്ണില്‍ പൂത്തു പൂത്തിരി ഒരായിരം

കാക്ക കണ്ണെന്നും കാക്ക കൂട്ടമെന്നു
പഴമൊഴിയില്‍ നിന്നെ ചൊല്ലി ഹാസ്യത്തോടെ
ഒന്നും അറിയാതെ തുടര്‍ന്ന് ചുറ്റിപറ്റി
നിന്‍റെ യീ ലോകം മര്‍ത്യനെ മറക്കാതെ

ആത്മാവിന്‍ രൂപത്തില്‍ നിനക്കായ്‌ ഏകി മര്‍ത്യന്‍
മൃഷ്ട്ടാന്ന ഭോജനം ബലി രൂപത്തില്‍ പുണ്ണ്യത്തിനായ്
കൈകൊട്ടി വിളിക്കുമ്പോള്‍ കുറ്റബോധത്താല്‍ നീറാന്‍
മറഞ്ഞു ഇരുന്നു നീ മനുഷ്യന് പാഠം നല്‍കി

പിന്നെ അങ്ങ് ദുരെ വിഹായസ്സില്‍ പറന്നു നീ
കാ കാ ആരവം കൊണ്ട് ദിഗന്തം മുകരിതമാക്കി
ചക്രവാളം കുംന്കുമ മണിയവേ ലക്‌ഷ്യം തേടി
ഉയരങ്ങളില്‍ മേലോട്ട് മേലോട്ട് ഉയര്‍ന്നു നീ
എന്റെ പ്രണയം

എനിക്ക് പ്രണയമാണ് ഉഷസ്സുമായി പൊന്നു അണിഞ്ഞു എത്തുന്ന കിരനങ്ങളോട് .
പൂവിലും പുല്ലിലും മാരിവില്ല് വിരിയിക്കുന്ന മഞ്ഞിന്‍ കണത്തോട് .
രു‌പ വര്ണമില്ലാതെ അദൃശ്യമായെത്തി എന്നെ തഴുകുന്ന ഇളം തെന്നളിനോട് .
ഈ വിശ്ചും മുഴുവന്‍ മനോഹരമാക്കി,ഒന്നും ആശിക്കാതെ , സുഗന്ധമേകി ,വിടര്‍ന്നു കൊഴിയുന്ന പൂക്കളോട്.
മോഹ സന്ദെശകരായ ചിത്ര സലഭങ്ങളോട് .
എന്നില്‍ പ്രഭ ചൊരിയുന്ന ഇളം വെയിലിനോട് .
എന്നെ തനിച്ചു വിടാതെ പിന്തുടരുന്ന നിഴലിനോട്‌.
എന്റെ വളര്‍ച്ചയില്‍ പങ്കു വഹിച്ച സുഹൃത്തുക്കളോട് .
വിരഹ ത്തിന്റെ സന്ദേശം കൈമാറിയ മേഘത്തിനോട് .
മോഹമായി പെയ്തിറങ്ങിയ മഴത്തുള്ളികളോട്.
സ്വതന്ത്ര തയുടെ ചിറകടികളുമായി ചക്ര വാളത്തിലേക്ക് പറന്നുയരുന്ന പക്ഷികളോട് .
വിശ്വ ശില്പ്പിക്ക് നിറക്ക്‌ുട്ടു നല്‍കി പിന്‍വാങ്ങുന്ന അസ്തമയ സു‌ര്യനോട് .
ജീവിത യാത്രയില്‍ പങ്കെടുക്കുന്ന സകല ചരാചരങ്ങളോട്.
ഈ പ്രപഞ്ച സത്യങ്ങളോട് .
തലമുറകളിലേക്ക് കൈമാറുന്ന നമ്മുടെ ഭാരത സംസ്കാരത്തിനോട് .
എനിക്ക് കേട്ടറിവ് മാത്രമുള്ള വിവിധ ഉപനിഷത്ത് കളോട് .
നമ്മുടെ പുരാണ ഇതിഹാസങ്ങളോട്.
ഈ ലോകം മുഴുവന്‍ മനോഹര മാക്കുന്ന രാഗദ്ര ഭാവത്തോട് .
എല്ലാറ്റിലും ഉപരി എന്നില്‍ പ്രണയം നിറച്ച എന്റെ സ്വന്തം പ്രണയത്തിനോട്

swapnakkudu

സ്വപ്നക്കുട്
എന്‍റെ ജീവിതം മണല്‍ത്തരി പോലെ ചവിട്ടിയരച്ചു

പ്രതികരിക്കാന്‍ പോലും കഴിയാതെ പോയി
എനിക്ക് നഷ്ടമായത് മനോഹരമായ സ്വപ്നക്കുടായിരുന്നു
എന്‍റെ സ്നേഹംകൊണ്ടു പടുത്തുയര്‍ത്തിയ കുടീരം

നിന്‍റെ മോഹങ്ങള്‍ കൊണ്ട് അടിത്തറ
നീയ്യേകുന്ന സുരക്ഷ അതിനു ചുമരുകള്‍
നിന്‍റെ കാരുണ്യം കൊണ്ടു തറകള്‍ മിനുക്കി .

രാഗദ്രതകൊണ്ട് വര്‍ണങ്ങള്‍ പകര്‍ന്നു

ഞാന്‍ ഒരുക്കുമായിരുന്ന കുടിള്‍ സ്വപ്നംപോലെ ഒരു ജീവിതം
നിന്‍റെ ചിറകില്‍ ഒതുങ്ങി , ചുടില്‍ പൊതിഞ്ഞു
നിന്‍റെ കണ്ണാല്‍ നിര്‍മിച്ച കിളിവാതിലില്‍ കു‌ടി
ഈ സുന്ദരമായ ലോകം വീക്ഷിച്ചങ്ങനെ

നീ എന്നില്‍ ഒന്നും ദര്ശിച്ചില്ലെങ്കിലും
നിന്‍റെ നിഴലിനെപ്പോലും ഞാന്‍ മോഹിച്ചിരുന്നു
എനിക്ക് മോഹിക്കാന്‍ മറ്റെന്താണ് ഉണ്ടായിരുന്നത്
അതിരുകള്‍ ഇല്ലാത്ത നീലാകാശം പോലെ

ആമ്പലും പനിനീരും , മുല്ലയും ,പിച്ചിയും സുഗന്തമായത്
നിന്നില്‍ പ്രണയം കൊരുത്ത നിമിഷം
എന്നില്‍ നിലാവായ് ,മഞ്ഞായ്‌ ,മഴയായ് നീ പെയ്തിറങ്ങാന്‍
വെറുതെ വെറുതെ മോഹിച്ചുപോയ്‌

muullyangal

മുല്യങ്ങള്‍

സങ്കല്‍പ്പത്തിന്‍ നിറങ്ങളില്‍ അലിയാതെ
ജീവിതത്തിനു മുല്യങ്ങള്‍ നല്കീടാതെ
വ്യര്തമീ ജന്മമെന്നു കേഴുവാന്‍ മാത്രമോ
തന്നു വെറുതെയീ പാഴായ ജന്മം

ജീവിത മധു ആവോളം പാനം ചെയ്യൂ
കാവ്യമായ് ചൊല്ലി വാഴ്ത്തീടും കവികളും
എന്തിനു വെറുതെ നാട്യ ലാസ്യ ഭാവമോടെ
മര്‍ത്യ ജന്മത്തിനിത്ര വിചിത്രമാം രൂപമേകി

കാലചക്രത്തിന്‍ ഗതിയില്‍ ഉരുണ്ടും പിരണ്ടുമായ്‌
നാളുകള്‍ നീക്കി വെറും ആര്‍ജവ മനസ്സോടെ
ജയ്ത്രയാത്രക്കിനീ പല നാളുന്ടെന്നു
വെറുതെ മോഹിച്ചുപോല്‍ വന്യമായ് ഒരു മോഹം

നഷ്ടങ്ങളെ ഓര്‍ത്തു കേഴുവാന്‍ മുതിരവേ
ജീവനും തന്നെ നോക്കി ചിരിച്ചുകൊണ്ടകലവേ
ജീവനെ പുണരുവാന്‍ കൊതിച്ചു മനം വീണ്ടും
ജന്മവും വേറെയില്ല എന്തുണ്ട് ലക്ഷ്യമിപ്പോള്‍

സ്നേഹത്തിന്‍ സാക്ഷാല്‍ക്കാരം ഹൃദയം കൊതിക്കവേ
ബന്ധങ്ങള്‍ അകന്നുപോല്‍ യാന്ത്രികം മാത്രമിപ്പോള്‍
സാമീപ്യ സമാശ്വാസ സങ്കല്പം യാചന മാത്രം
കാലമേ നീയും വിട്ടകന്നൂ ദൂരെപ്പൊയോ
പ്രതീക്ഷയും പ്രകൃതിയും

ഞാന്‍ ഒരു കാത്തിരിപ്പിന്റെ വേദനയില്‍ ആയിരുന്നു.
എന്റെ ഈ അവസ്ഥയില്‍ പ്രകൃതിയും പങ്കു കൊണ്ടു.
ഇളം തെന്നല്‍ വാതിലില്‍ തട്ടി .വളരെ പതുക്കെ ,
എനിക്ക് മാത്രം കേള്‍ക്കാന്‍ചെവിയില്‍ പറഞ്ഞു ,
അടുത്ത്‌ വരുന്ന പാദ പദനം നീ കീട്ടില്ലേ ..
വാതില്‍ തുറക്ക്‌ . വരവേല്‍ക്ക്.

മരച്ചില്ലകള്‍ മര്‍മ്മരങ്ങള്‍ ഉണര്‍ത്തി പരസ്പ്പരം -
ചാഞ്ചാടി നൃത്തം തുടങ്ങി .അവ പറഞ്ഞു നൃത്തം
ചെയ്യ് .മനസ്സില്‍ സന്തോഷും അല തള്ളുമ്പോള്‍
ഞങ്ങളെ പോലെ എല്ലാം മറന്നു നൃത്തം ചെയ്യണം.
പുഷ്പങ്ങള്‍ എന്നെ നോക്കി പുഞ്ചിരി തൂകി .
അടുത്ത് വരൂ .നാളെ കൊഴിയാന്‍
വിരിഞ്ഞ ഞങ്ങള്‍ക്ക് ഈ സുഗന്ധം എന്തിനാണ് ?.
ഇതു മുഴുവന്‍ എടുത്തു മുടിയില്‍ ചുടു .ശയ്യയില്‍ വിരിക്കു.
അന്തരീക്ഷം ആകെ സുഗന്ധ പൂരിത മാക്കു.

ചക്ര വാളത്തിലേക്ക് പറന്നുയരാന്‍ വെമ്പല്‍
കൊള്ളവേ കിളികള്‍ പറഞ്ഞു .കുറച്ചു നിമിഷം
ഞങ്ങളും വിരഹ ഗാനം പാടി
നീന്റെ വ്യഥ യെ തണുപ്പിച്ചു പോകാം .

മറയാന്‍ ഒരുങ്ങുന്ന സുര്യന്‍ പറഞ്ഞു ,
ഈ അരുണിമ മുഴുവന്‍ കവിളില്‍ ചാര്‍ത്തു .
സമാഗമത്തിന്റെ ലജ്ജയില്‍ നിന്റെ
കവിളിണകള്‍ ഒന്ന് കു‌ടി തുടുക്കട്ടെ .
ഈ സ്വര്‍ണ വര്‍ണ്ണം മുഴുവന്‍ മനസ്സിലും
ശരീരത്തിലും വാരി പൂശു .പിന്നെ ആട ,
ആഭരണങ്ങള്‍ നിനക്കെന്തിനു

പരന്നൊഴുകാന്‍തുടങ്ങിയ നിലാവ് പറഞ്ഞു ,
നിനക്ക് സന്തോഷും പകരുന്ന സമാഗമങ്ങള്‍
ഞാന്‍ വെണ്മ ഉള്ളതാക്കാം .ശര രാന്തലുകള്‍ anachekku .
നക്ഷത്രങ്ങള്‍ പറഞ്ഞു ഞങ്ങളെ കണ്ണിണകളില്‍
പ്രതിഷ്ട്ടിക്കു. ഞങ്ങളും നിന്നോടുക്‌ുടി കു‌ട്ടിരിക്കാം .

സ്വപ്‌നങ്ങള്‍ മധുരമായി മന്ത്രിച്ചു .
ഞങ്ങള്‍ ഇപ്പോഴും അരികിലുണ്ട് ഇഷ്ടം പോലെ കണ്ടു കൊള്ളൂ.
പ്രിയതമനു മായി പങ്ക്കു വക്കു.
അങ്ങിനെ കാത്തിരിപ്പിന്റെ നൊമ്പരം കുറയട്ടെ.



നഷ്ടങ്ങള്‍

ജീവിത അദ്ധ്യായത്തിന്‍ ഏടുകള്‍ മറിയുമ്പോള്‍
വാക്കുകളാല്‍ മുറിപ്പെട്ടൊരു മനസ്സ് മാത്രം
ത്യഗത്തല്‍ പിന്നിട്ടോരാ ജീവിതം കണ്ടുനീ
തേങ്ങി തളര്‍ന്നാല്‍ അതെന്തു നേട്ടം

ജന്മങ്ങള്‍ ഇല്ലെനിക്ക് പലതുമെന്നോര്‍ക്കവേ
നഷ്ടങ്ങള്‍ വന്നെന്നെ വ്രണപ്പെടുത്തുമ്പോഴും
എന്തെന്‍ ഹൃദയം കൊതിക്കുന്നു പിന്നെയും
കര്‍മത്തിനായ് കൊണ്ട് തന്നെ വീണ്ടും

മോചനമില്ലാതെ നീണ്ടു ഈജീവിതം
കാലത്തിന്‍ ഗതിവിധി ഓര്‍ത്തിടാതെ
സ്വപ്‌നങ്ങള്‍ ഒന്നുമേ നെയ്യാന്‍ തുനിഞ്ഞില്ല
പച്ചയായ് ജീവന്‍ തുടിച്ചു നില്‍ക്കെ

എന്നെയും കത്ത് നീ എങ്ങാനു മുണ്ടെങ്കില്‍
ഈ ബന്ധനം ബന്ധിച്ചു സ്വസ്തയായ്
വൈകിയതെങ്കിലും ഒരിറ്റു സ്നേഹത്തിനായ്
നിന്നരികില്‍ പറന്നെത്താന്‍ മോഹിച്ചുപോയി ഞാന്‍




മരണം മന്ത്രിച്ചത്


ജനനത്തിന്‍ പിന്‍ ഗാമിയായ് ഞാനും വന്നിവിടെക്ക്
ശൈശവം ബാല്യം എന്നെ പാടെ വിശ്മരിച്ചതും
കൌമാരം യൌവ്വനം മോഹമായ് തുടരവേ
കാണാ മറയത്തില്‍ നിന്നും ഞാന്‍ ജീവ നാടകം കാണ്മു

മധ്യ സമയത്തു ദുഉരം ഇനി അരികെ എന്ന്
മൌനമായ് ചൊല്ലി ആശ്വാസം പുണ്ടു ഞാനും
മോഹങ്ങള്‍ ഇനിയുമുണ്ടോ പറയു എന്നോടല്ലേ
നാളെ നിന്‍ അധിപനായ് ഞാന്‍ വരുമെന്നറിയില്ലേ ?

യൌവനം വിടചൊല്ലി എന്നിലെക്കണയുമ്പോള്‍
ജരാ നരകളായ് ദേഹിയും മാറിപ്പോകെ
രാത്രികള്‍ ഭയം പൂണ്ടു സ്വപ്‌നങ്ങള്‍ അകലവേ
എന്നെ സ്മരിക്കാതിനി നാല്കളും വിരളമായ്

ഓരോ കാല്‍ വെപ്പിലും സഹയാത്രക്കായ്‌
തുടരുമെന്നെകണ്ടു വിഹ്ഹലയായ് തന്നെ
ജീവിതാശകള്‍ വെടിഞ്ഞു അശ്രുപൂര്‍ണമാം
മിഴികളില്‍ തുളുമ്പും വേദനയോടെ എന്നും

നീ യറിയാതെ എതോനിമിഷത്തില്‍ നിന്നെ
കൈ പിടിച്ചുയര്‍ത്തുമ്പോള്‍ മൊഴിയും ദീനയായി
ജീവിച്ചു മതിയായില്ലെനിക്ക് ഈ ഭുഉവില്‍ തരു
മറ്റൊരു ജന്മമെന്നു യാചിച്ചരികില്‍ കാണ്മു

നയനങ്ങളില്‍ നിദ്രയായ് , അധരങ്ങളില്‍ മൌനമായ്
നിശ്വാസങ്ങളില്‍ നിശ്ചലതയായ് ശാന്തമായ്
പരമമാം സത്യമായ് ഏകാന്തമീ യാത്രക്കായ്‌
പോരുനീ എന്നോടൊത്തു ,നിത്യ വിശ്രമത്തിനായ്

നിനക്കൊരു കുറിപ്പ്.

നിനക്കൊരു കുറിപ്പ്.
എന്റെ സ്നേഹാദ്രമാം വീഥിയില്‍ വിടര്‍ന്നൊരു
സുന്ദര താര മായ്‌ നിന്നെ തിരഞ്ഞു ഞാന്‍
എന്റെയീ നോവുകള്‍ നിന്നില്‍ പകര്‍ന്നെന്റെ
മാനസം ലോലമാക്കനായ്‌ കൊതിക്കവേ
വന്നീല, നീയെന്റെ സ്വപ്‌നങ്ങള്‍ ആകവേ
വെറുമൊരു പാഴ് കിനാവായ്‌ ചമഞ്ഞു പോയ്‌
നീയെന്നെത്തുമെന്‍ അരികത്തു വീണ്ടും
എരിഞ്ഞടങ്ങട്ടയോ കരിന്തിരി നാളമായ്‌
നീയെനിക്കേകിയ നിര്‍വൃതി പൂക്കളും
കാലം മായ്‌ക്കാത്ത സപ്ത വര്‍ണ്ണങ്ങളും

നിന്നില്‍ അലിയിക്കനായ്‌ കൊതിക്കവേ ഓര്‍ത്തു ഞാന്‍
നീയെന്റെ ആരുമല്ലെന്നോരാ സത്യത്തെ


അശ്രുക്കള്‍
കണ്പീലികളില്‍ തങ്ങി, മുത്തിന്‍ തിളക്കമായ്‌
ആശിച്ചും പൊഴിയാന്‍ മടിച്ചും ബിന്ദു ക്കലായ്‌
സന്തോഷാശ്രുക്കള്‍ ഹൃദയം പ്രബലപ്പെടുത്തുന്നു
കദനത്തിന്‍ തുള്ളികള്‍ ഇരുള്‍ പടര്‍ത്തും .

മഴയ്ക്ക് കാര്‍ മേഘം പോലെ വികാരം അടിസ്ഥാനം
ദുഃഖ അശ്രുക്കള്‍ മനസ്സിന് സ്വന്തനും ഏകുന്നു
മറ്റുള്ളവരില്‍ പടരുന്ന അശ്രുക്കള്‍ സഹതാപം നേടുന്നു .
അശ്രുക്കള്‍ മുടുപടം അണിയുമ്പോള്‍ ഗല്ഗതം

നെഞ്ചില്‍ നീര്‍ത്തുള്ളികള്‍ മഴ പെയ്യിക്കും
വെറും രണ്ടു തുള്ളികള്‍ ചിലപ്പോള്‍ ശോകം കടല്‍
ചിലപ്പോള്‍ ഇതു നദി യുടെ റുപം കൈക്കൊള്ളും
അശ്രുക്കള്‍ നിസ്സഹായതയുടെ ബഹിര്‍ സ്പുരണം

നിറ നയനങ്ങള്‍ തടാകം ഓര്‍മ്മ പ്പെടുത്തും
തീരാ രോഗത്തില്‍ കിടന്നു ഉരിയാടന്പോലും കഴിയാതെ
ഈ ലോകം വെടിയുന്നവര്‍ കണ്‍ കോണില്‍ ഒഴുക്കും മിഴിനീര്‍
മാനമായി എന്തെല്ലാമോ കഥകള്‍ പറയുന്നു

ഉത്തരത്തിനു പകരമായി നീര്‍ മുത്തുകള്‍ സ്ഥാന
മേല്ക്കുന്നു .
പെയ്തൊഴിഞ്ഞ അശ്രുക്കള്‍ നയനങ്ങളെ മരുഭു‌മി യാക്കുന്നു
കപോലങ്ങളെ കണ്ണുനീര്‍ ചാലുകള്‍ കുതിര്‍ത്ത് മായ്ക്കുന്നു
കവികള്‍ കണ്ണ് നീര്‍ കൊണ്ട് കവിത ചമയ്ക്കുന്നു .


സാമീപ്യം
നിന്റെ സാമീപ്യം അതെനിക്ക് ഇഷ്ടമാണ്.
നീ അരികിലെത്തുമ്പോള്‍ ഓരോ നിമിഷങ്ങളും
ഞാന്‍ ധന്യമായി കാണുന്നു
നിന്റെ കണ്ണിണകളില്‍ എന്നെ തിരയാന്‍
ഞാന്‍ ആശിക്കുന്നു
ഇതൊരു അവിവേകമാവാം ,എന്നോട് ക്ഷമിക്കില്ലേ?
നീ എനിക്കേകുന്ന മൃദു സ്പര്‍ശം ,
അതെനിക്കേകുന്ന നിര്‍വൃതി,
ജീവിതം എത്ര മനോഹര മാണെന്ന് എന്നെ ഓര്‍മിപ്പിക്കുന്നു
മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഈ ജീവിതത്തില്‍ നിന്റെ ഓര്‍മകള്‍
എനിക്കെന്നും തേന്‍ തുള്ളികള്‍ ആണ്.
ഓരോ ഓര്‍മകളും ആശ യുടെ കിരണങ്ങള്‍ .
എന്നും കടന്നു വരൂ, എന്റെ ഓര്‍മകളില്‍
ഞാന്‍ താലോലിക്കുന്ന സ്വപ്നങ്ങളില്‍
എപ്പോളും എന്റെ മനസ്സില്‍ കുടിയിരിക്കു
ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു
ഞാന്‍ ലോകത്തോട്‌ മുഴുവന്‍ പറയും
എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണെന്ന്
ഞാന്‍ നിന്നെ അത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്.


ഒരു വേദന
നിന്‍റെ ദുഃഖം എന്‍റെ മിഴികളെ നനച്ചു
നിന്‍റെ ദുഃഖ കാരണം എനിക്കറിയില്ല
എനിക്ക് നിന്നെ കുറിച്ചു ഒന്നും അറിയില്ല
ഈ ലോക മാകുന്ന സത്രത്തിലെ ഒരു താമസക്കാരന്‍

പിരിയാന്‍ വേണ്ടി [പിരിയാന്‍ ആശിക്കാതെ ]കണ്ടു മുട്ടിയവര്‍
നീ വ്യാകുലതകള്‍ എന്നോട് പങ്കുവക്കണമെങ്കില്‍
ഞാന്‍ നിന്‍റെ ആരെങ്കിലും ആകണം
നീയും എന്‍റെ ആരുമല്ലെന്നിരിക്കെ.


നിന്‍റെ ദുഃഖം എന്‍റെ കണ്ണില്‍ പെയ്തൊഴിയാന്‍ കൊതിച്ചതെന്ത്തിനു?
ലോകം സന്തോഷം മാത്രം നിറഞ്ഞതെങ്കിലും

ആ പുഞ്ചിരിക്കു മറവിലും നിഴലായ്‌ വേദനയുണ്ടാവും
പ്രപഞ്ചം ഇരുട്ട്, വെളിച്ചം എന്നിവയാല്‍ മിശ്രിതം

മനുഷ്യ മനസ്സോ എന്തെല്ലാം ഭാവങ്ങള്‍
എനിക്ക് നിന്‍റെ ചിരിച്ച മുഖം മതി
ആയിരം ഉഷസ്സ് ഉദിക്കുന്ന പൂ മുഖം
നിന്‍റെ സ്വപ്‌നങ്ങള്‍ ,അതില്‍ എന്നും ഒരുപാട് പൂ വിരിയട്ടെ

നിന്‍റെ അശ്രുക്കള്‍ അത് എന്‍റെ വസ്ത്രാഞ്ചലത്തില്‍ പകരു‌
അവയെ ഞാന്‍ കൊഴിയാത്ത പൂക്കള്‍ ആക്കാം
വാടാത്ത പൂക്കള്‍ ,അനശ്വരത നേടിയ പൂക്കള്‍
ആര്‍ക്കും കവരാനാകാത്ത നിത്യ സുഗന്ധ മാര്‍ന്ന പൂക്കള്‍

ഞാന്‍ നിന്നോട് യാചിക്കുന്നു ,നിന്‍റെ മാനസം തരളമാക്കു‌

ദുഃഖം എനിക്കേകു‌, ഞാന്‍ ഇതാ കൈക്കുമ്പിള്‍ നീട്ടുന്നു


വിരഹം

നിന്‍റെയീ പിണക്കം എന്‍റെ ഹൃദയം എത്ര മുറിവേറ്റു
എനിക്ക് ജീവന്‍ നല്‍കിയ മോഹമായിരുന്നു നീ
നീയെനിക്കേകിയ ജീവന്റെ കണികകള്‍
എങ്ങിനെ മറക്കും സ്നേഹാദ്രമാം നിമിഷങ്ങളെ

കാലചക്രമുരുളുമ്പോള്‍ അടുക്കനായ് വീണ്ടും
കല്‍പ്പാന്ത കാലത്തോളം വിസ്സ്മൃത മാകാത്തോരാ
പ്രണയാദ്രമാം മൊഴികള്‍ക്കായ് കാതോര്‍ത്ത്
എത്ര നോല്‍ന്പ് നോറ്റു കാത്തിരിപ്പിന്നും

നീ വരൂ എന്‍റെ സ്നേഹ സാംപ്രാജ്യത്തിന്‍ അധിപനായ്
ഒന്ന് ചേരാം നമുക്കീ ജീവന്റെ യാത്രയില്‍
ഈ പ്രതീക്ഷയില്‍ ആറ്റുനോറ്റിരിപ്പുണ്ട് ഞാന്‍
എന്മനം പൂക്കാലത്തിന്‍ സുഗന്ധം തേടിടുന്നു

ദീപ്തമാം മിഴികളും ആദ്രമാം മാനസവും
നിന്‍റെ വരവേല്പ്പിനായ് കാത്തു നില്‍ക്കുന്നു ഇന്നും
എന്നില്‍ നിന്നകന്നോരാ നാളുകള്‍ ഹൃദയത്തിന്‍
സ്പന്ദനം പോലും ഏറ്റു വാങ്ങിയ നോവുകള്‍

എങ്ങിനെ ഞാന്‍ ചൊല്ലേണ്ടു ,നിന്നോടൊത്തു ചേരാനായ് മാത്രം
അശ്രുക്കള്‍ ഒഴുക്കിയ നാള്‍കള്‍ തന്‍ വ്യഥകളെ
കാത്തിരിപ്പൂ വഴിത്താരയില്‍ അഹല്യയായ്
വരില്ലേ ഇനിയും ഏനിക്കു മോക്ഷാര്‍ത്തമായി?