Saturday, June 26, 2010

രാത്രി

രാത്രി
ഇരുള്‍ -- ഇരുളിന്റെ തനതായ ലോകം
ഭീകരതയുടെ നിരത്തില്‍ അലിഞ്ഞു
ചന്ദ്ര താരകങ്ങളുടെ സാന്നിധ്യത്തില്‍
നിലാവിന്റെ വെണ്മയില്‍ പുഞ്ചിരിച്ചു

വ്യാകുലതകള്‍ സമ്മാനിക്കും നിമിഷങ്ങള്‍
രാത്രി ജീവിതത്തെ അലോസരപ്പെടുത്തും
രാത്രി നിശാ കേന്ദ്രങ്ങള്‍ സജീവമാകുന്നു
മാസ്മര ഭാവങ്ങളുടെ വിളനിലം ആകുന്നു

രാത്രിയുടെ അധരങ്ങള്‍ക്ക് എന്തോ പറയാനുണ്ട്
രാത്രിക്ക് ആഹ്ലാദവും ഗല് ഗദങ്ങളും ഉണ്ട്
സ്നേഹ സ്വാന്തനങ്ങള്‍ക്കായി രാത്രിയെ കൊതിക്കുന്നു
മനസ്സുകള്‍ക്ക് അത്താണിയാണ് രാത്രി

സ്വപ്നങ്ങളെ താലോലിക്കാന്‍ രാത്രിവേണം
രാത്രി , ദാഹാര്തരുടെ പറുദീസ യാകുന്നു
രാഗദ്ര യുടെ മനസ്സില്‍ മഞ്ഞും മഴയുമായി
വിരഹിതയുദെ കണ്ണിരില്‍ കുതിര്‍ന്നു രാത്രി

നിശാഗന്ധി രാത്രിയെ പരിമളത്തില്‍ മുക്കുന്നു
രാപ്പാടികള്‍ രാത്രിയെ താള നിബന്ടമാക്കുന്നു
രാത്രി എന്നും പുലരിയെ സ്വപ്നം കാണുന്നു
ത്‌ുവല്‍ കൊണ്ട് തഴുകി നിദ്രക്കു താരാട്ട് പാടുന്നു

No comments:

Post a Comment