കാത്തിരിപ്പ്
ശിശിരം അകന്നു തളിരിടും മനസ്സേ
വസന്തം കാത്തു വര്‍ണങ്ങള്‍ നിറയും
മോഹത്തിന്‍ ചാമരം വീശിയെത്തി തെന്നല്‍
നീലാകാശം പോല്‍ വിശ്രുതം ഈ മനം
വിടരും ദലത്തിന്‍ സുഗന്തം നുകരാന്‍
ഹൃദയം ഹൃദയത്തിന്‍ മന്ത്രണം ചൊല്ലാന്‍
നിന്‍ മോഹടാരയില്‍ നീന്തി തുടിക്കാന്‍
ഈ ജന്മം തികയാതെ വരുമോ മനസ്സേ
ഓരോ പുലരിയും ഓരോ ത്രുസന്ധ്യയും
നിന്നെ വരവേല്‍ക്കാന്‍ കൊതിച്ചിരിക്കെ
മോഹ ഭംഗ്ഗത്തിന്‍ നോവെറ്റുനീരുന്നു
മിഴിയോരമെന്തേ തുളുമ്പുന്നു നീര്‍ക്കണം
കാലമേ നീയെന്മാനസ്സു കാണാതെ പോകയോ
കാത്തിരിപ്പിന്‍ വ്യഥ നീ അറിഞ്ഞില്ലയോ
ഇനിയും എത്ര ജന്മങ്ങള്‍ നിനക്കായ് ഹോമിച്ചു
തുടരെണമീ ജീവ യാത്ര എന്നോതുമോ
No comments:
Post a Comment