Sunday, June 27, 2010

ലക്ഷ്മി നിനക്ക് സുഖമോ


ലക്ഷ്മി നിനക്ക് സുഖമോ

ലക്ഷ്മി ഞങ്ങളുടെ ഹൌസിംഗ് complex ത്‌ുപ്പ്കാരി. .രണ്ടു കുട്ടികളുടെ അമ്മ .
നാല്പതന്ജു വയസ്സോളം പ്രായം. .ഭര്‍ത്താവിനു അസുഖ മായി കിടപ്പ്. മക്കള്‍ വിവാഹം കഴിഞ്ഞു വേറെ താമസം.ലക്ഷ്മി യുടെ ഈ ചെറിയ വരുമാനമായിരുന്നു വൃദ്ധ ദമ്പതികളുടെ ആശ്രയം . ലക്ഷ്മി എപ്പോളും ദുഖിത ആയി കാണപ്പെട്ടു. കാരണം കള്ളുകുടിയനും ദുര്‍വൃത്തനും അയ രണ്ടാമത്തെ മകന്‍. എല്ലാ മാസവും അവരുടെ ശമ്പളത്തില്‍
നിന്നും പങ്കു പറ്റാന്‍ അവന്‍ വരും. .നിസ്സഹായയായ ആ സ്ത്രീ ജീവിക്കാന്‍ ബുദ്ധിമുട്ടി.
പട്ടിണിയെ പേടിച്ചു അവര്‍ ,മകന്റെ ഈ സ്വഭാവത്തിനെതിരെ ചെറുക്കന്‍ ശ്രമിച്ചു .മകന്‍ ദേഹോപദ്രവം ആയുധമാക്കി..ലക്ഷ്മി ആകെ തളര്‍ന്നു.അവര്‍ അപ്രത്യക്ഷയായി.
നാളുകള്‍ക്കുശേഷം , വീണ്ടും പട്ടിണി സഹിക്കാനാകാതെ ,ജോലിക്ക് വന്നു തുടങ്ങി ദു‌രെ ഒരു കുടില്‍ വാടകക്ക് എടുത്തു താമസം തുടങ്ങി .അവരുടെ നിസ്സഹായാവസ്ഥ അറിഞ്ഞു , അവര്‍ തിരിച്ചു എത്തിയപ്പോള്‍ ജോലി നല്‍കി.
അവരുടെ ഈ തിരിച്ചു വരവ് മകന്‍ അറിഞ്ഞു .പിന്നെയും തനിയാവര്‍ത്തനം .
പോലീസില്‍ പരാതിപ്പെടാന്‍ എല്ലാവരും ഉപദേശിച്ചു .അവരുടെ മാതൃ ഹൃദയം അനുവദിച്ചില്ല.
വിഷമങ്ങള്‍ പറഞ്ഞു എപ്പോളും കരയും. മകനെ ഭയന്ന് മറ്റു മക്കളും മൌനം പാലിച്ചു. വാര്‍ധക്യത്തില്‍ സംരക്ഷണം ലഭിക്കേണ്ട അവര്‍ , പകരം ലഭിക്കുന്ന പീഡനം ഓര്‍ത്തു കേണു .
കുറച്ചു നാള്‍ അവര്‍ എന്തോ എല്ലാറ്റില്‍ നിന്നും അതീത ആയ പോലെ തോന്നിച്ചു.

ഒരു ദിവസം ആ വാര്‍ത്ത കേട്ടു. അവര്‍ വാഹനം തട്ടി മരിച്ചു എന്ന്. . ഇനിയും ഈ പീഡനം അവര്‍ അര്‍ഹിക്കുന്നില്ലെന്നാവാം .മരണം കള്ള് കുടിയനായ മകന്റെ കയ്കൊണ്ട്‌ ആകരുതെന്നാവാം .

ഇനിയും ഒരു സാധാരണ ജീവിതം അവര്‍ക്ക് ബാക്കിയില്ലെന്നാകാം .

ഇടയ്ക്കു അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാറുണ്ടായിരുന്നു ഞാന്‍. എന്നാലും --

" ലക്ഷ്മി നിനക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാന്‍ ആയില്ല" എന്ന് ഇടയ്ക്കിടെ ഓര്‍ക്കും ഞാന്‍. ഇന്നും അവര്‍ എന്ന്റെ മനസ്സില്‍ ജീവിക്കുന്നു.
ലക്ഷ്മി,നിന്റെ ആത്മാവ് ഇപ്പോഴും കുടും ബത്തെ ഒര്ര്‍ത്തു കേഴുന്നുണ്ടാകാം. നിന്റെ മാതൃ ഹൃദയം മകന് മാപ്പ് കൊടുത്തിരിക്കാം .നിന്റെ നന്മകള്‍ക്ക് മുന്‍പില്‍ പ്രണാമം .

No comments:

Post a Comment