Saturday, June 26, 2010

അനാഥ

അനാഥ
എന്തിനായ്‌ എനിക്ക് നീ ജന്മമേകി
ദുഖത്തിന്‍ പധു കുഴി യിലെക്കായ്‌
നിന്നോട് ഞാന്‍ ഒന്നുമേ പിഴച്ചതില്ല
എന്തിനു ചുമന്നു നീയി പാപ ഭാരം

ലോകം ഹസിക്കും ,പഴിക്കും നിന്നെ
എങ്കിലും നമുക്കി സ്നേഹം അമു‌ല്യ മല്ലെ
നിന്നില്‍ അങ്കുരിച്ച മുകുളം ഞാന്‍
എന്തിനു നീ എന്നെ തിരസ്കരിച്ചു

ലോകം എന്നെ സനാഥ യാക്കും
മറ്റൊരു കൈ കളില്‍ ഞാന്‍ വളരും
എന്‍ മനമെന്നും തിരയും നിന്നെ
വേദന ഒളിപ്പിച്ചു പുഞ്ചിരിക്കും

ജീവിത അന്ത്യം വരെ ഞാന്‍ തിരയും
എന്‍റെ വേരുകള്‍ എന്ങാനുമുണ്ടോ
എന്നെ വന്നൊന്നു തലോടി എങ്കില്‍
എന്നുള്ളില്‍ ഈ സാഗരം ശാന്ത മാകും

ഈ വെറും മോഹത്തെ പാലിച്ചു ഞാന്‍
ജീവന്റെ നൌക തുഴഞ്ഞു പോകും
എങ്കിലും ആരിലും ഒരു ചോദ്യമായി
കൊഴിയാന്‍ വിധിച്ചൊരു പാഴ്ച്ചെടി ഞാന്‍

No comments:

Post a Comment