Tuesday, June 22, 2010

Kakka

കാക്ക

നിന്‍ നാമം ഉച്ചരിക്കുമ്പോള്‍ തന്നെ
അന്തകാരത്തിന്‍ ദൃശ്യം മുന്നില്‍
സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായ്
എങ്കിലും മര്‍ത്യ ജന്മത്തില്‍ നിഴലായ്

മറ്റാരും മൃത്യു നല്കീടാതെ മൃത്യു നിനക്കില്ലെന്നു
കാലനില്‍ നിന്നും വരവും വാങ്ങി നീയും
മര്ത്യനെപ്പോലെ രോഗപീടകള്‍ വരാതെയും
ജന്മങ്ങള്‍ തുടര്‍ന്നു നീ ഭുവിലും നിരന്തരം


പുലരിക്കുമുന്പേ എത്തി നിന്‍ നാദം നിദ്രയില്‍
ഉണര്‍ത്തു പാട്ടായ് വന്നൂ ചെവിയില്‍ മുഴങ്ങയായ്
പുതു ദിനത്തിന്‍ ചലനം കണ്ടു സന്തുഷ്ടയായ്
വിരുന്നു കാരെത്തുമെന്നു മൊഴിഞ്ഞു മെല്ലെ വീണ്ടും

മുറ്റത്തെ തേന്മാവില്‍ ചില്ലയില്‍ ഇരുന്ന നിന്നെ
മുത്തശ്ശി ചൂണ്ടി ചൊല്ലി ചെറു കിടാവിനോടെവം
കാക്കേ കാക്കേ വിളിക്കു കളിക്കാനായ്
കുഞ്ഞിളം കൈകള്‍ നീണ്ടു കുതുഹലാല്‍

തത്തി തത്തി ഓരോ ചില്ലകള്‍ തോറും
നൃത്ത ചുവടാല്‍ നീയും മെല്ലെ മെല്ലെ
പൈതലിനേകി നല്ല ദൃശ്യ സൌക്യം മോദാല്‍
കുഞ്ഞിലും കണ്ണില്‍ പൂത്തു പൂത്തിരി ഒരായിരം

കാക്ക കണ്ണെന്നും കാക്ക കൂട്ടമെന്നു
പഴമൊഴിയില്‍ നിന്നെ ചൊല്ലി ഹാസ്യത്തോടെ
ഒന്നും അറിയാതെ തുടര്‍ന്ന് ചുറ്റിപറ്റി
നിന്‍റെ യീ ലോകം മര്‍ത്യനെ മറക്കാതെ

ആത്മാവിന്‍ രൂപത്തില്‍ നിനക്കായ്‌ ഏകി മര്‍ത്യന്‍
മൃഷ്ട്ടാന്ന ഭോജനം ബലി രൂപത്തില്‍ പുണ്ണ്യത്തിനായ്
കൈകൊട്ടി വിളിക്കുമ്പോള്‍ കുറ്റബോധത്താല്‍ നീറാന്‍
മറഞ്ഞു ഇരുന്നു നീ മനുഷ്യന് പാഠം നല്‍കി

പിന്നെ അങ്ങ് ദുരെ വിഹായസ്സില്‍ പറന്നു നീ
കാ കാ ആരവം കൊണ്ട് ദിഗന്തം മുകരിതമാക്കി
ചക്രവാളം കുംന്കുമ മണിയവേ ലക്‌ഷ്യം തേടി
ഉയരങ്ങളില്‍ മേലോട്ട് മേലോട്ട് ഉയര്‍ന്നു നീ

No comments:

Post a Comment