Tuesday, June 22, 2010

muullyangal

മുല്യങ്ങള്‍

സങ്കല്‍പ്പത്തിന്‍ നിറങ്ങളില്‍ അലിയാതെ
ജീവിതത്തിനു മുല്യങ്ങള്‍ നല്കീടാതെ
വ്യര്തമീ ജന്മമെന്നു കേഴുവാന്‍ മാത്രമോ
തന്നു വെറുതെയീ പാഴായ ജന്മം

ജീവിത മധു ആവോളം പാനം ചെയ്യൂ
കാവ്യമായ് ചൊല്ലി വാഴ്ത്തീടും കവികളും
എന്തിനു വെറുതെ നാട്യ ലാസ്യ ഭാവമോടെ
മര്‍ത്യ ജന്മത്തിനിത്ര വിചിത്രമാം രൂപമേകി

കാലചക്രത്തിന്‍ ഗതിയില്‍ ഉരുണ്ടും പിരണ്ടുമായ്‌
നാളുകള്‍ നീക്കി വെറും ആര്‍ജവ മനസ്സോടെ
ജയ്ത്രയാത്രക്കിനീ പല നാളുന്ടെന്നു
വെറുതെ മോഹിച്ചുപോല്‍ വന്യമായ് ഒരു മോഹം

നഷ്ടങ്ങളെ ഓര്‍ത്തു കേഴുവാന്‍ മുതിരവേ
ജീവനും തന്നെ നോക്കി ചിരിച്ചുകൊണ്ടകലവേ
ജീവനെ പുണരുവാന്‍ കൊതിച്ചു മനം വീണ്ടും
ജന്മവും വേറെയില്ല എന്തുണ്ട് ലക്ഷ്യമിപ്പോള്‍

സ്നേഹത്തിന്‍ സാക്ഷാല്‍ക്കാരം ഹൃദയം കൊതിക്കവേ
ബന്ധങ്ങള്‍ അകന്നുപോല്‍ യാന്ത്രികം മാത്രമിപ്പോള്‍
സാമീപ്യ സമാശ്വാസ സങ്കല്പം യാചന മാത്രം
കാലമേ നീയും വിട്ടകന്നൂ ദൂരെപ്പൊയോ

No comments:

Post a Comment