ഞാന്‍ ഒരു കാത്തിരിപ്പിന്റെ വേദനയില്‍ ആയിരുന്നു.
എന്റെ ഈ അവസ്ഥയില്‍ പ്രകൃതിയും പങ്കു കൊണ്ടു.
ഇളം തെന്നല്‍ വാതിലില്‍ തട്ടി .വളരെ പതുക്കെ ,
എനിക്ക് മാത്രം കേള്‍ക്കാന്‍ചെവിയില്‍ പറഞ്ഞു ,
അടുത്ത് വരുന്ന പാദ പദനം നീ കീട്ടില്ലേ ..
വാതില്‍ തുറക്ക് . വരവേല്‍ക്ക്.
മരച്ചില്ലകള്‍ മര്‍മ്മരങ്ങള്‍ ഉണര്‍ത്തി പരസ്പ്പരം -
ചാഞ്ചാടി നൃത്തം തുടങ്ങി .അവ പറഞ്ഞു നൃത്തം
ചെയ്യ് .മനസ്സില്‍ സന്തോഷും അല തള്ളുമ്പോള്‍
ഞങ്ങളെ പോലെ എല്ലാം മറന്നു നൃത്തം ചെയ്യണം.
പുഷ്പങ്ങള്‍ എന്നെ നോക്കി പുഞ്ചിരി തൂകി .
അടുത്ത് വരൂ .നാളെ കൊഴിയാന്‍
വിരിഞ്ഞ ഞങ്ങള്‍ക്ക് ഈ സുഗന്ധം എന്തിനാണ് ?.
ഇതു മുഴുവന്‍ എടുത്തു മുടിയില്‍ ചുടു .ശയ്യയില്‍ വിരിക്കു.
അന്തരീക്ഷം ആകെ സുഗന്ധ പൂരിത മാക്കു.
ചക്ര വാളത്തിലേക്ക് പറന്നുയരാന്‍ വെമ്പല്‍
കൊള്ളവേ കിളികള്‍ പറഞ്ഞു .കുറച്ചു നിമിഷം
ഞങ്ങളും വിരഹ ഗാനം പാടി
നീന്റെ വ്യഥ യെ തണുപ്പിച്ചു പോകാം .
മറയാന്‍ ഒരുങ്ങുന്ന സുര്യന്‍ പറഞ്ഞു ,
ഈ അരുണിമ മുഴുവന്‍ കവിളില്‍ ചാര്‍ത്തു .
സമാഗമത്തിന്റെ ലജ്ജയില്‍ നിന്റെ
കവിളിണകള്‍ ഒന്ന് കുടി തുടുക്കട്ടെ .
ഈ സ്വര്‍ണ വര്‍ണ്ണം മുഴുവന്‍ മനസ്സിലും
ശരീരത്തിലും വാരി പൂശു .പിന്നെ ആട ,
ആഭരണങ്ങള്‍ നിനക്കെന്തിനു
എന്റെ ഈ അവസ്ഥയില്‍ പ്രകൃതിയും പങ്കു കൊണ്ടു.
ഇളം തെന്നല്‍ വാതിലില്‍ തട്ടി .വളരെ പതുക്കെ ,
എനിക്ക് മാത്രം കേള്‍ക്കാന്‍ചെവിയില്‍ പറഞ്ഞു ,
അടുത്ത് വരുന്ന പാദ പദനം നീ കീട്ടില്ലേ ..
വാതില്‍ തുറക്ക് . വരവേല്‍ക്ക്.
മരച്ചില്ലകള്‍ മര്‍മ്മരങ്ങള്‍ ഉണര്‍ത്തി പരസ്പ്പരം -
ചാഞ്ചാടി നൃത്തം തുടങ്ങി .അവ പറഞ്ഞു നൃത്തം
ചെയ്യ് .മനസ്സില്‍ സന്തോഷും അല തള്ളുമ്പോള്‍
ഞങ്ങളെ പോലെ എല്ലാം മറന്നു നൃത്തം ചെയ്യണം.
പുഷ്പങ്ങള്‍ എന്നെ നോക്കി പുഞ്ചിരി തൂകി .
അടുത്ത് വരൂ .നാളെ കൊഴിയാന്‍
വിരിഞ്ഞ ഞങ്ങള്‍ക്ക് ഈ സുഗന്ധം എന്തിനാണ് ?.
ഇതു മുഴുവന്‍ എടുത്തു മുടിയില്‍ ചുടു .ശയ്യയില്‍ വിരിക്കു.
അന്തരീക്ഷം ആകെ സുഗന്ധ പൂരിത മാക്കു.
ചക്ര വാളത്തിലേക്ക് പറന്നുയരാന്‍ വെമ്പല്‍
കൊള്ളവേ കിളികള്‍ പറഞ്ഞു .കുറച്ചു നിമിഷം
ഞങ്ങളും വിരഹ ഗാനം പാടി
നീന്റെ വ്യഥ യെ തണുപ്പിച്ചു പോകാം .
മറയാന്‍ ഒരുങ്ങുന്ന സുര്യന്‍ പറഞ്ഞു ,
ഈ അരുണിമ മുഴുവന്‍ കവിളില്‍ ചാര്‍ത്തു .
സമാഗമത്തിന്റെ ലജ്ജയില്‍ നിന്റെ
കവിളിണകള്‍ ഒന്ന് കുടി തുടുക്കട്ടെ .
ഈ സ്വര്‍ണ വര്‍ണ്ണം മുഴുവന്‍ മനസ്സിലും
ശരീരത്തിലും വാരി പൂശു .പിന്നെ ആട ,
ആഭരണങ്ങള്‍ നിനക്കെന്തിനു
പരന്നൊഴുകാന്‍തുടങ്ങിയ നിലാവ് പറഞ്ഞു ,
നിനക്ക് സന്തോഷും പകരുന്ന സമാഗമങ്ങള്‍
ഞാന്‍ വെണ്മ ഉള്ളതാക്കാം .ശര രാന്തലുകള്‍ anachekku .
നക്ഷത്രങ്ങള്‍ പറഞ്ഞു ഞങ്ങളെ കണ്ണിണകളില്‍
പ്രതിഷ്ട്ടിക്കു. ഞങ്ങളും നിന്നോടുക്‌ുടി കുട്ടിരിക്കാം .
സ്വപ്‌നങ്ങള്‍ മധുരമായി മന്ത്രിച്ചു .
ഞങ്ങള്‍ ഇപ്പോഴും അരികിലുണ്ട് ഇഷ്ടം പോലെ കണ്ടു കൊള്ളൂ.
പ്രിയതമനു മായി പങ്ക്കു വക്കു.
അങ്ങിനെ കാത്തിരിപ്പിന്റെ നൊമ്പരം കുറയട്ടെ.
നഷ്ടങ്ങള്‍
ജീവിത അദ്ധ്യായത്തിന്‍ ഏടുകള്‍ മറിയുമ്പോള്‍
വാക്കുകളാല്‍ മുറിപ്പെട്ടൊരു മനസ്സ് മാത്രം
ത്യഗത്തല്‍ പിന്നിട്ടോരാ ജീവിതം കണ്ടുനീ
തേങ്ങി തളര്‍ന്നാല്‍ അതെന്തു നേട്ടം
ജന്മങ്ങള്‍ ഇല്ലെനിക്ക് പലതുമെന്നോര്‍ക്കവേ
നഷ്ടങ്ങള്‍ വന്നെന്നെ വ്രണപ്പെടുത്തുമ്പോഴും
എന്തെന്‍ ഹൃദയം കൊതിക്കുന്നു പിന്നെയും
കര്‍മത്തിനായ് കൊണ്ട് തന്നെ വീണ്ടും
മോചനമില്ലാതെ നീണ്ടു ഈജീവിതം
കാലത്തിന്‍ ഗതിവിധി ഓര്‍ത്തിടാതെ
സ്വപ്‌നങ്ങള്‍ ഒന്നുമേ നെയ്യാന്‍ തുനിഞ്ഞില്ല
പച്ചയായ് ജീവന്‍ തുടിച്ചു നില്‍ക്കെ
എന്നെയും കത്ത് നീ എങ്ങാനു മുണ്ടെങ്കില്‍
ഈ ബന്ധനം ബന്ധിച്ചു സ്വസ്തയായ്
വൈകിയതെങ്കിലും ഒരിറ്റു സ്നേഹത്തിനായ്
നിന്നരികില്‍ പറന്നെത്താന്‍ മോഹിച്ചുപോയി ഞാന്‍
മരണം മന്ത്രിച്ചത്
ജനനത്തിന്‍ പിന്‍ ഗാമിയായ് ഞാനും വന്നിവിടെക്ക്
ശൈശവം ബാല്യം എന്നെ പാടെ വിശ്മരിച്ചതും
കൌമാരം യൌവ്വനം മോഹമായ് തുടരവേ
കാണാ മറയത്തില്‍ നിന്നും ഞാന്‍ ജീവ നാടകം കാണ്മു
മധ്യ സമയത്തു ദുഉരം ഇനി അരികെ എന്ന്
മൌനമായ് ചൊല്ലി ആശ്വാസം പുണ്ടു ഞാനും
മോഹങ്ങള്‍ ഇനിയുമുണ്ടോ പറയു എന്നോടല്ലേ
നാളെ നിന്‍ അധിപനായ് ഞാന്‍ വരുമെന്നറിയില്ലേ ?
യൌവനം വിടചൊല്ലി എന്നിലെക്കണയുമ്പോള്‍
ജരാ നരകളായ് ദേഹിയും മാറിപ്പോകെ
രാത്രികള്‍ ഭയം പൂണ്ടു സ്വപ്‌നങ്ങള്‍ അകലവേ
എന്നെ സ്മരിക്കാതിനി നാല്കളും വിരളമായ്
ഓരോ കാല്‍ വെപ്പിലും സഹയാത്രക്കായ്
തുടരുമെന്നെകണ്ടു വിഹ്ഹലയായ് തന്നെ
ജീവിതാശകള്‍ വെടിഞ്ഞു അശ്രുപൂര്‍ണമാം
മിഴികളില്‍ തുളുമ്പും വേദനയോടെ എന്നും
നീ യറിയാതെ എതോനിമിഷത്തില്‍ നിന്നെ
കൈ പിടിച്ചുയര്‍ത്തുമ്പോള്‍ മൊഴിയും ദീനയായി
ജീവിച്ചു മതിയായില്ലെനിക്ക് ഈ ഭുഉവില്‍ തരു
മറ്റൊരു ജന്മമെന്നു യാചിച്ചരികില്‍ കാണ്മു
നയനങ്ങളില്‍ നിദ്രയായ് , അധരങ്ങളില്‍ മൌനമായ്
നിശ്വാസങ്ങളില്‍ നിശ്ചലതയായ് ശാന്തമായ്
പരമമാം സത്യമായ് ഏകാന്തമീ യാത്രക്കായ്
പോരുനീ എന്നോടൊത്തു ,നിത്യ വിശ്രമത്തിനായ്
നിനക്കൊരു കുറിപ്പ്.
നിനക്കൊരു കുറിപ്പ്.എന്റെ സ്നേഹാദ്രമാം വീഥിയില്‍ വിടര്‍ന്നൊരു
സുന്ദര താര മായ് നിന്നെ തിരഞ്ഞു ഞാന്‍
എന്റെയീ നോവുകള്‍ നിന്നില്‍ പകര്‍ന്നെന്റെ
മാനസം ലോലമാക്കനായ് കൊതിക്കവേ
വന്നീല, നീയെന്റെ സ്വപ്‌നങ്ങള്‍ ആകവേ
വെറുമൊരു പാഴ് കിനാവായ് ചമഞ്ഞു പോയ്
നീയെന്നെത്തുമെന്‍ അരികത്തു വീണ്ടും
എരിഞ്ഞടങ്ങട്ടയോ കരിന്തിരി നാളമായ്
നീയെനിക്കേകിയ നിര്‍വൃതി പൂക്കളും
കാലം മായ്‌ക്കാത്ത സപ്ത വര്‍ണ്ണങ്ങളും
നിന്നില്‍ അലിയിക്കനായ് കൊതിക്കവേ ഓര്‍ത്തു ഞാന്‍
നീയെന്റെ ആരുമല്ലെന്നോരാ സത്യത്തെ
അശ്രുക്കള്‍
കണ്പീലികളില്‍ തങ്ങി, മുത്തിന്‍ തിളക്കമായ്
ആശിച്ചും പൊഴിയാന്‍ മടിച്ചും ബിന്ദു ക്കലായ്
സന്തോഷാശ്രുക്കള്‍ ഹൃദയം പ്രബലപ്പെടുത്തുന്നു
കദനത്തിന്‍ തുള്ളികള്‍ ഇരുള്‍ പടര്‍ത്തും .
മഴയ്ക്ക് കാര്‍ മേഘം പോലെ വികാരം അടിസ്ഥാനം
ദുഃഖ അശ്രുക്കള്‍ മനസ്സിന് സ്വന്തനും ഏകുന്നു
മറ്റുള്ളവരില്‍ പടരുന്ന അശ്രുക്കള്‍ സഹതാപം നേടുന്നു .
അശ്രുക്കള്‍ മുടുപടം അണിയുമ്പോള്‍ ഗല്ഗതം
നെഞ്ചില്‍ നീര്‍ത്തുള്ളികള്‍ മഴ പെയ്യിക്കും
വെറും രണ്ടു തുള്ളികള്‍ ചിലപ്പോള്‍ ശോകം കടല്‍
ചിലപ്പോള്‍ ഇതു നദി യുടെ റുപം കൈക്കൊള്ളും
അശ്രുക്കള്‍ നിസ്സഹായതയുടെ ബഹിര്‍ സ്പുരണം
നിറ നയനങ്ങള്‍ തടാകം ഓര്‍മ്മ പ്പെടുത്തും
തീരാ രോഗത്തില്‍ കിടന്നു ഉരിയാടന്പോലും കഴിയാതെ
ഈ ലോകം വെടിയുന്നവര്‍ കണ്‍ കോണില്‍ ഒഴുക്കും മിഴിനീര്‍
മാനമായി എന്തെല്ലാമോ കഥകള്‍ പറയുന്നു
ഉത്തരത്തിനു പകരമായി നീര്‍ മുത്തുകള്‍ സ്ഥാന
മേല്ക്കുന്നു .
പെയ്തൊഴിഞ്ഞ അശ്രുക്കള്‍ നയനങ്ങളെ മരുഭുമി യാക്കുന്നു
കപോലങ്ങളെ കണ്ണുനീര്‍ ചാലുകള്‍ കുതിര്‍ത്ത് മായ്ക്കുന്നു
കവികള്‍ കണ്ണ് നീര്‍ കൊണ്ട് കവിത ചമയ്ക്കുന്നു .
സാമീപ്യം
നിന്റെ സാമീപ്യം അതെനിക്ക് ഇഷ്ടമാണ്.
നീ അരികിലെത്തുമ്പോള്‍ ഓരോ നിമിഷങ്ങളും
ഞാന്‍ ധന്യമായി കാണുന്നു
നിന്റെ കണ്ണിണകളില്‍ എന്നെ തിരയാന്‍
ഞാന്‍ ആശിക്കുന്നു
ഇതൊരു അവിവേകമാവാം ,എന്നോട് ക്ഷമിക്കില്ലേ?
നീ എനിക്കേകുന്ന മൃദു സ്പര്‍ശം ,
അതെനിക്കേകുന്ന നിര്‍വൃതി,
ജീവിതം എത്ര മനോഹര മാണെന്ന് എന്നെ ഓര്‍മിപ്പിക്കുന്നു
മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഈ ജീവിതത്തില്‍ നിന്റെ ഓര്‍മകള്‍
എനിക്കെന്നും തേന്‍ തുള്ളികള്‍ ആണ്.
ഓരോ ഓര്‍മകളും ആശ യുടെ കിരണങ്ങള്‍ .
എന്നും കടന്നു വരൂ, എന്റെ ഓര്‍മകളില്‍
ഞാന്‍ താലോലിക്കുന്ന സ്വപ്നങ്ങളില്‍
എപ്പോളും എന്റെ മനസ്സില്‍ കുടിയിരിക്കു
ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു
ഞാന്‍ ലോകത്തോട് മുഴുവന്‍ പറയും
എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണെന്ന്
ഞാന്‍ നിന്നെ അത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്.
ഒരു വേദന
നിന്‍റെ ദുഃഖം എന്‍റെ മിഴികളെ നനച്ചു
നിന്‍റെ ദുഃഖ കാരണം എനിക്കറിയില്ല
എനിക്ക് നിന്നെ കുറിച്ചു ഒന്നും അറിയില്ല
ഈ ലോക മാകുന്ന സത്രത്തിലെ ഒരു താമസക്കാരന്‍
പിരിയാന്‍ വേണ്ടി [പിരിയാന്‍ ആശിക്കാതെ ]കണ്ടു മുട്ടിയവര്‍
നീ വ്യാകുലതകള്‍ എന്നോട് പങ്കുവക്കണമെങ്കില്‍
ഞാന്‍ നിന്‍റെ ആരെങ്കിലും ആകണം
നീയും എന്‍റെ ആരുമല്ലെന്നിരിക്കെ.
നിന്‍റെ ദുഃഖം എന്‍റെ കണ്ണില്‍ പെയ്തൊഴിയാന്‍ കൊതിച്ചതെന്ത്തിനു?
ലോകം സന്തോഷം മാത്രം നിറഞ്ഞതെങ്കിലും
ആ പുഞ്ചിരിക്കു മറവിലും നിഴലായ് വേദനയുണ്ടാവും
പ്രപഞ്ചം ഇരുട്ട്, വെളിച്ചം എന്നിവയാല്‍ മിശ്രിതം
മനുഷ്യ മനസ്സോ എന്തെല്ലാം ഭാവങ്ങള്‍
എനിക്ക് നിന്‍റെ ചിരിച്ച മുഖം മതി
ആയിരം ഉഷസ്സ് ഉദിക്കുന്ന പൂ മുഖം
നിന്‍റെ സ്വപ്‌നങ്ങള്‍ ,അതില്‍ എന്നും ഒരുപാട് പൂ വിരിയട്ടെ
നിന്‍റെ അശ്രുക്കള്‍ അത് എന്‍റെ വസ്ത്രാഞ്ചലത്തില്‍ പകരു
അവയെ ഞാന്‍ കൊഴിയാത്ത പൂക്കള്‍ ആക്കാം
വാടാത്ത പൂക്കള്‍ ,അനശ്വരത നേടിയ പൂക്കള്‍
ആര്‍ക്കും കവരാനാകാത്ത നിത്യ സുഗന്ധ മാര്‍ന്ന പൂക്കള്‍
ഞാന്‍ നിന്നോട് യാചിക്കുന്നു ,നിന്‍റെ മാനസം തരളമാക്കു
ദുഃഖം എനിക്കേകു, ഞാന്‍ ഇതാ കൈക്കുമ്പിള്‍ നീട്ടുന്നു
വിരഹം
നിന്‍റെയീ പിണക്കം എന്‍റെ ഹൃദയം എത്ര മുറിവേറ്റു
എനിക്ക് ജീവന്‍ നല്‍കിയ മോഹമായിരുന്നു നീ
നീയെനിക്കേകിയ ജീവന്റെ കണികകള്‍
എങ്ങിനെ മറക്കും സ്നേഹാദ്രമാം നിമിഷങ്ങളെ
കാലചക്രമുരുളുമ്പോള്‍ അടുക്കനായ് വീണ്ടും
കല്‍പ്പാന്ത കാലത്തോളം വിസ്സ്മൃത മാകാത്തോരാ
പ്രണയാദ്രമാം മൊഴികള്‍ക്കായ് കാതോര്‍ത്ത്
എത്ര നോല്‍ന്പ് നോറ്റു കാത്തിരിപ്പിന്നും
നീ വരൂ എന്‍റെ സ്നേഹ സാംപ്രാജ്യത്തിന്‍ അധിപനായ്
ഒന്ന് ചേരാം നമുക്കീ ജീവന്റെ യാത്രയില്‍
ഈ പ്രതീക്ഷയില്‍ ആറ്റുനോറ്റിരിപ്പുണ്ട് ഞാന്‍
എന്മനം പൂക്കാലത്തിന്‍ സുഗന്ധം തേടിടുന്നു
ദീപ്തമാം മിഴികളും ആദ്രമാം മാനസവും
നിന്‍റെ വരവേല്പ്പിനായ് കാത്തു നില്‍ക്കുന്നു ഇന്നും
എന്നില്‍ നിന്നകന്നോരാ നാളുകള്‍ ഹൃദയത്തിന്‍
സ്പന്ദനം പോലും ഏറ്റു വാങ്ങിയ നോവുകള്‍
എങ്ങിനെ ഞാന്‍ ചൊല്ലേണ്ടു ,നിന്നോടൊത്തു ചേരാനായ് മാത്രം
അശ്രുക്കള്‍ ഒഴുക്കിയ നാള്‍കള്‍ തന്‍ വ്യഥകളെ
കാത്തിരിപ്പൂ വഴിത്താരയില്‍ അഹല്യയായ്
വരില്ലേ ഇനിയും ഏനിക്കു മോക്ഷാര്‍ത്തമായി?
No comments:
Post a Comment