Saturday, June 26, 2010

വര്‍ഷ മേഘമേ

rugmini

varsha meghame

വര്‍ഷ മേഘമേ


തെന്നലില്‍ അമ്മാനമാടി വന്നെത്തി നീ
ഒളിമിന്നി ,ഗര്‍ജ്ജിച്ചു ,താണ്ടവം ആടി
ഭുമിക്കു താപം കെടുത്തി കുളിരേകി
പുത്തന്‍ ഉണര്‍വേകി ,നവ ചൈതന്ന്യത്താല്‍

ദലങ്ങളില്‍ ബിന്ദുക്കള്‍ ചാരുത ചാര്‍ത്തി
പ്രഗൃതിക്കെകിയോ മോഹിതും മധുരം
ചാന്ജ്ജടി യാടി ചില്ലകള്‍ ലാസ്യംമായ്
നിന്നെ വരവേല്‍ക്കാന്‍ കൊതിച്ചു നിന്നു


മെല്ലെ മെല്ലെ കണങ്ങളായി ചോരിഞ്ഞെന്നില്‍
മോഹ മുനര്‍ത്തി ആദ്രയാകിയെന്‍ മനം
ദാഹമായി ജീവന്റെ താളമായ്
വന്നെത്തി എന്നെ നീ ധന്ന്യയാക്കി .


നോവുകള്‍ അശ്രുക്കലായ് നിന്നില്‍ അലിയിച്ചു
ഒന്നുമറിയാതെ സാഗരം പൂകി നീ
മാനവ നോമ്ബ്ബരം ആഴിതന്‍ അഗാതമാം
ചുഴിയില്‍ ഒളിപ്പിച്ചു മുഖ്തിയേകി

ഇനിയും മറ്റൊരു യാത്ര പോകുന്നുവോ .
ഞാനും വരട്ടെയോ കുഉട്ടുമോ തോഴിയായ്
ആകാശ നീലിമയില്‍ അലിഞ്ഞു അലിഞ്ഞു അങ്ങനെ
തുടരാം നമുക്കി അനന്തമാം യാത്രകള്‍

No comments:

Post a Comment