Saturday, June 26, 2010

Parivarthanam

Parivarthanam

നിര്‍വൃതിയില്ല ആകര്‍ഷണവുമില്ല
മറ്റൊരു രൂപമായ് നീ മുന്നില്‍ നില്‍ക്കെ
എന്തെന്‍ ഹൃദയം കൊതിച്ചില്ല വീണ്ടും
നിന്നില്‍ അലിയുമാ ധന്യ നിമിഷങ്ങളെ

മാറ്റങ്ങള്‍ എന്ത് വിവക്ഷയേകിയാലും
പങ്കിട്ട നാള്‍കള്‍തന്‍ നിര്‍മ്മലവേളകള്‍
എന്തുപേരിട്ടു വിളിക്ക് മേന്നോതുമോ
നിന്നിലാ നിമിഷങ്ങള്‍ മാഞ്ഞു കഴിഞ്ഞുവോ .

നിന്‍ പദനിസ്വനം കതോര്‍ത്തെന്‍ നാളുകള്‍
നിന്റെയാ സ്പര്‍ശനം നയനത്തിന്‍ സ്വാന്തനം
കാതരയായെന്‍ മിഴികള്‍ തിരിചേകിയ
മൌന സന്ദേശങ്ങള്‍ ഒക്കെ നീ മറന്നതും

ബന്ധങ്ങള്‍ക്കില്ലെന്നോ അര്‍ത്ഥങ്ങള്‍ ?
വെറും മോഹങ്ങള്‍ മാത്രമോ ചൊല്ലുനീ
എങ്ങിനെ വിസ്മൃതമാക്കി നീ ഇന്നലെ
നമ്മളില്‍ മാത്രം ഒതുങ്ങിയ മാത്രകള്‍

ജീവന്‍ വെറും കാപട്യ മെന്നതോ
നാടകത്തിന്‍ രംഗങ്ങള്‍ ആടിയോ
ഹൃദയം കളിപ്പാട്ടമാക്കിയെന്നകിലും
ചിതറിയ നൊമ്പരം കാണാതെ പോകയോ .

നിര്‍വ്വികാരത്തിന്‍ മുകപടം അണിഞ്ഞു നീ
ഇന്നെന്‍ മുന്നില്‍ വരാതിരുന്നെങ്കിലോ
ഓര്‍മ്മയിലെങ്കിലും നിന്നെ കിനാക്കണ്ട്
ബാക്കിയെന്‍ നാളകള്‍ ജീവിചിരുന്നേനെ


സ്വപ്നങ്ങളെ ഇനിയും ഉണരാതെ നീ
മനസ്സില്‍ മയങ്ങി നിര്‍വൃതി തേടു നീ
കണ്ണുനീര്‍ കൊണ്ട് കഴുകി എന്‍ വ്യഥകള്‍
കാത്തിടാം മറ്റൊരു പുണ്യ ജന്മത്തിനായ്

No comments:

Post a Comment