Saturday, June 26, 2010

ഇടവഴിയില്‍

ഇടവഴിയില്‍

ഇടവഴിയില്‍

നഗരത്തിലെ ഈ കുട്ടില്‍ ഇരുന്നു ഞാന്‍
ഓര്‍മ്മകള്‍ മേയുന്ന ഇടവഴിയില്‍
തുമ്പയും മുക്കുറ്റിയും വേലി പരത്തിയും
ബാല്യത്തിലേക്ക് എന്നെ കൈനടത്തി

കുഞ്ഞികിളികളും ,തുമ്പിയും ,ശലഭവും
പാറി നടന്നു മനസ്സില്‍ മോഹമായി
തിരിച്ചു തന്നെന്കിലീ പൊയ്പോയ നാളുകള്‍
ചിറകുകള്‍ ഏകി വിഹായസ്സിലെക്ക്കായി

ഇന്നി ഇടവഴി നഷ്ടങ്ങള്‍ നല്‍കുന്നു
മതിലായി മാറിപ്പോയി ഹരിത ഭംഗി
നിസ്സര്‍ഗതകള്‍ പറിചെടുത്തോക്കെയും
മതിലില്‍ പ്രതീഷ്ടിച്ചു ചട്ടിയിലായ് .

ഗ്രാമം നഗരത്തിന്‍ മുഖ്ച്ച്ഹായ യാകുന്നു
കാല പ്രവാഹത്തിന്‍ ഭാഗമായി
ഈ ഇടവഴിയില്‍ നഷ്ടമായി പോയൊരാ
ജീവന്‍ തുടിപ്പുകള്‍ തിരിച്ചെകുമോ

No comments:

Post a Comment