Sunday, July 18, 2010

ഞാനും അമ്മ

ഞാനും അമ്മ

വെറും നിമിത്തമെന്‍ അമ്മതന്‍ പദവിക്ക്
ജന്മം നിനക്കേകി അറിയാതെ നീ പോലും
മാറോടനക്കാതെ പാലുഉട്ടി വളര്‍ത്താതെ
കൊന്ജ്ജല്‍ കേള്‍ക്കാതെ താരാട്ടി ഉറക്കാതെ

മറ്റൊരു കൈകളില്‍ നിന്നെ സമര്‍പ്പിച്ചു
ദുക്കിപ്പ് ഞാനിന്നു ഓര്‍മ്മതന്‍ ലോകത്തില്‍ .
നിന്നെപിരിയാല്‍ അനിവാര്യമെങ്കിലും
അമ്മതന്‍ നോമ്ബ്ബരം എന്ത് ചൊല്ലേണ്ടു ഞാന്‍

മോഹിപ്പു നിന്‍റെ കുരുന്നിളം കൈകളെ
പൂപൊല്‍മൃദുലമാം കുഞ്ഞിക്കാലടികളെ
നിന്‍റെ കുസൃതികള്‍ നിന്‍റെ കുതുഹലം
കുഞ്ഞിളം കവിളിലെ മധുരമാം മുത്തവും .

വാശി പിടിച്ചെന്റെ വസ്രാംന്ജ്ജലം വലിച്ചഹു
സ്വന്തം ലോകത്തേക്ക് കൂട്ടയ് വിളിപ്പതും
നിന്‍റെ സാമിപ്യവും അമ്മെ എന്ന കൊണ്ജ്ജലും
ഓര്‍ക്കവേ നഷ്ടങ്ങള്‍ എത്രനിമിഷങ്ങള്‍ .

അറിയില്ല നീയെന്‍ കണ്ന്മണി എന്നതും
മറ്റൊരു മ്മാതാവിന്‍ കണ്മനിയാകവേ
എങ്കിലും പ്രാര്‍ത്ഥന ചെയ്യുന്നു നിനക്കായ്‌
എന്‍റെ യീ ജന്മം നല്‍കി നിനക്കായ്‌

Wednesday, July 14, 2010

ആര് നല്‍കി

ആര് നല്‍കി

വര്‍ഷ ബിന്ദുക്കളെ അരുനല്‍കി
നിങ്ങള്‍ക്കായ് ഈ ശ്രുതി ലയങ്ങള്‍
ഭുവില്‍ പതിക്കാന്‍ വിടചോല്ലവേ
മേഘത്തോടുള്ള വിരഹമാണോ

മിന്നി, ഗര്‍ജ്ജിച്ചു ഭീതി നല്‍കേ,
തുള്ളികള്‍ തങ്ങളുടെ മന്ത്രങ്ങലോ
കുളിര്‍ ചുടി ,പുളഗിത ഗാത്രയായി
പ്രഗൃതി മുഉളിയോ ഹര്ഷഗീതം

തെന്നല്‍ തുള്ളിക്കായ് താരാട്ട് പാടിയോ
അരുവിയില്‍ ,പൂക്കളായ് പതിചഹ സംഗീതമോ
സ്വയം നഷ്ടപ്പെടും ദുഖത്തിന്‍ വിലാപമോ
ആദ്രമനസ്സുകള്‍ തന്‍ സ്വപ്ന സംഗീതമോ

ധരിത്രി

ധരിത്രി

ഭാര്‍ഗവ രാമനാല്‍ ഏകി നിനക്കി ധന്യ ജന്മം
ധരിത്രി എന്ന നാമത്താല്‍ വിഖ്യാത യായിനീ
മര്‍ത്യന്‍ നിന്നെ പുവിട്ടു പൂജിച്ചു
മര്‍ത്യന് തണലായി, തുണയായി നീയും

അരുവികള്‍ നിനക്ക് ചിലങ്ക കെട്ടി
പൂവനം പൂപ്പന്തല്‍ ഒരുക്കി .
നീലാകാശം നിന്നെ കുളിരണിയിച്ചു
ചക്രവാളം ഒന്ന് തൊടാന്‍ കൊതിച്ചു

കടലലകള്‍ നിന്നെ കവരാന്‍ ശ്രമിച്ചു
ഉരുള്‍ പൊട്ടലുകള്‍ നിന്നില്‍ ലാവയൊഴുക്കി
ഋതുക്കള്‍ നിന്നില്‍ ഭാവം പകര്‍ന്നു
പ്രകമ്പനം കൊണ്ട് നീ ഭയം വിതച്ചു

രക്ത ബന്ധങ്ങള്‍ നിന്നാല്‍ രക്ത പങ്കിലമായി
ഭാഷകള്‍ ഏകി അതിരുകള്‍ മുള്ളിനാല്‍
നിന്നെ വെട്ടി പിടിക്കാന്‍ ശ്രമിച്ചവര്‍
നിന്നില്‍ ലയിച്ചു വെറും കയ്യോടെ

പുത്രിയാം സീതയെ പാവനയാക്കി
സ്ത്രീ ജന്മമെത്രയോ ധന്യമാക്കി
മര്‍ത്യനില്‍ നാമ്പിട്ട അസത്യവും വാന്ജയും
അമ്മെ നിനക്കേകി എത്ര ദുഃഖം

Saturday, July 3, 2010

Suprabhatham

വര്‍ഷ ബിന്ദുക്കള്‍ കുളിരുമായെത്തും
മിഴികളെ സ്വപ്ന തുവലുകള്‍ തഴുകും
നിദ്രയുടെ നീലിമകളില്‍ മനം ആണ്ടുപോകും
ഒരു പുലര്‍വേള പുഞ്ചിരിച്ചു കാത്തിരിക്കും

കിളിനാദം കേട്ടില്ലേ ,പൂക്കള്‍ വിരിഞ്ഞില്ലേ
കിഴക്കുനിന്നും തങ്ക തെരിരങ്ങിയില്ലേ
ഉണരാര്‍യില്ലേ മിഴികള്‍ തുറന്നില്ലേ
നാമ സങ്കീര്‍ത്തനം കേള്‍പ്പതില്ലേ .

Friday, July 2, 2010

Chollumo

മേഘമേ ഒഴുകി ചെന്നോതുമോ പ്രിയനോട്
വ്യഥകള്‍ അശ്രുക്കലായ് അലിയിചോക്കെയും
കാത്തിരിപ്പു എന്ന് മെന്നും ദുരെ കാതരയായ്
നീയില്ലാതെ ഈ ജന്മമില്ലെന്നും ശഠിച്ചു

കേവല മോഹമാല്ലെന്നു ചൊല്ലില്ലേ നീ
ദിവ്യാനുരാഗ തപസ്സിനി ഞാനെന്നും
ജീവന്‍ വ്യ്ര്തമാക്കല്ലെന്നു പറയില്ലേ
മനോഹരമീ നാളുകള്‍ പാഴാക്കിടോല്ലെന്നും

തിരികെ വരുമ്പോള്‍ നീ കു‌ടെ കുഉട്ടുമോ
രാഗാദ്ര മാനസം കാട്ടി കൊടുക്കുമോ
നീ ഒഴുകും വിഹായസ്സിന്‍ നീലിമ യോലും
സ്വപ്‌നങ്ങള്‍ എന്നില്‍ നിറം ചാര്‍ത്തി നല്‍കുമോ

പ്രണയിനികല്‍ക്കെന്നും സ്വാന്തനമായി നീ
തെന്നലില്‍ ആടി അകലെ മറയുമ്പോഴും
കദനം അകറ്റി ഹര്‍ഷം പകരാനായ്
തിരികെ എന്നനയുമെന്നുമോഴിയില്ലേ നീ