Saturday, June 26, 2010

ആര് നീ കണ്ണാ

ആര് നീ കണ്ണാ

ആര് നീ കണ്ണാ

ദേവകി തന്നില്‍ പിറവി എടുത്തു നീ
പാലൂട്ടി താരാട്ടി വളര്‍ത്താന്‍ കഴിയാതെ
കലതുരുംകില്‍ കണ്ണീരോടെ ജന്മം നീക്കവേ
നിന്നെ സ്മരിച്ചു ദുക്കിച്ചവല്‍ ദേവകി

നിന്നെ ലാളിച്ചു സ്നേഹിച്ചു സ്വയം മറന്നമ്മയായ്
നിന്‍റെ ചെയ്തികള്‍ കണ്ടുള്ളം കുളിര്‍ത്തു
അത്ഭുത സ്ഥബ്ദയായ് ഓരോ നിമിഷവും
വലംവച്ച് യാത്രയില്‍ നയിച്ചവല്‍ യശോദാ

നിന്നെ മോഹിച്ചു പ്രതീഖ്ഷിച്ചു എന്നെന്നും
പ്രണയാദ്രയായ് വിരഹിതയായ് കണ്ണാ
വേണുനാദം കേട്ടു കോള്‍മയിര്‍ കൊണ്ടിടും
നിത്യ കാമുകിയായ് വന്നവള്‍ രാധ

നിന്നെ ആരാധിച്ചു സ്വയം നിന്നില്‍ അര്‍പ്പിച്ചു
തപസ്വിനിയായ് നിന്‍ രുഉപം അഎപ്പോഴും
ഹൃത്തില്‍ പ്രതീഷ്ടിച്ചു പുജിച്ചു കാതരയായ്
യുഗങ്ങളായ്‌ കാത്തിരിക്കും നിന്‍റെ മീര


ആടകള്‍ വാരിയും ആലിന്‍ മുകളെരിയും
പാല്കുടം പൊട്ടിച്ചും ,വെണ്ണ കവര്‍ന്നും നിന്‍
ചെയ്തികള്‍ യശോധയോട് ചൊല്ലിയും പിണങ്ങിയും
വൃന്ദാവനം സ്വര്‍ഗമാക്കിയ ഗോപികളും നിന്റെയല്ലയോ .

അപ്പോള്‍ പിന്നെനീ അനിക്ക് ആരാകുന്നു
മഞ്ജുള യോ നിനക്കുഞാന്‍ വെറും ദാസിയോ
നിന്മുരളിയിലെ നാദമോ നുപുര ദ്വാനിയോ
എന്ത് ഞാന്‍ ആകെണ്ട് ചൊല്ല് നീ എന്‍ കണ്ണാ

No comments:

Post a Comment