Saturday, June 26, 2010

വില്‍പ്പനക്ക്

വില്‍പ്പനക്ക്

സന്ധ്യ ഒരുങ്ങുന്നു
പൂ...ചു‌ടുന്നു
ഇരുള്‍ പടരുന്നു
സന്ധ്യ മറയുന്നു...
പ്രദര്‍ശനം നടക്കുന്നു ,
വില പേശുന്നു
കഴുകന്‍ കണ്ണുകള്‍
മാംസത്തെ
കീറി മുറിക്കുന്നു
ആനയിക്കുന്നു
വാതായനങ്ങള്‍
അടയ്ക്ക...പ്പെടുന്നു
ബലിയാടുകള്‍
കരയാന്‍ പോലും ആകാതെ
പിടയുന്നു...
മാന്‍പേടകള്‍
സിംഹത്തിന്റെ മുന്നില്‍
ദയക്കിരക്കുന്നു
മനസ്സ് കേഴുന്നു
ഈ പാഴ് ജന്മങ്ങളെ ഓര്‍ത്ത്.

No comments:

Post a Comment