Saturday, June 26, 2010

Desaadanam

Desaadanam

ഒരു ദേശാടനം
പുലരി ഇപ്പോള്‍ പൊന്നിന്‍ രഥമേറി യാത്ര ആരംഭിക്കും

പൂത്താലമേന്തി പ്രകൃതി വരവേല്‍ക്കും
ദിഗന്ദന്ഗളില്‍ നിന്നും ശംഖു നാദം മുഴങ്ങും
ചരാ ചരങ്ങള്‍ അര്‍ക്യം നല്‍കി പ്രണമിക്കും.

കിളികള്‍ പുതിയ ഉണര്‍വില്‍ കു‌ടുവിട്ടു പറക്കും

മനു നീയും വരണം, നമുക്കും യാത്ര തുടങ്ങാം
സോപാനം എവിടെ എന്നറിയാതെ.
വഴിത്താരകളില്‍ പൂവോ മുള്ളോ എന്നറിയാതെ
ബന്ധങ്ങള്‍ ഇല്ലാതെ , പ്രതീക്ഷകള്‍ ഇല്ലാതെ.

കാലടികള്‍ കുഴഞ്ഞു തളര്‍ന്നു വീഴുമോ എന്നറിയാതെ
ദാഹജലം ലഭിക്കുമോ എന്നറിയാതെ
സമുദായം കല്ലെറിയുമോ എന്നറിയാതെ
നമ്മള്‍ പരസ്പ്പരം തണല്‍ ആകുമോ എന്ന് ചിന്തിക്കാതെ

നീയും ഞാനും സാധാരണ മനുഷ്യരാണെന്ന് മറക്കാതെ
നാളെയെപ്പറ്റി മനോഹരമായ സ്വപ്‌നങ്ങള്‍ ഒന്നുമില്ലാതെ
നിനക്കെന്നെ ഉള്‍ക്കൊള്ളാന്‍ ആകുമോ എന്ന് ഓര്‍ക്കാതെ
കേവല മോഹവലയത്തില്‍ നിന്നും പരസ്പ്പരം
തിരിച്ച്ചരിയുമ്പോള്‍ ,നീയെന്നെ പാതി വഴിയില്‍ തനിച്ചാക്കിയേക്കാം

എനിക്ക് നിന്നെ പിന്തുടരാന്‍ കഴിയുമോ എന്നറിയാതെ
മനു നീ എന്റെ ഒപ്പം വരൂ, ഈ വിശാല മായ ലോകത്തേക്ക്.
ചക്രവാളം നമ്മെ വിളിക്കുന്നു ,നമുക്ക് യാത്ര തുടങ്ങാം

No comments:

Post a Comment