Sunday, September 4, 2011

വിഹ്ഗവും ഞാനും [nalu september pathinonnu ]
വെറുതെ വെറുതെ വിഷാദം എന്നെ പൊതിഞ്ഞു .ഭുമിയും , ചരാചരങ്ങളും മറ്റുള്ളവരില്‍ നിന്നും
ജീവിതം മിനഞ്ഞെടുത്തു ,ഈ ലോകം മനോഹരമാക്കണമെന്നു ഞാന്‍ കൊതിച്ചു
ഞാന്‍ ചക്രവാളം നോക്കി വിഷാദ വതി യായിരുന്നു .
അവ എന്നെ മാടി വിളിച്ചു .നീ ഈ ലോകത്തെ പറ്റി ചിന്തിക്കാതെ ഞങ്ങളുടെ കു‌ടെ പറക്കു. പുതു ചിറകുകളില്‍ സ്വയം മനോഹരിയാക്കു .സ്വയം മറ ക്ക് .സ്വപ്‌നങ്ങള്‍ നെയ്യ് .കു‌ടെ പറക്കു . .നമുക്ക്
പച്ചില മാളിക തീര്‍ക്കാം .പുതിയ പാമ്താവില്‍ ആടി പ്പാടാം. നിനക്ക് ഞങ്ങള്‍ ചിറകിന്നടിയില്‍ സുരക്ഷ
തരാം .പിന്നിട്ട ലോകവും ദുഖവും മറന്നു ഞാന്‍ ചേര്‍ന്ന് പറന്നു.

Saturday, September 3, 2011

ഒരു പ്രഭാതം

ഇന്ന് സെപ്റ്റംബര്‍ രണ്ടായിരത്തിലോന്നിലെ മുഉന്നാം തീയ്യതി .

ഇന്നത്തെ പ്രഭാതം അതെന്നെ മാടി വിളിച്ചു .

ബംഗ്ലോരെ താമസം .കുറച്ചു നേരത്തെ ഉണര്‍ന്നു .

ഞാനൊഴികെ ബാക്കി എല്ലാവരും

പുലരിയിലെ സുഖമായ ആലസ്യത്തില്‍ ആയിരുന്നു .
എന്‍റെ മുറിയിലെ ഒരു ഭാഗം ചുമര്‍ മുഴുവന്‍ കണ്ണാടി ആണ് .ജനലിനപ്പുറം നിറയെ വന്‍ മരങ്ങള്‍
നിറയെ മന്ദ മാരുതനില്‍ ചന്ജ്ജാടുന്ന തളിരിലകള്‍ .ഇതില്‍ ഒരു മരം നിറയെ തളിരിട്ട വാകമരം ഒരു പൂ പോലുമില്ല . എനിക്കാ വാക മരത്തിലെ തളിരിലകളെ ഉമ്മകൊണ്ട് പൊതിയാന്‍ തോന്നി .
വന്‍ മരങ്ങളിലെ ഇലകള്‍ കാറ്റില്‍ ചന്ജ്ജാടുമ്പോള്‍ , അവ പരസ്പ്പരം ഇണ ചേരുകയും
വേര്‍പിരിയുകയും ,വേര്‍പാടിന്റെ ദുഃഖം പങ്കിടുകയുമാനെന്ന്നു തോന്നി .ഇവക്കു മുകളിലുടെ നിറയെ
കിളികള്‍ പരന്നു . തുഷാര ബിന്ദുക്കള്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് മനോഹരമാക്കി . എല്ലാം കണ്ടു ഞാന്‍
കോള്‍മയിര്‍ കൊണ്ടു . ഈ മരംങ്ങളെ തഴുകി തലോടി ,കിളികല്‍ക്കൊപ്പം ചക്രവാളം വരെ പറന്നുയരാന്‍ എന്‍റെ മനം തുടിച്ചു .

അങ്ങിനെ എനിക്കൊരു പുലരി ധന്ന്യമായി .

Monday, September 20, 2010

മുക്കുവന്‍

മുക്കുവന്‍

യാത്ര പോകുന്നു ഞാന്‍ പ്രിയസഖി നമുക്കായി
കടലമ്മ കനിയുന്ന മുത്തു വാരാന്‍
അന്തിയില്‍ വാനം ചുവന്നിടുമ്പോള്‍
നിധിയുമായ് വന്നു നിന്നെ പൊന്നണിയിക്കാന്‍

വ്യാകുലം നിന്‍ മനം ,പ്രാര്‍ത്ഥനാ നിര്‍ഭരം
ഈ അനന്ത അഗാതതയില്‍ എനിക്ക് രഖ്ശയായി
ചുഴിയും ,അലകളും ഭയപ്പെടുത്തില്ലെന്നെ
സ്വാന്തനമായ് നീ അദൃശ്യയായ് അരികിലില്ലേ

തിരകള്‍ ച്ചുംബിച്ചകലും ഈ തീര്രത്തിലായ്
ഒരു കൊച്ചു കുടിലില്‍ കേടാ വിളക്കായി
കാതരേ നീയെന്റെ സ്വപ്നമല്ലേ
കടലമ്മ നമ്മളെ ഇണക്കിയതല്ലേ

Saturday, September 4, 2010

കവിതേ

കവിതേ
എന്നെ പിരിയാന്‍ വെമ്പല്‍ പൂണ്ടു നീ
നിന്നെ ഉപവസിച്ചു തുടരുമീ നാള്‍ കള്‍ ഓര്‍ക്കവേ
പദങ്ങള്‍ വന്നെതിയെന്‍ വിരല്‍ തുംബിലുടോഴുകി
പല ഭാവനയാല്‍ മദുരം കിനിയിച്ചു

പങ്കിടും നിമിഷങ്ങളെ തരളിത മാക്കിയോ
വര്‍ണങ്ങള്‍ പലവിധം മഴവില്ലിന്‍ ചാരുത
സ്നേഹം ,ധുക്കം ,വാത്സല്യം ,സന്തോഷം
എന്തിലും എത്തിയെന്‍ നിമിഷം ധന്യമായ്

നിന്നെ കൊതിച്ചു നാളുകള്‍ തുടരവേ
പ്രശസകള്‍ തേടിയെത്തി നിന്നെ പുജിക്കയാല്‍
കവിതേ നീയെന്‍ ജീവന്റെ താളുകള്‍ നിറച്ചു
ലോകം വിസൃതമായ് നിര്‍വൃതി ഏകി


നിന്നെ പൂജിക്കും ഞാന്‍ എന്നുമെന്നും
നിന്നെ മോഹിക്കും ഞാന്‍ അന്ത്യം വരെ
നിന്നെ നമിക്കുന്നു ഞാന്‍ കനിവെകണേ
പിരിഞ്ഞിടെന്നെ നീ കാവ്യ ദേവതേ

ഡയറി

ഡയറി
ഇത് വെറും പദങ്ങള്‍ അല്ല .മനസ്സ് കുറിക്കപ്പെടുമ്പോള്‍,ഒരു തുറന്ന പുസ്തകം .ഒരു മോഹിത മനസ്സിന്റെ സ്പന്ദനം .ഇവിടെ നീയും ഞാനും എന്ന രണ്ടില്ല .ഒന്നുമാത്രം .എന്‍റെ ജീവന്‍ ,നിന്നെ സ്നേഹിച്ചില്ലെങ്കില്‍ മധുരമാകില്ല .നിന്‍റെ മനസ്സില്‍ കുഉടുകെട്ടി ,അതിലിരുന്നു കുറുകി ,ചിറകടിച്ചു ,എന്‍റെ സാന്നിധ്യം ഉണര്‍ത്തി ,
നിന്നെ എന്നില്‍ അലിയാന്‍ ഞാന്‍ നിര്ഭാന്ധിതയാക്കി ,അങ്ങിനെ ജീവിതത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ .അങ്ങിനെ തരളിതമായ മനസ്സ് എന്നെ ഭാവനയുടെ ലോകം തുറന്നു കാട്ടി
നിന്‍റെ സ്നേഹം ഞാന്‍ കാവ്യമാക്കി ..മാംസ നിബന്ത മല്ലാത്ത ,സ്നേഹത്തിന്റെ ഒരു കണിക എക്കാലവും മനസ്സില്‍ സുഖ്ഷിക്കാന്‍ നീ എനിക്ക് തന്നു .ഈ ലോകം എന്നുമെന്നും മനോഹരം എന്നല്ലാതെ ഞാന്‍ എന്ത് പറയും .

Monday, August 30, 2010

ദാഹം

ദാഹം

ദാഹാര്തയായ് വിലപിചിടും ഈ ഭുവില്‍
വിശപ്പിന്റെ കരാള ഹസ്തങ്ങള്‍ നീണ്ടു വരവെ
വെറും പെകൊലങ്ങള്‍ മനുഷ്യ രൂപങ്ങളും
സൃഷ്ടി സ്ഥിതി ലയന്തിനൊരു ചോദ്യ മകവേ

മാനവ രാശിക്ക് ജീവാധാരമായ് എന്നും
പകര്‍ന്നേകിയ അനിവാര്യധകളി ദാഹവും വിശപ്പും
ദാഹജലം വെറും മരീചിക യാകുമോ
ഈ ഹരിത ഭുഉമി മരുഭുമി യാകുമോ

ചാരാ ചരങ്ങള്‍ക്ക് ഈ ഭുമി അന്ന്യമായ് തീരുമോ
കരതന്‍ വിലാപം സാഗരം ശ്രവിചെത്തി
തന്റെ അഗാതതയില്‍ ഒളിപ്പിച്ചു ദാഹ വിമുഖ്തി യെകുമോ
അങ്ങിനെ ഈ ലോകം വിശ്മൃതമാകുമോ

Tuesday, August 17, 2010

പാഴ്മരം

പാഴ്മരം


ദളങ്ങള്‍ മര്‍മ്മരം ഉണര്‍ത്താതെ നിശ്ചലം
ശിഘരങ്ങളില്‍ രണ്ടിനക്കിളികള്‍തന്‍
സ്നേഹക്കുടില്‍ നിന്നുതിരും സംഗീത മുയരാതെ
നീലജലാശയത്തില്‍ നിഴലുകള്‍ നൃത്തമാടാതെ

വെറും മണ്ണില്‍ കത്തിയെരിയാനായ് മാത്രമായ്‌
നഷ്ട വസന്തം ഓര്‍മ്മിപ്പിച്ചഹ്ത്ത്രയും വ്യാകുലം
ആര്‍ക്കു പകരാനായ് ഇനിയും തെളിനീരു തേടി നീ
തപം ചെയ്യുന്നു തളിരിടും മോഹത്താല്‍ പിന്നെയും

മനുജന് ഏകിയോ ഓര്‍മയില്‍ സായന്തനം
വെട്ടി മാറ്റപ്പെടും ബന്ധങ്ങള്‍ പോലെയോ
ഒരു ചോദ്യ ചിന്ഹമായ് നില്പ്പതോ ഭുവിതില്‍
ദുഖമെന്‍ ജന്മ ബന്ധത്തില്‍ പകര്ന്നുവോ