Wednesday, July 14, 2010

ധരിത്രി

ധരിത്രി

ഭാര്‍ഗവ രാമനാല്‍ ഏകി നിനക്കി ധന്യ ജന്മം
ധരിത്രി എന്ന നാമത്താല്‍ വിഖ്യാത യായിനീ
മര്‍ത്യന്‍ നിന്നെ പുവിട്ടു പൂജിച്ചു
മര്‍ത്യന് തണലായി, തുണയായി നീയും

അരുവികള്‍ നിനക്ക് ചിലങ്ക കെട്ടി
പൂവനം പൂപ്പന്തല്‍ ഒരുക്കി .
നീലാകാശം നിന്നെ കുളിരണിയിച്ചു
ചക്രവാളം ഒന്ന് തൊടാന്‍ കൊതിച്ചു

കടലലകള്‍ നിന്നെ കവരാന്‍ ശ്രമിച്ചു
ഉരുള്‍ പൊട്ടലുകള്‍ നിന്നില്‍ ലാവയൊഴുക്കി
ഋതുക്കള്‍ നിന്നില്‍ ഭാവം പകര്‍ന്നു
പ്രകമ്പനം കൊണ്ട് നീ ഭയം വിതച്ചു

രക്ത ബന്ധങ്ങള്‍ നിന്നാല്‍ രക്ത പങ്കിലമായി
ഭാഷകള്‍ ഏകി അതിരുകള്‍ മുള്ളിനാല്‍
നിന്നെ വെട്ടി പിടിക്കാന്‍ ശ്രമിച്ചവര്‍
നിന്നില്‍ ലയിച്ചു വെറും കയ്യോടെ

പുത്രിയാം സീതയെ പാവനയാക്കി
സ്ത്രീ ജന്മമെത്രയോ ധന്യമാക്കി
മര്‍ത്യനില്‍ നാമ്പിട്ട അസത്യവും വാന്ജയും
അമ്മെ നിനക്കേകി എത്ര ദുഃഖം

No comments:

Post a Comment