Monday, September 20, 2010

മുക്കുവന്‍

മുക്കുവന്‍

യാത്ര പോകുന്നു ഞാന്‍ പ്രിയസഖി നമുക്കായി
കടലമ്മ കനിയുന്ന മുത്തു വാരാന്‍
അന്തിയില്‍ വാനം ചുവന്നിടുമ്പോള്‍
നിധിയുമായ് വന്നു നിന്നെ പൊന്നണിയിക്കാന്‍

വ്യാകുലം നിന്‍ മനം ,പ്രാര്‍ത്ഥനാ നിര്‍ഭരം
ഈ അനന്ത അഗാതതയില്‍ എനിക്ക് രഖ്ശയായി
ചുഴിയും ,അലകളും ഭയപ്പെടുത്തില്ലെന്നെ
സ്വാന്തനമായ് നീ അദൃശ്യയായ് അരികിലില്ലേ

തിരകള്‍ ച്ചുംബിച്ചകലും ഈ തീര്രത്തിലായ്
ഒരു കൊച്ചു കുടിലില്‍ കേടാ വിളക്കായി
കാതരേ നീയെന്റെ സ്വപ്നമല്ലേ
കടലമ്മ നമ്മളെ ഇണക്കിയതല്ലേ

3 comments:

  1. it is a very good one ever i read......

    ReplyDelete
  2. നല്ല കാമ്പുള്ള കവിതകള്‍ ഞാന്‍ വരാന്‍ വൈകി. സാരമില്ല പുതിയപോസ്ടിടുമ്പോള്‍ ഒന്ന് ലിങ്ക് തരു ഞാന്‍ വരാം.ആശംസകളോടെ ,

    ReplyDelete