പാഴ്മരം
ദളങ്ങള്‍ മര്‍മ്മരം ഉണര്‍ത്താതെ നിശ്ചലം
ശിഘരങ്ങളില്‍ രണ്ടിനക്കിളികള്‍തന്‍
സ്നേഹക്കുടില്‍ നിന്നുതിരും സംഗീത മുയരാതെ
നീലജലാശയത്തില്‍ നിഴലുകള്‍ നൃത്തമാടാതെ
വെറും മണ്ണില്‍ കത്തിയെരിയാനായ് മാത്രമായ്
നഷ്ട വസന്തം ഓര്‍മ്മിപ്പിച്ചഹ്ത്ത്രയും വ്യാകുലം
ആര്‍ക്കു പകരാനായ് ഇനിയും തെളിനീരു തേടി നീ
തപം ചെയ്യുന്നു തളിരിടും മോഹത്താല്‍ പിന്നെയും
മനുജന് ഏകിയോ ഓര്‍മയില്‍ സായന്തനം
വെട്ടി മാറ്റപ്പെടും ബന്ധങ്ങള്‍ പോലെയോ
ഒരു ചോദ്യ ചിന്ഹമായ് നില്പ്പതോ ഭുവിതില്‍
ദുഖമെന്‍ ജന്മ ബന്ധത്തില്‍ പകര്ന്നുവോ
No comments:
Post a Comment